Connect with us

ഷൂട്ടിം​ഗ് നിർത്തണം ഇടിത്തീ പോലെ ആ മുന്നറിയിപ്പ്! ദിലീപ് ചിത്രത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്നു, ആദ്യമായി ആ വെളിപ്പെടുത്തൽ

Actor

ഷൂട്ടിം​ഗ് നിർത്തണം ഇടിത്തീ പോലെ ആ മുന്നറിയിപ്പ്! ദിലീപ് ചിത്രത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്നു, ആദ്യമായി ആ വെളിപ്പെടുത്തൽ

ഷൂട്ടിം​ഗ് നിർത്തണം ഇടിത്തീ പോലെ ആ മുന്നറിയിപ്പ്! ദിലീപ് ചിത്രത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്നു, ആദ്യമായി ആ വെളിപ്പെടുത്തൽ

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമയാണ് ബോഡി ഗാർഡ്. 2010 ൽ റിലീസ് ചെയ്ത സമയത്ത് മലയാളത്തിൽ പ്രതീക്ഷിച്ച വരവേൽപ്പ് സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. പക്ഷെ തമിഴിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തപ്പോൾ വമ്പൻ ഹിറ്റാവുകയും ചെയ്തു. പതിവ് സിദ്ദിഖ് സിനിമകളിലെ തമാശ സിനിമയിൽ കുറവായിരുന്നെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. ദിലീപ്, നയൻതാര എന്നിവരുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റി.

ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. മാക്ട സംഘടന പിളരുകയും സിദ്ദിഖിനെ തലപ്പത്ത് നിർത്തി ഫെഫ്കയെന്ന സംഘടന രൂപീകൃതമായതും ചെയ്തതുൾപ്പെടെയുള്ള വിവാദങ്ങൾ നടക്കുന്നത് ഈ സിനിമ തുടങ്ങുന്നതിന് മുമ്പാണ്. ഇതേപറ്റിയും സിദ്ദിഖ് സംസാരിച്ചു.

സിനിമ അനൗൺസ് ചെയ്തിട്ട് വീണ്ടും ഒരു കൊല്ലത്തേക്ക് തള്ളിപ്പോയി. സംഘടനാ പ്രശ്നത്തിൽ ഞാൻ മുന്നിൽ നിൽക്കുകയും സംഘടന പിളരുകയും ചെയ്ത സംഭവങ്ങൾ. തുളസീദാസും ദിലീപും ഫെഫ്കയും മാക്ടയും ഒക്കെ സജീവമായ ഒരു വലിയ ഇഷ്യു മലയാള സിനിമയിൽ ഉണ്ടായി. അതിന് മുന്നിൽ എങ്ങനെയോ ഞാൻ വന്നു പെട്ടു. അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടാണ് ബോഡി ഗാർഡ് എന്ന സിനിമ തുടങ്ങുന്നത്.

സിനിമയുടെ പാതിയിൽ വെച്ച് പെട്ടെന്ന് ഒരു ദിവസം നിർമാതാവ് വന്നിട്ട് ഷൂട്ടിംഗ് നിർത്തണമെന്ന് പറഞ്ഞു. ഫാസിൽ സാറിന്റെ ഒരു സിനിമ തുടങ്ങി പകുതിക്ക് നിർത്തിയാണ് ഇത് തുടങ്ങിയിരിക്കുന്നത്. അത് തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലൊക്കേഷൻ കൂടി ബാക്കിയുണ്ട്. അത് തീർത്തിട്ട് നമുക്ക് പോയാൽ ഈ കോട്ടയം ഭാഗത്തേക്കേ് പിന്നെ വരേണ്ട എന്ന് ഞാൻ പറഞ്ഞു’ ‘അതൊന്നും പറഞ്ഞാൽ പറ്റില്ല ഇന്ന് തന്നെ ഷൂട്ടിംഗ് നിർത്തണം എന്ന് പറഞ്ഞ് ഷൂട്ടിംഗ് അവിടെ നിർത്തി. നിർമാതാവിന് നിർമാതാവിന്റേതായ ചില അധികാര ഏരിയകളുണ്ട്. അത് കഴിഞ്ഞ് ഒരു ഗ്യാപ്പിന് ശേഷം വീണ്ടും ഷൂട്ടിംഗ് തുടങ്ങി’

കോട്ടയത്ത് വെച്ച് ബാക്കിയുള്ള ഭാഗം എടുക്കാൻ നോക്കുമ്പോൾ അത് അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ല. കാരണം ഷൂട്ട് ചെയ്ത റിസോർട്ട് വിറ്റു. പിന്നീട് അവരുടെ കൈയും കാലും പിടിച്ച് അവർ പറയുന്ന പൈസ വാടക കൊടുത്താണ് ആ ഒരു ദിവസം ഷൂട്ട് ചെയ്തത്. ഇതൊക്കെ നഷ്ടം വരുന്നത് ആ നിർമാതാവിന് തന്നെയാണ്. ആ സമയത്തെ ചെറിയ ചെറിയ ഈഗോയും ലാഭത്തിനും വേണ്ടിയാണ് ഈ ചെയ്യുന്നത്’ ‘ദിലീപിന്റെ വേറൊരു പടം തീർത്തിട്ടാണ് വീണ്ടും ഷൂട്ട് തുടങ്ങിയത്. അങ്ങനെ പടം റിലീസാവുന്നു. കേസ്, പുലിവാല് അങ്ങനെ ഒരുപാട്. എന്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ വിഷമിച്ച സിനിമാ ഷൂട്ടിംഗ് എന്ന് പറയുന്നത് ബോഡി ഗാർഡ് സിനിമയുടേതാണ്,’ സിദ്ദിഖ് പറഞ്ഞു.

More in Actor

Trending

Recent

To Top