Connect with us

ഒരിക്കലും സാധ്യമല്ല… ക്രൂര ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കുന്നു!? പരിശോധനയ്ക്ക് പോകാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല… ഇത് പ്രതിക്ക് തന്നെ ദോഷമാകും, സംഭവിക്കാൻ പോകുന്നത്!

News

ഒരിക്കലും സാധ്യമല്ല… ക്രൂര ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കുന്നു!? പരിശോധനയ്ക്ക് പോകാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല… ഇത് പ്രതിക്ക് തന്നെ ദോഷമാകും, സംഭവിക്കാൻ പോകുന്നത്!

ഒരിക്കലും സാധ്യമല്ല… ക്രൂര ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കുന്നു!? പരിശോധനയ്ക്ക് പോകാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല… ഇത് പ്രതിക്ക് തന്നെ ദോഷമാകും, സംഭവിക്കാൻ പോകുന്നത്!

നടി ആക്രമിക്കുന്ന കേസ് ഓരോ ദിവസവും നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. ദിനം പ്രതി നിരവധി തെളിവുകൾ പുറത്ത് വരുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ സംബന്ധിച്ച് പുനരന്വേഷണം അവസാനിപ്പിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്.

കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവം അന്വേഷിക്കാതെ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് അഡ്വ ടി ബി മിനിപറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനാണോ, പ്രതിയാണോ ജുഡീഷ്യൽ ഓഫീസർ ആണോ അതോ കോടതിയിലെ ജീവനക്കാരാണോ ഇത് ആക്സസ് ചെയ്തത് എന്ന് കണ്ടുപിടിക്കണം. അതിനായി ഈ ദൃശ്യങ്ങൾ എഫ്എസ്എല്ലിലേക്ക് പരിശോധനയ്ക്ക് അയക്കുക തന്നെ വേണമെന്നും അവർ പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അഡ്വ ടി ബി.

അഡ്വ ടി ബി മിനിയുടെ വാക്കുകളിലേക്ക്

എല്ലാ ഗൂഢാലോചനയിൽ ശരതിന് പങ്കുണ്ട്. അക്കാര്യം വ്യക്തമാണ്. 120 ബി പ്രകാരം ശരതിനും കാവ്യയ്ക്കും പങ്കുണ്ടെന്ന കാര്യം പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. പോലീസ് അവർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ശരതിനെ അറസ്റ്റ് ചെയ്തത്.വിചാരണ കോടതിക്ക് സംശയാദീതമായ തെളിവുകൾ സമർപ്പിക്കണം. അപ്പോൾ മാത്രമേ പ്രതിയെ ശിക്ഷിക്കാൻ സാധിക്കൂ.

നമ്മുടെ സമൂഹത്തിൽ കാണുന്ന സ്ഥിതി ഇര മരണം വരെയും വേട്ടയാടപ്പെടുകയും പ്രതി കുറ്റവിമുക്തനെന്ന് കോടതി വിധിച്ചാൽ സുഖമായി പുറത്ത് നടക്കുന്നതുമാണ്.ഇരയെന്താണ് ചെയ്യേണ്ടത്? വിചാരണ കോടതിയിൽ നിന്നും പെൺകുട്ടിക്ക് നീതി കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ആർക്കും ഇല്ല. തനിക്ക് സംഭവിച്ച ക്രൂര കൃത്യം വിചാരണ കോടതിയിൽ വരുമ്പോൾ കാര്യങ്ങൾ മനസിലാക്കുന്ന ഒരാൾ വേണമെന്ന നിലയിലാണ് പെൺകുട്ടി വനിതാ ജഡ്ജിയെ വെക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ആ ജഡ്ജി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കുന്നില്ലെന്നാണ്.

കൃത്യമായ വിചാരണയാണ് കോടതിയിൽ നടക്കുന്നതെന്ന് ഉറപ്പാക്കണം. കേരള ജനത മുഴുവൻ നിരാശയിലാണ്. തനിക്ക് നേരിടേണ്ടി വരുന്ന അനീതിയ്ക്കെതിരെ അതിജീവിതയല്ല മേൽക്കോടതിയെ സമീപിക്കേണ്ടത്. അതിനാണ് നമ്മുക്ക് സിസ്റ്റം ഉള്ളത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നു എന്നത് സംബന്ധിച്ച് എഫ്എസ്എല്ലിന്റെ കൈയ്യിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിലും തെളിവുണ്ട്.

എഫ്എസ്എൽ കോടതിയ്ക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എത്രപ്രാവശ്യം ദൃശ്യങ്ങൾ ടാമ്പർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള ഫോർവേഡ് നോട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയിരിക്കുന്നത്. വിചാരണ ആരംഭിക്കുമ്പോൾ ആ കാലങ്ങളിലെല്ലാം ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ വിചാരണ കോടതിക്ക് തന്നെ അന്വേഷണം പ്രഖ്യാപിക്കാം.മേൽക്കോടതിയെ കൊണ്ട് വേണമെങ്കിൽ അന്വേഷണം നടത്തിപ്പിക്കാം.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുന്ന ഒരു തെളിവ് ചോർന്നാൽ അക്കാര്യം കോടതി പ്രോസിക്യൂഷനേയും പ്രതിയേയുമെല്ലാം അറിയിക്കണം. കോടതി എന്തിനാണ് ഇത് ഒളിച്ചുവെക്കുന്നത്? മനോവൈകൃതം ഉള്ള ആളുകൾ ഈ ദൃശ്യങ്ങൾ കാണുന്നതാണോ? അതോ പ്രതിയെ രക്ഷിക്കാനാണോ എന്ന കാര്യം അറിയാനുള്ള അവകാശം സാക്ഷിക്കില്ലേ?

കേസിലെ ഏറ്റവും പ്രധാനപ്പെട്ട മെറ്റീരിയൽ ആണ് മെമ്മറി കാർഡ്. ദിലീപിന്റെ ആവശ്യപ്രകാരം ദൃശ്യങ്ങൾ കാണാൻ സുപ്രീം കോടതി അനുമതി നൽകിയത് പ്രകാരം പ്രതിഭാഗം ദൃശ്യങ്ങൾ കാണാൻ ഒരുങ്ങുന്ന ദിവസമാണ് ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന് ടെക്നിക്കൽ വിദഗ്ദർ പറയുന്നത്. ഹാഷ് വാല്യു മാറിയെങ്കിൽ പ്രതിയും പ്രോസിക്യൂഷനും ഒരുപോലെ അക്കാര്യം പരിശോധിക്കേണ്ടതുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനാണോ, പ്രതിയാണോ ജുഡീഷ്യൽ ഓഫീസർ ആണോ അതോ കോടതിയിലെ ജീവനക്കാരാണോ ഇത് ആക്സസ് ചെയ്തത് എന്ന് കണ്ടുപിടിക്കണം. അതിനായി ഈ ദൃശ്യങ്ങൾ എഫ്എസ്എല്ലിലേക്ക് പരിശോധനയ്ക്ക് അയക്കണം. എഫ്എസ്എൽ പരിശോധനയ്ക്ക് പോകാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല. ഇത് പ്രതിക്ക് തന്നെയാണ് ദോഷമാകുക.

More in News

Trending

Recent

To Top