Connect with us

സമൂഹം പീഡനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ ജീർണിച്ചു; ശുദ്ധ പോക്രിത്തരം, ഇത് ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകൾ

Malayalam

സമൂഹം പീഡനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ ജീർണിച്ചു; ശുദ്ധ പോക്രിത്തരം, ഇത് ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകൾ

സമൂഹം പീഡനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ ജീർണിച്ചു; ശുദ്ധ പോക്രിത്തരം, ഇത് ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകൾ

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കുഞ്ഞിക്കൂനനിലെ വില്ലന്‍ വാസു അണ്ണന്‍. സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു എന്ന കഥാപാത്രം വൈറലായത് പോലെ വാസുവിനും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ ഉണ്ടായതിൽ പലതും. അതേസമയം ഈ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടി രേവതി സമ്പത്ത രംഗത്ത്

രേവതിയുടെ കുറിപ്പിണൻ്റെ പൂർണ്ണരൂപം കാണാം

. ‘കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് “ഗരുഡൻ വാസു”. വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ്.’

എന്തൊരു പോക്രിത്തരം ആണിത് !! റേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാൻ വന്ന ആളിൽ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോൾ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകൾ. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങൾ. മുകളിൽ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും. സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.’

എന്ത് കൊണ്ടാണ് പീഡനങ്ങൾ ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സർവൈവേഴ്‌സിനു മുകളിൽ കുറ്റങ്ങൾ ചാർത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതിൽപരം സംശയമില്ല. എത്രയധികം കണക്കിൽ വരുന്ന ആളുകളാണ് ഇതിനെ “തഗ് ലൈഫ് “ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ എത്രമേൽ ജീർണിച്ചുപോയി എന്നതാണ്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവർ റേപ്പിസ്റ്റുകൾ തന്നെയാണ്… അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ !!’

തന്‍റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്യ മറുപടി നല്‍കിയിരിക്കുന്നത്. വികാസാണ് തന്‍റെ ഭര്‍ത്താവെന്നും വാസു അണ്ണനെ സൂക്ഷിക്കണമെന്നുമാണ് മന്യ കുറിച്ചത്.

More in Malayalam

Trending

Recent

To Top