Actor
‘വിക്രമിന്’ ശേഷം മാമനിതന്‍; വിജയ് സേതുപതി നാളെ കൊച്ചിയില്‍
‘വിക്രമിന്’ ശേഷം മാമനിതന്‍; വിജയ് സേതുപതി നാളെ കൊച്ചിയില്‍
വിജയ് സേതുപതി നാളെ കൊച്ചിയില്‍. തന്റെ പുതിയ സിനിമ മാമനിതന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് നടൻ കൊച്ചിയിൽ എത്തുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ജൂണ്‍ പതിനെട്ടിന് ലുലു മാളിയാണ് പ്രമോഷന്‍ പരിപാടികള്‍ നടക്കുക. വിജയ ചിത്രം ‘വിക്രമിന്’ ശേഷം വിജയ് സേതുപതിയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് മാമനിതന്‍. ജൂണ്‍ ഇരുപത്തി നാലിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
സീനു രാമസ്വാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, അന്തരിച്ച നടി കെ പി എ സി ലളിത എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗായത്രിയാണ് നായിക. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.
. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിലെ ബാലതാരം മനസ്വിനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ധര്‍മദുരൈ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനു രാമസ്വാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘മാമനിതന്‍’, ‘ആര്‍ആര്‍ആര്‍’, ‘ഡോണ്‍’, ‘വിക്രം’ എന്നിവയുടെ വിതരണക്കാരായ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തില്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവന്‍ ശങ്കര്‍, ആര്‍ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവരാണ് നാളെ കൊച്ചിയില്‍ എത്തുക.