Connect with us

എങ്ങനെയാണ് രാത്രി 9.45നു ശേഷം ഈ വിഡീയോ കണ്ടതായി കാണുന്നത്, ആരാണ് അതിൽ ഇടപെടൽ നടത്തിയത്? ആ കുട്ടിയ്ക്ക് വേണ്ടി പൾസർ സുനിയ്ക്ക് ക്വട്ടേഷൻ കൊടുത്തത് ആര്? കോടതി വിധി വന്നതിന് പിന്നാലെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

News

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

അതിജീവിത തന്നെ പറയുകയാണ് ഈ വിഡീയോ പുറത്ത് പോയിട്ടുണ്ട്? ഇത് ആരൊക്കെയോ ദുരുപയോഗം ചെയ്തിട്ടുണ്ട്? എന്നിങ്ങനെ പറയുമ്പോൾ ആ സംശയം തീർത്ത് തരേണ്ടത് കോടതി തന്നെയാണ്.

ആരാണ് വീഡിയോ പുറത്തുകൊണ്ടുപോയതെന്ന് തെളിയേണ്ട കാര്യമാണ്, ഹൈക്കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. എത്ര തന്നെ സമയം നീണ്ടുപോയാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം. ആർക്കും ഇവിടെ നീതി നിഷേധിക്കാൻ പാടില്ല. ഒരു തെറ്റ് സംഭവിച്ചില്ലെങ്കിൽ എന്തിനാണ് പ്രതി സ്ഥാനത്തുള്ളവർ ഭയക്കുന്നത്. ഇവർ തെറ്റുകാരല്ലെങ്കിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് പുറത്ത് കൊണ്ട് വരേണ്ടതും ഇവർ തന്നെയല്ലേ. എങ്ങനെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നു, എങ്ങനെയാണ് രാത്രി 9.45നു ശേഷം ഈ വിഡീയോ കണ്ടതായി കാണുന്നത്. ആരാണ് അതിൽ ഇടപെടൽ നടത്തിയത്? ആരാണ് ആ കുട്ടിയ്ക്ക് വേണ്ടി പൾസർ സുനിയ്ക്ക് ക്വട്ടേഷൻ കൊടുത്തത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പ്രതികൾ അല്ലെങ്കിൽ ഇവർ തന്നെയല്ലേ പുറത്ത് കൊണ്ടുവരാൻ കൂടെ നിൽക്കേണ്ടത്. എന്നിങ്ങനെ പറഞ്ഞുകൊണ്ട് തുറന്നടിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

മെമ്മറി കാർഡ് പരിശോധനയ്‌ക്ക് അയയ്‌ക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ ഫോറൻസിക് ലാബിൽ പരിശോധനയ്‌ക്ക് അയക്കാനും ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പരിശോധനയിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ ചോർന്നോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, കോടതിയുടെ കൈവശമിരിക്കുന്ന മെമ്മറി കാർഡാണ്. കോടതിയിൽ നിന്നും ചോർന്നോ എന്ന് പരിശോധിക്കേണ്ടത് കോടതിയുടെ അവകാശമാണ്. മറ്റൊരു പൊലീസ് അന്വേഷണത്തിന്റെ കാര്യമില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്, ഇതേ തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top