Connect with us

ആ ഉറപ്പ് കിട്ടിക്കഴിഞ്ഞു, പത്മസരോവരത്ത് ആഘോഷം തുടങ്ങി!? ദിലീപ് അനുകൂലികൾ പൊങ്ങി തുടങ്ങി..എല്ലാം തെളിയുന്നു, അട്ടിമറി ട്വിസ്റ്റ് ഇതാ

News

ആ ഉറപ്പ് കിട്ടിക്കഴിഞ്ഞു, പത്മസരോവരത്ത് ആഘോഷം തുടങ്ങി!? ദിലീപ് അനുകൂലികൾ പൊങ്ങി തുടങ്ങി..എല്ലാം തെളിയുന്നു, അട്ടിമറി ട്വിസ്റ്റ് ഇതാ

ആ ഉറപ്പ് കിട്ടിക്കഴിഞ്ഞു, പത്മസരോവരത്ത് ആഘോഷം തുടങ്ങി!? ദിലീപ് അനുകൂലികൾ പൊങ്ങി തുടങ്ങി..എല്ലാം തെളിയുന്നു, അട്ടിമറി ട്വിസ്റ്റ് ഇതാ

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത് അന്വേഷണ സംഘത്തിനും അതിജീവിതയ്ക്കും വലിയ തിരിച്ചടിയായിരുന്നു. കേസ് അന്വേഷണത്തിന്റെ നിർണ്ണായക വേളയിലായിരുന്നു ദിലീപിന്റെ നിർണ്ണായക നീക്കം.

കേസില്‍ ദിലീപ് നിരപരാധിയാണെന്ന കാര്യം പതിയെ തെളിഞ്ഞ് വരികയാണെന്നാണ് ചലച്ചിത്രപ്രവർത്തകന്‍ സാബു സർഗ്ഗം പറയുന്നത്. ദിലീപിന്റെ കരിയർ തകർക്കാനുള്ള ശ്രമമാണ് ഇതെല്ലാം എന്ന് കരുതുന്നുണ്ട്. ഇതിന്റെ പിന്നില്‍ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. ആ ലോബിയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഒരോ സമയത്തായി വാർത്താ മാധ്യമങ്ങളിലൂടെ ഓരോ കാര്യങ്ങളും പൊങ്ങിവരുന്നത്.

ഒരു കറുത്ത മതിലാണ് ഈ കേസെങ്കില്‍, ആ കറുത്ത നിറം പതിയെ, പതിയെ പോയി വെള്ള കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ദിലീപെന്ന വ്യക്തി നിരപരാധിയാണെന്ന് ഏകദേശം തെളിഞ്ഞ് വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാബു സർഗ്ഗം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…..

പ്രോസിക്യൂഷന് പരാജയ ഭീതിയുണ്ട്. അതുകൊണ്ടാണ് പല ഭാഗത്ത് നിന്നായി ആളുകളെ പൊക്കി വിട്ടുകൊണ്ടിരിക്കുന്നത്. ആള് ആരായാലും പറയുന്ന വാക്ക് ദിലിപീന് എതിരായാല്‍ മതിയെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. എന്റെ കാര്യം പറയാം, ഞാന്‍ ദിലീപിന്റെ ഡിങ്കന്‍ എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്, ചിത്രത്തിന്റെ നിർമ്മാതാവാണ് സനല്‍ തോട്ടമാണെന്നും അറിയാം. എന്നാല്‍ തൈക്കാട് ചന്ദ്രന്‍ എന്നയാളൊക്കെ വന്ന് പറയുകയാണ് ഞാനാണ് നിർമ്മാതാവെന്ന്.

നിർമ്മാതാക്കളുടെ ശാപമാണ് ദിലീപ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് തൈക്കാട് ചന്ദ്രന്‍ പറയുന്നത്. ദിലീപിനെ വെച്ച് ഒരു പടം എടുത്ത ആളാണ് അദ്ദേഹമെങ്കില്‍ പറയുന്നതില്‍ അല്‍പമെങ്കിലും കാര്യമുണ്ടെന്ന് വിശ്വസിക്കാം. എന്നാല്‍ ദിലീപുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ആളാണ്. ദിലീപിനെ വെച്ച് സിനിമ എടുക്കണമെന്ന ആഗ്രഹം ചന്ദ്രന്‍ എന്ന് പറഞ്ഞ ആള്‍ക്കും ഉണ്ടായിരിക്കും. ദിലീപ് ഡേറ്റ് കൊടുക്കാതായപ്പോള്‍ ഇത്തരക്കാരെല്ലാം ഒത്തുചേർന്ന് ഒരു പടയുണ്ടാക്കിയാതാവും.

