Connect with us

2017 ഫെബ്രുവരി 17 കൊടും ക്രൂരത നടന്ന രാത്രി ആ വണ്ടി എന്നെ പാസ് ചെയ്തു പോയി, വേദന ഇപ്പോഴും ഉള്ളിൽ നീറുന്നു, എനിക്ക് ആ സമയത്ത് അയാളെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കൊല്ലുമായിരുന്നു… വർഷങ്ങൾക്ക് ശേഷം ആ ഭയാനക വെളിപ്പെടുത്തൽ

News

2017 ഫെബ്രുവരി 17 കൊടും ക്രൂരത നടന്ന രാത്രി ആ വണ്ടി എന്നെ പാസ് ചെയ്തു പോയി, വേദന ഇപ്പോഴും ഉള്ളിൽ നീറുന്നു, എനിക്ക് ആ സമയത്ത് അയാളെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കൊല്ലുമായിരുന്നു… വർഷങ്ങൾക്ക് ശേഷം ആ ഭയാനക വെളിപ്പെടുത്തൽ

2017 ഫെബ്രുവരി 17 കൊടും ക്രൂരത നടന്ന രാത്രി ആ വണ്ടി എന്നെ പാസ് ചെയ്തു പോയി, വേദന ഇപ്പോഴും ഉള്ളിൽ നീറുന്നു, എനിക്ക് ആ സമയത്ത് അയാളെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കൊല്ലുമായിരുന്നു… വർഷങ്ങൾക്ക് ശേഷം ആ ഭയാനക വെളിപ്പെടുത്തൽ

ഫെബ്രുവരി 17നാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ടാണ് കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലായിരുന്നു സംഭവം. വൻ ചർച്ചകൾക്കാണ് ആ സംഭവം തുടക്കം കുറിച്ചത്. ഒരു ത്രില്ലർ സിനിമ കഥയെ വെല്ലുന്ന തരത്തിൽ കാര്യങ്ങൾ തുടങ്ങി. സിനിമയിലെ അകവും പുറവും സിനിമയുടെ സ്ത്രീ നിലപാടുകളും എല്ലാം ചോദ്യംചെയ്യപ്പെട്ടു. അന്വേഷണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിജീവിതയേയും ദിലീപിനെയും പിന്തുണച്ച് കൊണ്ട് സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് രംഗത്ത് എത്തിയത്.

കേസിൽ താൻ സത്യത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത് എന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ പറയുന്നത്. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംഭവം നടക്കുന്ന ദിവസം താന്‍ രമ്യ നമ്പീശന്റെ ഫ്‌ളാറ്റിലുണ്ടായിരുന്നു എന്നും അവര്‍ വ്യക്തമാക്കി.

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

നടിയെ ആക്രമിച്ച കേസില്‍ ഇനി കൂടുതല്‍ അങ്ങോട്ട് എക്‌സ്‌പ്ലെയിന്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഒരു അതിജീവിത എന്നതിനേക്കാളുപരി എന്റെ അത്രയും ഹാര്‍ട്ട് ടച്ച് ആയിട്ടുള്ള ഒരു സുഹൃത്തായിരുന്നു അവള്‍. ഇങ്ങനെ ഒരു ദാരുണ സംഭവം സംഭവിച്ചപ്പോള്‍ ജീവിതത്തില്‍ എനിക്ക് വല്ലാത്ത ഒരു പതര്‍ച്ച വന്നുപോയി.

എവിടെയാണ് നമുക്ക് ഒരു ഒരു സേഫ്റ്റി കിട്ടുക എന്നുള്ളത് പ്രത്യേകിച്ച് ഫിലിം ഇന്‍ഡസ്ട്രിയില്‍ പെട്ടവരാണ്. എങ്കിലും സാധാരണക്കാരില്‍ ആണെങ്കിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഇവളെ സംബന്ധിച്ച് അത് കേട്ടപ്പോ എനിക്ക് ഭയങ്കര ഒരു വല്ലാത്ത ഒരു വിഷമം ആയിരുന്നു. എനിക്ക് സമയത്ത് പ്രതി എന്ന് പറയുന്ന ഒരാളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കൊല്ലുമായിരുന്നു.

