Connect with us

ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുന്നത് ഇത്, ആ വമ്പൻ മുന്നറിയിപ്പ് പുറത്ത്! ചതിച്ചല്ലോ ഈശ്വരാ, കടിച്ച് തൂങ്ങി ജഡ്ജി ഹണി എം വർഗീസ്

News

ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുന്നത് ഇത്, ആ വമ്പൻ മുന്നറിയിപ്പ് പുറത്ത്! ചതിച്ചല്ലോ ഈശ്വരാ, കടിച്ച് തൂങ്ങി ജഡ്ജി ഹണി എം വർഗീസ്

ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുന്നത് ഇത്, ആ വമ്പൻ മുന്നറിയിപ്പ് പുറത്ത്! ചതിച്ചല്ലോ ഈശ്വരാ, കടിച്ച് തൂങ്ങി ജഡ്ജി ഹണി എം വർഗീസ്

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി ഹൈകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി റിട്ടയർഡ് എസ്പി ജോർജ് ജോസഫ്

ഹൈക്കോടതി വിധി പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് എസ്പി ജോർജ് ജോസഫ്. സാധാരണഗതിയില്‍ ജഡ്ജിമാർക്കെതിരെ എന്തെങ്കിലും ആരോപണം ഉയർന്ന് വരികയാണെങ്കില്‍ സ്വാഭാവികമായും അവർ ആ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറാണ്. എന്നാല്‍ ഇവിടെ ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടും അതില്ല. പുറത്ത് നിന്ന് വരുന്ന ആരോപണങ്ങളല്ല ഇതൊന്നും, അതിജീവിത തന്നെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ജോർജ് ജോസ്ഫ് വ്യക്തമാക്കുന്നു. ഒരു ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….

അതിജീവിതിയുടെ താല്‍പര്യം അനുസരിച്ചാണ് വനിത ജഡ്ജിയുള്ള കോടതിയിലേക്ക് തന്നെ കേസ് മാറ്റിയത്. എന്നാല്‍ വനിത ജഡ്ജിയുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ വന്നു. അത്തരമൊരു സാഹചര്യത്തില്‍ ജഡ്ജിമാർ സ്വമേധയാ മാറുന്നതാണ് മുമ്പൊക്കെ നമ്മള്‍ കണ്ടിട്ടുള്ളത്. വെറുതെ എന്തെങ്കിലും പറയുന്നതല്ല ആരോപണം. വളരെ വ്യക്തിപരമായ കാര്യവും അതിലുണ്ട്. അങ്ങനെയെങ്കില്‍ തീർച്ചയായും അവർ അതില്‍ നിന്ന് മാറേണ്ടതാണ് എന്നുള്ളതാണ് എന്റെ അഭിപ്രായമെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ ഹൈക്കോടതി വിചാരണ കോടതി ജഡ്ജിന്റെ ഭാഗം ചോദിച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നത്. വളരെ മാരകമായ രീതിയിലുള്ള ആരോപണങ്ങളാണ് ഒരു ജഡ്ജിയുടെ നേർക്ക് വരുന്നത്. അതിനെ പേടിച്ച് മാറണം എന്നല്ല പറയുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു കേസില്‍ ഹൈക്കോടതിയും അത്തരമൊരു തീരുമാനം എടുക്കുമെന്നായിരുന്നു ഞാനും പ്രതീക്ഷിച്ചിരുന്നത് പക്ഷെ അതുണ്ടായില്ലെന്നും ജോർജ് ജോസഫ് പറയുന്നു.

ഏതായാലും ഈ ആവശ്യം സുപ്രീംകോടതിയിലേക്ക് നീങ്ങും. ഇവിടെ എന്തുകൊണ്ടാണ് സ്വാഭാവികമായ പിന്മാറ്റം ഇല്ല എന്നുള്ളത് മനസ്സിലാവുന്നില്ല. ഇത്ര വാശിയില്‍ ഈ കേസ് ഞാന്‍ തന്നെ നടത്തുമെന്നുള്ളതും മനസ്സിലാവുന്നില്ല. അതിജീവിത നേരിടേണ്ടി വന്ന പ്രയാസങ്ങളാണല്ലോ ഈ കേസിന്റെ അടിസ്ഥാനം. അത്തരമൊരു സാഹചര്യത്തില്‍ അവർക്ക് നീതി കിട്ടുക എങ്ങനെയാണെന്ന് അവർക്ക് തോന്നുന്നത് എന്നുള്ളത് കുറേയൊക്കെ കോടതി അംഗീകരിച്ചു കൊടുക്കേണ്ടതാണ്.

വിചാരണക്കോടതി ജഡ്ജിക്കെതിരെ മാത്രമല്ല, ഹൈക്കോടതിയിലെ ചിലർക്കെതിരേയും ആരോപണം ഉയർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നീതിയുക്തമായ വിചാരണയ്ക്കായി കോടതി മാറണമായിരുന്നു. ഇത്രയധികം തെളിവുകള്‍ നിലനില്‍ക്കുമ്പോള്‍ ഒരു ഫെയർ ആയ തീരുമാനം ഈ കേസില്‍ ഉണ്ടായാലും വലിയ ആരോപണങ്ങള്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ കേസില്‍ ദിലീപിനെ വിട്ടാലും ശിക്ഷിച്ചാലും ഉണ്ടാവുക ശക്തമായ ആരോപണങ്ങളായിരിക്കും. വിചാരണകോടതി ജഡ്ജിന്റെ പേരിലായിരിക്കും ആരോപണം. അത് എന്തിനാണ് കേള്‍പ്പിക്കുന്നത്. കേസ് വിടുകയോ ശിക്ഷിക്കുകയോ ചെയ്തോട്ടെ പക്ഷെ ജഡ്ജിന്റെ പേരില്‍ വരുമ്പോള്‍ അത് മാറ്റുന്നതായിരിക്കും ഉചിതമെന്നാണ് ഞാന്‍ കരുതിയത്. ഇതോടെ പ്രശ്നങ്ങള്‍ തീരുമായിരുന്നല്ലോ.

ഈ ഒരു വാദത്തില്‍ പ്രതിയുടെ വാദം എന്തിനാണ് കേള്‍ക്കുന്നത്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഒരു റോളുമില്ല. എന്തുകൊണ്ടാണ് കോടതി ഇത്തരമൊരു തീരുമാനം എടുത്തത് എന്ന് അറിയില്ല. വിധിയുടെ പൂർണ്ണ വിവരം അറിയുമ്പോള്‍ അത് വ്യക്തമാവുമെന്നാണ് വിചാരിക്കുന്നത്. പ്രതിയുടെ ആളുകള്‍ ജഡ്ജിന് വേണ്ടി വാദിക്കുന്നത് വളരെ അസ്വാഭാവികമായ കാര്യമായിട്ടാണ് കാണുന്നതെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർത്തു

Continue Reading
You may also like...

More in News

Trending

Recent

To Top