News
രാമൻപിള്ളയിലേക്ക് അന്വേഷണം എത്തിയപ്പോൾ നടന്നത്! പിടിച്ചത് ആ പുലികുട്ടികളെ..ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥ..അതിജീവിതയുടെ നീതി അകലെ, വരും ദിവസങ്ങളിൽ അത് സംഭവിക്കും
രാമൻപിള്ളയിലേക്ക് അന്വേഷണം എത്തിയപ്പോൾ നടന്നത്! പിടിച്ചത് ആ പുലികുട്ടികളെ..ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥ..അതിജീവിതയുടെ നീതി അകലെ, വരും ദിവസങ്ങളിൽ അത് സംഭവിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടാനായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് പ്രോസിക്യൂഷനും, നടിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരും. എന്നാൽ അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ.
ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയും ഉത്തരേന്ത്യൻ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഒന്നും നമുക്ക് വേണ്ടെന്ന് പറയുന്ന നുസൂർ സി പി എം രാഷ്ട്രീയ കുടുംബപശ്ചാത്തലം ഇതിന് ബാധികമാണെന്ന് എനിക്ക് വിശ്വാസമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നുസൂർ പറയുകയാണ്. നിരവധി പേരാണ് കുറിപ്പിനടിയില്‍ നുസൂറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ. പ്രതികൾ പ്രബലരാണ്. ജുഡീഷ്വറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. മാനത്തിന് വില പറഞ്ഞവർക്ക് മുൻപിൽ ആത്മാഭിമാനം തന്നെ പണയം വെക്കേണ്ടി വരുന്ന ദുരവസ്ഥ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകാൻ പാടില്ല. ഇത് കേരളമാണ്.
ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയും ഉത്തരേന്ത്യൻ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഒന്നും നമുക്ക് വേണ്ട. കോടതി മാറുമ്പോൾ കസേരയോടൊപ്പം കേസുകളും കൊണ്ടുപോകണമെന്ന് വാശിപിടിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല. സിപിഎം രാഷ്ട്രീയ കുടുംബപശ്ചാത്തലം ഇതിന് ബാധികമാണെന്ന് എനിക്ക് വിശ്വാസമില്ല.
എന്തായാലും ടിപി ചന്ദ്രശേഖരൻ വധക്കേസിലും എസ്എൻസി ലാവ്‌ലിൻ കേസിലും സഹായിയായി നിന്ന രാമൻപിള്ള അസോസിയേറ്റ്സിലേക്ക് അന്വേഷണം എത്തുന്ന സമയത്ത് തന്നെ ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിക്കാൻ തക്ക തരത്തിലുള്ള ശക്തരായ പ്രതിയോഗികൾ ഭരണതലത്തിലും പിടിപാടുള്ളവരാണ്. പ്രതികൾക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാൻ ഒരുമിക്കുന്നവർ എല്ലായിടത്തുമുണ്ട്.
ഞാൻ ഇന്ന് എന്താണെന്നറിയാത്ത വിഷയത്തിൽ അച്ചടക്കനടപടി നേരിടുന്നെങ്കിലും എന്റെ നിലപാടിന് അച്ചടക്കനടപടി ബാധകമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതിജീവിതയുടെ നീതിക്കായ് ഗൂഢാലോചന നടത്തുന്ന പ്രമുഖർക്കായ് വരും ദിവസങ്ങളിലും ഈ ശബ്ദം ഉയർന്നുകൊണ്ടേയിരിക്കും.