Connect with us

ഈശ്വരാ ചതിച്ചല്ലോ, ആ തട്ടകത്തിൽ നിന്നും അയാൾ ഇറങ്ങി, ദിലീപ് അനുകൂലികളെ പരസ്യമായി വെല്ലുവിളിച്ചു, ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലെന്ന് സംവിധായകൻ

News

ഈശ്വരാ ചതിച്ചല്ലോ, ആ തട്ടകത്തിൽ നിന്നും അയാൾ ഇറങ്ങി, ദിലീപ് അനുകൂലികളെ പരസ്യമായി വെല്ലുവിളിച്ചു, ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലെന്ന് സംവിധായകൻ

ഈശ്വരാ ചതിച്ചല്ലോ, ആ തട്ടകത്തിൽ നിന്നും അയാൾ ഇറങ്ങി, ദിലീപ് അനുകൂലികളെ പരസ്യമായി വെല്ലുവിളിച്ചു, ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലെന്ന് സംവിധായകൻ

അടുത്ത കാലത്തായി മലയാള സിനിമയിലെ താരങ്ങൾക്കെതിരെ നിരന്തരം പീഡന ആരോപണങ്ങളും മീടു ആരോപണങ്ങളും ഉയർന്ന് വരുന്നുണ്ട്. ദിലീപ് പ്രതിയായ കേസ് മുതൽ വിജയ് ബാബു കേസും പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ ആരോപണ വിധേയനായ പീഡന കേസും അടക്കമുളളവ മലയാള സിനിമയെ ഞെട്ടിച്ചു.

ഇപ്പോഴിതാ ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലെന്ന് സംവിധായകൻ സിബി മലയിൽ പറയുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ച് കൊണ്ടായിരുന്നു സംവിധായകന്റെ മറുപടി. തെറ്റിനെ ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന ആൾക്കാർക്കാണ് ഭൂരിപക്ഷം ഉണ്ടാകുന്നത്. ചാനലിലെ ചർച്ചകളിൽ മാത്രമല്ല നീതി ന്യായ വ്യവസ്ഥയിൽ ഉൾപ്പെടെ ഇവർ ഉണ്ട്.. ആർക്കാണ് ഇതൊക്കെ പരിഹരിക്കാൻ പറ്റുകയെന്ന ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘ഏത് വിഷയത്തിലായാലും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഏത് സിനിമ എടുത്താലും വിമർശനങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് മുഖമില്ലാത്ത ആളുകളാണ് സൈബർ ആക്രമണം നടത്തുന്നത്. അവർ നേരിട്ട് വരില്ലല്ലോ. ഇവിടെ നടക്കുന്ന എല്ലാ വിഷയങ്ങളിലും രണ്ട് പക്ഷങ്ങളുണ്ട്. ശരിയുടെ കൂടെയും തെറ്റിന്റെ കൂടയും പക്ഷങ്ങളുണ്ട്’.

‘അടുത്ത കാലത്ത് ഇവിടെ നടക്കുന്ന പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അക്രമണങ്ങളിലൊക്കെയും കുട്ടികൾക്കെതിരെ പോക്സോ സംബന്ധമായ കേസുകളിലും നിലപാട് എടുക്കുമ്പോൾ ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് കൂടുതൽ. പ്രത്യേകിച്ച് തെറ്റിനെ ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന ആൾക്കാർക്കാണ് ഭൂരിപക്ഷം ഉണ്ടാകുന്നത്’.

‘ചാനലിലെ ചർച്ചയൊക്കെ കാണാറുണ്ട്. അതിൽ ആളുകൾ എടുക്കുന്ന നിലപാടുകളൊക്കെ കാണുമ്പോൾ എങ്ങനെയാണ് അത്തരമൊരു നിലപാട് എടുക്കുന്നതെന്നൊക്കെ എന്ന അത്ഭുതം തോന്നാറുണ്ട്. ആവർത്തിച്ച് ആവർത്തിച്ച് വേട്ടക്കാരന്റെ നിലപാടിനൊപ്പം സഞ്ചരിക്കുന്ന ആളുകളെ നമ്മൾ കാണുന്നുണ്ട്. ചർച്ചകളിൽ മാത്രമല്ല നീതി ന്യായ വ്യവസ്ഥയിൽ ഉൾപ്പെടെയുണ്ട്. ആർക്കാണ് ഇതൊക്കെ പരിഹരിക്കാൻ പറ്റുകയെന്ന വിഷയം ഉണ്ട്’.

‘എവിടെയാണ് നമ്മുക്ക് നീതി കിട്ടുകയെന്ന വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ക്രമസമാധാന മേഖലകളിലും രാഷ്ട്രീയ മേഖലകളിൽ ഒക്കെയും നീതി ലഭിക്കുന്നില്ലെന്ന് ആശങ്കപ്പെടുന്ന സാഹചര്യം ഉണ്ട്, സിബി മലയിൽ പറഞ്ഞു. തന്റെ പുതിയ സിനിമയായ കൊത്ത് കണ്ണൂർ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെങ്കിലും അതിനപ്പുറത്തേക്ക് അതിൽ പെട്ട് പോയ മനുഷ്യരെ കുറിച്ചാണ് പറയുന്നത്’.

‘നമ്മൾ കാണാത്ത പല കാര്യങ്ങളും ഇതിലുണ്ട്. അവരുടെ അമ്മമാരും ഭാര്യമാരും വീട്ടിലെ സ്ത്രീകളും എല്ലാം അനുഭവിക്കുന്ന ഒരു സാഹചര്യമുണ്ട്. അവരുടെ ജീവിതം എന്താണ് എന്നാണ് സിനിമ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ അനാഥമായി പോകുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. മരണ മരണവീട്ടിലെ ആർത്തലച്ച കരച്ചിലിന് അപ്പുറത്തേക്ക് പിന്നെ അവരെ നമ്മളറിയുന്നില്ല’.

‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ഇവരെ പറയുമ്പോഴും അടിസ്ഥാനപരമായി ഇവരൊക്കെ മനുഷ്യരാണ്. അവർക്കും വൈകാരികമായ അവസ്ഥകളും ജീവിതത്തിൽ വലിയ പ്രതിസന്ധികളും നേരിടേണ്ടി വരും. അവയൊന്നും മാധ്യമങ്ങൾക്ക് മുന്നിലേക്ക് വരുന്നില്ല’, സിബി മലയിൽ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top