കാരണം അത്രക്കൊരു ദേഷ്യമുണ്ടായിരുന്നു. ഇപ്പോള്‍ അയാള്‍ ജയിലിലാണ് പള്‍സര്‍ സുനി എന്ന് പറയുന്ന ആ വ്യക്തി. പള്‍സര്‍ സുനി അങ്ങനെ ചെയ്ത കാരണം അത് എനിക്ക് ഒരു വല്ലാത്ത അതിപ്പോള്‍ എന്തിന്റെ പേരിലാണ് എങ്കിലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ കാണിക്കാന്‍ പാടില്ല. അവളോട് മാത്രമല്ല ഒരു പെണ്‍കുട്ടികളോട് ആരും കാണിക്കാന്‍ പാടില്ല.

കാരണം ഈ ഭൂമിയില്‍ എല്ലാവര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കവെ ഒരു സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു കുട്ടി തൊഴിലിടത്തിലേക്ക് പോകുന്ന സമയത്ത് ഇങ്ങനെ ഒരു ഇന്‍സിഡന്റ് സംഭവിക്കുമ്പോള്‍ നമുക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല. നാളെ നമ്മുടെ വീട്ടില്‍ ഒരു പെണ്‍കുട്ടി രാവിലെ സ്‌കൂളില്‍ പോകുന്നത് സ്‌കൂളില്‍ എത്തുന്നതിന് ഇടയില്‍ വച്ച് അവള്‍ സ്‌കൂളില്‍ അകത്ത് ചെന്ന് കേറുന്ന സമയം വരെ നമുക്ക് മനസ്സില്‍ തീയാണ്.

എനിക്ക് ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഭയങ്കര മൈഗ്രേന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഞാന്‍ ഇങ്ങോട്ട് തിരിച്ചു പോന്നു ചേര്‍ത്തലയില്‍ നിന്ന് ഞാന്‍ ഇങ്ങോട്ട് വന്നു. എന്റെ ഉള്ളില്‍ മനസ്സില്‍ ഇപ്പോഴും ഉള്ള ഒരു നീറ്റല്‍ എന്താണ് എന്ന് വെച്ചാല്‍ ഞങ്ങള്‍ ഓപ്പോസിറ്റ് ഡയറക്ഷന്‍ വന്നിരുന്നു. ഞാന്‍ ചേര്‍ത്തലയില്‍ നിന്ന് വരുന്നു അവള്‍ തൃശ്ശൂരിന് സഞ്ചരിച്ച വണ്ടി ഒരുപക്ഷേ എന്റെ വണ്ടിയില്‍ പാസ് ചെയ്ത് പോയിട്ട് ഉണ്ടാകാം. ഇതെനിക്ക് കേള്‍ക്കാതെ പോയല്ലോ ഇത് ഞാന്‍ കാണാതെ പോയല്ലോ എന്നുള്ള ഒരു വേദന എനിക്കിപ്പോഴും ഉണ്ട്.

അതുകൊണ്ട് തന്നെയാണ് ശക്തമായിട്ട് ഇതിനെതിരെ പ്രതികരിച്ചതും. അന്നും ഇന്നും ഞാന്‍ സത്യത്തിന് കൂടെയാണ്. ഞാന്‍ കണ്ട കാര്യം അല്ലെങ്കില്‍ എനിക്ക് ഞാന്‍ 100% ഉറപ്പുണ്ട് എന്നുള്ള കാര്യത്തില്‍ മാത്രമാണ് ഞാന്‍ പ്രതികരിച്ചിരിക്കുന്നത്. എനിക്ക് അതിന് ആരെയും പഴിചാരാനോ അയാളാണ് ഇതിനു പിന്നില് മറ്റൊരാളാണ് എന്നൊന്നും ഞാന്‍ സമര്‍ത്ഥിക്കുന്നില്ല. ഞാന്‍ അതിനൊന്നും തര്‍ക്കിക്കാന്‍ പോകുന്നില്ല.

