Connect with us

രക്ഷപെടുത്താൻ പോകുന്നത് സമ്പത്തല്ല!!! അഗ്നിശുദ്ധി വരുത്തി ദിലീപ് തിരിച്ചുവരും…. അന്ന് എല്ലാവരും ക്ഷമ പറയേണ്ടിവരും; രാഹുൽ ഈശ്വർ

News

രക്ഷപെടുത്താൻ പോകുന്നത് സമ്പത്തല്ല!!! അഗ്നിശുദ്ധി വരുത്തി ദിലീപ് തിരിച്ചുവരും…. അന്ന് എല്ലാവരും ക്ഷമ പറയേണ്ടിവരും; രാഹുൽ ഈശ്വർ

രക്ഷപെടുത്താൻ പോകുന്നത് സമ്പത്തല്ല!!! അഗ്നിശുദ്ധി വരുത്തി ദിലീപ് തിരിച്ചുവരും…. അന്ന് എല്ലാവരും ക്ഷമ പറയേണ്ടിവരും; രാഹുൽ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അഗ്നി ശുദ്ധി വരുത്തി നിരപരാധിയാണെന്ന് തെളിയിച്ച് പൂർവ്വാധികം ശക്തിയോടെ കേരള സമൂഹത്തിലേക്ക് മടങ്ങി വരുമെന്ന് ദിലീപിനെ പിന്താങ്ങി രാഹുൽ ഈശ്വർ. ദിലീപിനെതിരായുള്ള കേസ് വെറും ഗ്യാസ് മാത്രമാണെന്നും, ഇത്രയും സമ്പത്തും സ്വാധീനവും ഉണ്ടായിട്ടും ദിലീപിനെ കള്ളക്കേസിൽ കുടുക്കാൻ ചിലർക്ക് സാധിച്ചുവെന്നും രാഹുൽ ഈശ്വർ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് രക്ഷപ്പെടുമെന്ന് രാഹുൽ ഈശ്വർ ഉറപ്പിച്ച് പറയുന്നത്.

ദിലീപിനെ കുറ്റാരോപിതനാക്കാനും കരിവാരിത്തേക്കാനും ചിലർക്ക് സാധിച്ചു. കാവ്യയാണ് കേസിലെ മാഡം എന്നും, പിന്നീട് കാവ്യയുടെ അമ്മയാണ് ഈ മാഡം എന്നുവരെ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ചു. അതിജീവിതയെ ബഹുമാനമാണ്. എന്ന് വെച്ച് ദിലീപിനെ പോലൊരു പാവപ്പെട്ട മനുഷ്യനെ കുടുക്കാൻ പറ്റുമോ എന്നും, ദിലീപ് അഗ്നി ശുദ്ധി വരുത്തി നിരപരാധിയാണെന്ന് തെളിയിച്ച് പൂർവ്വാധികം ശക്തിയോടെ കേരള സമൂഹത്തിലേക്ക് മടങ്ങി വരുമെന്നും രാഹുൽ ഈശ്വർ പറയുന്നു.

ഹാക്കർ സായ് ശങ്കർ നേരത്തെ ഒരു മാധ്യമ ചർച്ചയിൽ പറഞ്ഞത് ബൈജു പൗലോസ് ചോദിച്ചത് നിനക്ക് നിന്റെ കുടുംബം വേണോ അതോ ദിലീപ് വേണോ എന്നായിരുന്നുവെന്നും, ഇത്തരത്തിൽ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തി ബാലചന്ദ്രകുമാറിനെ കൊണ്ടും സായ് ശങ്കറിനെ കൊണ്ടുമെല്ലാം മൊഴി പറയിപ്പിക്കുന്നതിൽ എന്ത് ക്രെഡിറ്റാണ് ഉള്ളതെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു. വിവോ ഫോണിൽ 35 മിനിറ്റ് ആ മെമ്മറി കാർഡ് ഇട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും രാഹുൽ ഈശ്വർ ഉന്നയിക്കുന്നു.

ൽ മെമ്മറി കാർഡ് ആക്സസ് ചെയ്തെന്നാണ് എഫ്എസ്എൽ റിപ്പോർട്ട്. എന്നാൽ ദൃശ്യങ്ങളിൽ എന്തെങ്കിലും കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയിട്ടില്ല, മെമ്മറി കാർഡിൻറെ ഹാഷ് വാല്യുവാണ് മാറിയിരിക്കുന്നത്. അല്ലാതെ അതിനുള്ളിലെ ദൃശ്യങ്ങൾ അടങ്ങിയ ഫയൽസിന്റെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും രാഹുൽ പറയുന്നു.

കോടതിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടയാളെ പിടികൂടി മാതൃകപരമായ ശിക്ഷ നൽകണമെന്നും, അതിജീവിതയെ ബഹുമാനിക്കുന്നെന്നും അദ്ദേഹം പറയുന്നു. മെമ്മറി കാർഡ് ആക്സസ് ചെയ്ത സംഭവത്തിന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമില്ല. അത് മറ്റൊരു കേസായിട്ടാണ് പരിഗണിക്കേണ്ടത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഏന്തെങ്കിലും മാനസിക പ്രശ്നം ഉള്ളതായി താൻ കരുതുന്നില്ലെന്നും രാഹുൽ ഈശ്വർ അഭിമുഖത്തിൽ പറഞ്ഞു. മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞ് എങ്ങനെയെങ്കിലും സിമ്പതി പറ്റാനോ കേസിൽ നിന്നും രക്ഷപ്പെടാനോ ഉള്ള തന്ത്രമാണിത്. ദിലീപിനെ ഈ കേസിലേയ്ക്ക് വലിച്ചിട്ടാൽ കേസ് ദിലീപ് തേയ്ച്ച് മായ്ച്ച് കളയുമെന്ന് കരുതിയെന്നും രാഹുൽ പറയുന്നു. ദിലീപിനെ വലിച്ചിട്ടാൽ ഈ കേസിൽ നിനക്ക് രക്ഷപ്പെടാമെന്ന കുബുദ്ധി ഏതോ അഭിഭാഷകൻ പൾസർ സുനിക്ക് പറഞ്ഞ് കൊടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിലടക്കം അന്വേഷണം തുടരുമെന്നാണ് സൂചന. മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫൊറൻസിക് തെളിവുകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ കൂടുതൽ സമയം വിചാരണക്കോടതിയും ഹൈക്കോടതിയും അനുവദിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

More in News

Trending

Recent

To Top