Actor
പാസ്‌പോര്‍ട്ട് റദ്ദാക്കിയ പോലീസിന് ‘എട്ടിന്റെ പണി’! ഒളിവില്‍ കഴിയുന്ന വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചു… മാളത്തിൽ നിന്ന് പുറത്തേക്കോ? കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നു
പാസ്‌പോര്‍ട്ട് റദ്ദാക്കിയ പോലീസിന് ‘എട്ടിന്റെ പണി’! ഒളിവില്‍ കഴിയുന്ന വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചു… മാളത്തിൽ നിന്ന് പുറത്തേക്കോ? കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നു
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു. എന്നാൽ ഇപ്പോൾ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
വിജയ് ബാബുവിനെ തന്ത്രപരമായി പൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. ഇതിന്റെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് ഈ നിര്‍ണായക നീക്കം. പാസ്‌പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയത്
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനാണ് വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് പിടികൊടുക്കാതെയുള്ള ഈ ഒളിച്ചുകളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ നടത്തുന്നുണ്ട്.
നേരത്തെ കൊച്ചി സിറ്റി പൊലീസിനോട് നേരിട്ട് ഹാജരാകാന്‍ മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമാണ് വിജയ് ബാബുവിന്റെ വാദിച്ചത്.
ഏപ്രില്‍ 22നാണു നടിയുടെ പരാതിയില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടല്ല. .
നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്. അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാന്‍ പൊലീസ് ബോധപൂര്‍വം അവസരം ഒരുക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാവുന്നത്. ഇതിനിടയില്‍ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്. അതിനായി സുഹൃത്തും സംരഭകനുമായ ഒരാളെ വിജയ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ നടിയേയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും ശ്രമം നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇയാളെ പൂട്ടാനുള്ള വഴികളും പോലീസ് നോക്കുന്നുണ്ട്.
