Connect with us

മെമ്മറി കാർഡിലെ തിരിമറി, തിങ്കളാഴ്ച അത് സംഭവിക്കും, ആ നിർണ്ണായക തീരുമാനം കേരളം കാത്തിരുന്ന വിധി

News

മെമ്മറി കാർഡിലെ തിരിമറി, തിങ്കളാഴ്ച അത് സംഭവിക്കും, ആ നിർണ്ണായക തീരുമാനം കേരളം കാത്തിരുന്ന വിധി

മെമ്മറി കാർഡിലെ തിരിമറി, തിങ്കളാഴ്ച അത് സംഭവിക്കും, ആ നിർണ്ണായക തീരുമാനം കേരളം കാത്തിരുന്ന വിധി

തിങ്കളാഴ്ച അതി നിർണ്ണായകം… കാര്യങ്ങൾ മാറിമറിയുമോ… കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികള്‍ ഹൈക്കോടതി തിങ്കളാഴ്ച ഒരുമിച്ച് പരിഗണിക്കും. കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ നടി നല്‍കിയ ഹരജിയും കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന ആവശ്യപ്പെട്ട് സർക്കാർ നല്‍കിയ ഹരജിക്കൊപ്പം പരിഗണിക്കാനാണ് മാറ്റിയത്. ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കും.

അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കേസില്‍ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെയായിരുന്നു നടി ഹൈക്കൊടതിയെ സമീപിച്ചത്. കേസന്വേഷണത്തനായി ആദ്യം സമർഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച സർക്കാർ പിന്നീട് ഈ നിലപാടില്‍ നിന്നും പിന്നോട് പോയെന്നാണ് നടിയുടെ ആരോപണം.

തുടരേന്വേഷണം പൂർണ്ണമാകാതെ പാതിവഴിയില്‍ അവസാനിപ്പിച്ച് റിപ്പോർട്ട് നല്‍കാന്‍ ഉന്നത ഭരണ-രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഹർജിക്ക് പിന്നാലെ നടി മുഖ്യമന്ത്രിയെ കണ്ടതോടെ അന്വേഷണം വീണ്ടും സജീവമാവുകയും ചെയ്തിരുന്നു. സർക്കാർ ആവശ്യപ്രകാരം കേസ് അന്വേഷണത്തിന് കോടതി ഒന്നരമാസം കൂടി സമയം അനുവദിക്കുകയും ചെയ്തു.

തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ നടി സമർപ്പിക്കപ്പെട്ട ഈ ഹർജിക്ക് നിലവില്‍ വലിയ പ്രാധാന്യം ഉള്ളതായി കണക്കാക്കുന്നില്ല.

അതേസമയം കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്നാണ് സർക്കാർ ആവശ്യം. ആവശ്യം വിചാരണക്കോടതി നിരസിച്ചതായും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടരന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം.

അതേസമയം, ഹർജിയിലെ എതിർകക്ഷി നടി തന്നെയായതിനാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി മനസ്സിലേക്കണ്ടതുണ്ടെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് നിരീക്ഷിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹരജിക്കാർ ബോധിപ്പിക്കണം, പ്രതിഭാഗത്തെ കക്ഷി ചേർക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റിയത്.

കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ കോടതിയില്‍ തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രയോജനം പ്രതിക്ക് ലഭിക്കുമോ, ഹാജരാക്കിയ രേഖയില്‍ കോടതിക്കാണ് അധികാരം. ഹർജിയില്‍ പ്രതിഭാഗത്തെ കക്ഷി ചേർക്കുന്നതില്‍ പ്രോസിക്യൂഷന് വിമുഖത എന്താണമെന്നും ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് ചോദിച്ചു’

ഹരജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയെ വെളിപ്പെടുത്തലിനെ തുർന്ന് നടക്കുന്ന തുടരന്വേഷണത്തില്‍ മെമ്മറി കാർഡിന്റെ പരിശോധന ആവശ്യമായതിനാലായിരുന്നു ഫോറന്‍സിക് പരിശോധനയ്ക്ക് അനുമതി തേടി ഏപ്രില്‍ നാലിന് എറണാകുളം സ്പെഷല്‍ അഡീ.സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ മേയ് ഒമ്പതിന് ആവശ്യം വിചാരണക്കോടതി തള്ളി.

മേയ് 26 നാണ് അപേക്ഷ തള്ളിയ വിവരം പ്രോസിക്യൂഷൻ അറിഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായ ഒട്ടേറെ തവണ കൈകാര്യം ചെയ്തിട്ടുണ്ടാകുമെന്നും ഇത് അന്വേഷിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലാണെന്നുമുള്ള വാദമാണ് ക്രൈംബ്രാഞ്ച് ഹർജിയില്‍ ഉന്നയിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top