Connect with us

ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു….ബാക്കിയുള്ളത് ഒരു പാട്ടുസീന്‍ മാത്രം

Malayalam

ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു….ബാക്കിയുള്ളത് ഒരു പാട്ടുസീന്‍ മാത്രം

ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു….ബാക്കിയുള്ളത് ഒരു പാട്ടുസീന്‍ മാത്രം

മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഇനിയൊരു പാട്ടുസീന്‍ മാത്രമാണ് ബാക്കിയുള്ളത്. അത് പോര്‍ച്ചുഗലില്‍ ഷൂട്ടുചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ലാല്‍സാറിനൊപ്പം ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മനസ്സുനിറയെ സിനിമയാണ്.’

‘കോവിഡ് സമയത്തെല്ലാം അദ്ദേഹം ഫോട്ടോയെടുത്ത് എനിക്ക് അയച്ചുതരും, അഭിപ്രായം ചോദിക്കും. വിഷ്വല്‍സ് എങ്ങനെ ആയിരിക്കണമെന്ന് നല്ല ബോധ്യമുള്ള ആളാണ്. അതിന്റെ ത്രില്‍ ബറോസില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. ലാല്‍സാര്‍ ആഗ്രഹിച്ച രീതിയില്‍ ബറോസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം.’ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.

More in Malayalam

Trending

Recent

To Top