ബട്ട് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇനി അത് പറയുകയും ചെയ്യും. സെലിബ്രിറ്റിയുടെ കാര്യം വിട്ടേക്ക്. ഇപ്പോള്‍ നമ്മള്‍ ലോകത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ നമ്മുടെ ഡല്‍ഹിയില്‍ നടന്ന ഒരു ഇന്‍സിഡന്റ്. അതുപോലെ നമ്മുടെ ജിഷക്ക് നടന്ന ഇന്‍സിഡന്റ്. അതുപോലെ നമ്മുടെ ട്രെയിനില്‍വച്ച് പേര് സൗമ്യക്ക് നേരെ നടന്ന ഇന്‍സിഡന്റ്. ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും നമുക്ക് എന്താ പറയുക. നമുക്ക് ആണ്‍ സുഹൃത്തുക്കളുണ്ട്.

ഇഷ്ടംപോലെ ആണ്‍സുഹൃത്തുക്കളുണ്ട്. നമുക്ക് ഭൂമിക്ക് മുകളില്‍ എന്ത് വിഷയങ്ങളും നമുക്ക് സംസാരിക്കാം. അനാവശ്യമായിട്ടുള്ള ഒരു നോട്ടം ഒരു പ്രവര്‍ത്തി ഒരാളില്‍ നിന്ന് വരുന്നു എന്ന് നമുക്ക് തോന്നിക്കഴിഞ്ഞാല്‍ അവിടെ സ്റ്റോപ്പ് പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്, പെണ്‍കുട്ടികള്‍ ബാധ്യസ്ഥരാണ് നമുക്ക് പറ്റും. അങ്ങനെ ഒരു ഇന്‍സിഡന്റ് അല്ല ജിഷക്കും സൗമ്യക്കും ഇവള്‍ക്കും സംഭവിച്ചത്.

കൊച്ചുകുട്ടികള്‍ വരെ പ്രലോഭനങ്ങളില്‍ മയങ്ങി പോയിട്ട് പല ഇന്‍സിഡന്റും സംഭവിക്കുന്നുണ്ട്. അതിനകത്ത് എനിക്കൊന്നും പറയാനില്ല. കാരണം നമുക്ക് ഇപ്പോള്‍ ഒരുപാട് ഒരുപാട് എക്‌സാമ്പിള്‍ നമുക്ക് പത്രമാധ്യമങ്ങളിലൂടെ നമ്മുടെ കാട്ടിത്തരുന്നുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 50 കാരന്റെ കൂടെ 18 കാരി ഓടിപ്പോയി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കഴിഞ്ഞദിവസം ഒരു മുത്തശ്ശനും മുത്തശ്ശിയും കൂടി ഒരാളെ പിടിച്ചു. ഇതെല്ലാം തുറന്ന പുസ്തകം പോലെ നമ്മുടെ നാട്ടില്‍ കാണുമ്പോള്‍ പിന്നെയും പിന്നെയും പിന്നെയും ഇങ്ങനെയുള്ള ഇന്‍സിഡന്റ് എങ്ങനെ വരുന്നു എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടി ലോകത്തെപ്പറ്റിയുള്ള വിവരം ഇല്ല എന്നുണ്ടെങ്കില്‍ നമുക്ക് അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.

എന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് നമുക്ക് കണ്ണുതുറന്നു കാണുവാനുള്ള ഒരുപാട് ഇന്‍സിഡന്റുകള്‍ നമുക്ക് മുമ്പിലുണ്ട്. പലപലതായിട്ട് കാണിച്ചുതരുന്നുണ്ട്. പക്ഷേ എന്നിട്ടും പിന്നെയും മോഹനവാഗ്ദാനങ്ങളില്‍ വീണ് നമ്മുടെ ജീവിതം ഹോമിക്കപ്പെുമ്പോള്‍ അവസാനം നിമിഷത്തിന് അതും വലിയ ഇന്‍സിഡന്റായി മാറുന്നത് ഞാന്‍ കാണുന്നുണ്ട്.

ആ ഒരു പ്രതികരണം പോലെ അല്ല ഈ ഒരു പ്രതികരണം. ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ ആണെങ്കിലും സൗമ്യയുടെ കേസില്‍ ആണെങ്കിലും ആണെങ്കിലും ഡല്‍ഹിയില്‍ നടന്ന കേസിലാണെങ്കിലുമൊക്കെ സംഭവിച്ചിരിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് സംഭവിക്കുന്ന കാര്യങ്ങളാണ്.

More in News

Trending

Recent

To Top