പബ്ലിസിറ്റി എത്ര കിട്ടിയാലും മതിയാവാത്ത ആളുകളാണ് സിനിമക്കാരാണ്. പണം പോലെയാണത്. എളുപ്പത്തില്‍ പബ്ലിസിറ്റി കിട്ടാനുള്ള ഒരു വഴിയാണിത്. ദിലീപ് എന്ത് ചെയ്യുന്നു, ദിലീപിന് എന്ത് സംഭവിക്കുന്നു എന്ന് അറിയാനാണ് ആളുകള്‍ക്ക് താല്‍പര്യം. അപ്പോള്‍ സ്വാഭാവികമായും ദിലീപിനെതിരെ പറഞ്ഞ് കഴിഞ്ഞാല്‍ ചാനലുകള്‍ വിളിക്കും. ചാനലുകള്‍ക്കും വേണ്ടത് ആ സമയത്ത് തങ്ങലുടെ ചാനലിനെ ഉയർത്തിക്കൊണ്ട് വരിക എന്നുള്ളതാണെന്നും സാബു സർഗ്ഗം പറയുന്നു.

ദിലീപിനെതിരെ സംസാരിക്കുന്നവരില്‍ മോറല്‍ സൈഡ് ഓക്കെയായവർ ആരെങ്കിലും ഉണ്ടെന്ന് പറയാന്‍ കഴിയുമോ. എണ്ണിയെണ്ണി ഇക്കാര്യങ്ങള്‍ പരിശോധിക്കാം. ഒരാള്‍ പോലുമില്ലാലോ. എന്നാല്‍ മറുവശത്ത് ദിലീപിന് അനുകൂലമായി പറയുന്നതോ, ശ്രീലേഖ ഐപിഎസ് പോലെ ഔദ്യോഗിക ജീവിതത്തില്‍ കരപുരളാത്ത ആളുകളാണ്. വാസ്തവം പറയുമ്പോള്‍ അത് ദിലീപിന് അനുകൂലമായി മാറുകയാണ്.

ശ്രീലേഖ ഐപിഎസ് എന്ന് പറയുന്നത് സിനിമാ ഫീല്‍ഡില്‍ ഉള്ളതോ ഭാവിയില്‍ സിനിമ ചെയ്യാന്‍ പോവുന്നവരോ അല്ല. അവർക്ക് ദിലീപിന്റെ ഡേറ്റും ആവശ്യമില്ല. അവർ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കി അതൊരു സംസാര വിഷയമായി ഉയർന്ന് വരുമ്പോഴാണ് അപ്പുറത്ത് ഹാലിളകുന്നത്. അതോടെയാണ് ആരാണ് ഈ വ്യക്തിയെന്ന് തിരിച്ചറിയാത്ത രീതിയിലുള്ള വിമർശനങ്ങളുണ്ടാവുന്നത്.

ദിലീപിനെ കുറിച്ച് ശരികള്‍ പറയുന്നവരുടെ മോറല്‍ സൈഡും എതിര് പറയുന്നവരുടെ മോറല്‍ സൈഡും നമുക്ക് അറിയാം. അപ്പോള്‍ തന്നെ നമുക്ക് അറിയാം ഇതിന്റെ പര്യവസാനം എന്നുള്ളത്. എല്ലാ കാര്യങ്ങളും വിളിച്ച് പറഞ്ഞ്, ഇനിയൊരു രക്ഷയും ഇല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ജൂഡീഷ്യറിയെ വെല്ല് വിളിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇവരെല്ലാം പറയുന്നത് കോടികള്‍ എറിഞ്ഞ് ദിലീപ് കോടതിയേയും വിലക്ക് വാങ്ങിയെന്നാണെന്നും സാബു സർഗ്ഗം അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top