Connect with us

തോറ്റ് പിന്മാറില്ല, അതിജീവിത പൊട്ടിച്ചത് ആദ്യ വെടിക്കെട്ട്! കേരളം ഞെട്ടുന്ന ട്വിസ്റ്റിലേക്ക്! ഇനി മണിക്കൂറുകൾ മാത്രം

News

തോറ്റ് പിന്മാറില്ല, അതിജീവിത പൊട്ടിച്ചത് ആദ്യ വെടിക്കെട്ട്! കേരളം ഞെട്ടുന്ന ട്വിസ്റ്റിലേക്ക്! ഇനി മണിക്കൂറുകൾ മാത്രം

തോറ്റ് പിന്മാറില്ല, അതിജീവിത പൊട്ടിച്ചത് ആദ്യ വെടിക്കെട്ട്! കേരളം ഞെട്ടുന്ന ട്വിസ്റ്റിലേക്ക്! ഇനി മണിക്കൂറുകൾ മാത്രം

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് പുതിയ കോലാഹലങ്ങള്‍ക്ക് കാരണം. അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി കൂടി നല്‍കിയതോടെ വീണ്ടും ചര്‍ച്ചയായി.

കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാകും കേസ് കേൾക്കുക. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്‍റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളിൽ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം

ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടർന്ന് വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.

ഉന്നത സ്വാധീനം ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചിരുന്നു. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താത്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു.

സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്.

More in News

Trending

Recent

To Top