Connect with us

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിത! ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി രജിസ്ട്രാർക്ക് മുൻപിൽ ഞെട്ടിക്കുന്ന ആ കത്ത്..നിർണ്ണായക നീക്കത്തിൽ വിറച്ച് ദിലീപ്

News

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിത! ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി രജിസ്ട്രാർക്ക് മുൻപിൽ ഞെട്ടിക്കുന്ന ആ കത്ത്..നിർണ്ണായക നീക്കത്തിൽ വിറച്ച് ദിലീപ്

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിത! ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി രജിസ്ട്രാർക്ക് മുൻപിൽ ഞെട്ടിക്കുന്ന ആ കത്ത്..നിർണ്ണായക നീക്കത്തിൽ വിറച്ച് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കവെ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്.

കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നുള്ള ആവശ്യവുമായി അതിജീവിത രംഗത്ത്.

നിലവില്‍, സി.ബി.ഐ. കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. ഈ മാസം രണ്ടിന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത ഇതുസംബന്ധിച്ച് അപേക്ഷ നല്‍കി.

ഇപ്പോള്‍ വനിതാജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്. മെമ്മറികാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമോയെന്ന് പേടിയുണ്ട്. ഇത് വനിതാജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥനും വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയോട് പ്രോസിക്യൂഷന്‍ പ്രതികരിച്ചിട്ടില്ല. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. കേസിന്റെ വിവിധവശങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹര്‍ജി നല്‍കി.

ഇപ്പോള്‍ വിചാരണ നടക്കുന്ന സി.ബി.ഐ.-3 കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ചതായ വാര്‍ത്ത വളരെ സന്തോഷംപകരുന്നു. വനിതാജഡ്ജിയുടെ മാറ്റത്തിനൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാജഡ്ജിക്ക് കീഴിലേക്കു മാറ്റണം. ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top