Connect with us

തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

Tamil

തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. പുതുതായി സംവിധാനം ചെയ്ത ‘വാസുവിന്‍ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കവേയാണ് അന്ത്യം.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘വാസുവിന്‍ ഗര്‍ഭിണികള്‍’. ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിരുന്നു. 2016ല്‍ ‘പെന്‍സില്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജി.വി.പ്രകാശായിരുന്നു ചിത്രത്തിലെ നായകന്‍. നീയാ നാനാ ഗോപിനാഥ്, സീത, വനിതാ വിജയകുമാര്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘വാസുവിന്‍ ഗര്‍ഭിണികള്‍’.

Continue Reading
You may also like...

More in Tamil

Trending

Recent

To Top