കന്നട തിയേറ്റര്‍ ആര്‍ട്ടിസ്റ്റും നടനുമായ രവി പ്രസാദ് അന്തരിച്ചു
Published on
കന്നട തിയേറ്റര്‍ ആര്‍ട്ടിസ്റ്റും നടനുമായ രവി പ്രസാദ് അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാടക എഴുത്തുകാരനായ ഡോ. എച്ച്.എസ് മുദ്ദുഗൗഡയുടെ മകനാണ് രവി പ്രസാദ്. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയ ശേഷമാണ് അഭിനയരംഗത്ത് എത്തുന്നത്. മാണ്ഡ്യയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്. അതിന് ശേഷം ടെലിവിഷന്‍, സിനിമാരംഗത്ത് സജീവമായി. മാണ്ഡ്യയിലെ വസതിയില്‍ വച്ച് ശവ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
Continue Reading
You may also like...
Related Topics:news
