Connect with us

ആ നീക്കമുണ്ടായാല്‍ ഭയക്കുന്നത് പോലെ സംഭവിക്കും, ദിലീപ് മിണ്ടാതിരിക്കാന്‍ പോവുന്നില്ല; സംഭവിക്കാൻ പോകുന്നത് ഇങ്ങനെ

News

ആ നീക്കമുണ്ടായാല്‍ ഭയക്കുന്നത് പോലെ സംഭവിക്കും, ദിലീപ് മിണ്ടാതിരിക്കാന്‍ പോവുന്നില്ല; സംഭവിക്കാൻ പോകുന്നത് ഇങ്ങനെ

ആ നീക്കമുണ്ടായാല്‍ ഭയക്കുന്നത് പോലെ സംഭവിക്കും, ദിലീപ് മിണ്ടാതിരിക്കാന്‍ പോവുന്നില്ല; സംഭവിക്കാൻ പോകുന്നത് ഇങ്ങനെ

നടി ആക്രമിക്കുന്ന കേസ് ഓരോ ദിവസവും നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. കേസ് പരിഗണിക്കുന്ന പ്രിസൈഡിങ് ഓഫീസറെ ഇപ്പോള്‍ മാറ്റിയാല്‍ അത് സർക്കാറിനെ സംബന്ധിച്ച് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന് ധന്യാ രാജേന്ദ്രന്‍. പ്രിസൈഡിങ് ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച രണ്ട് പരാതികളായിരുന്നു ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നത്. പ്രോസിക്യൂഷനും അതിജീവിതയായ നടിയുമാണ് പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു രണ്ട് പരാതികളിലും കോടതി സ്വീകരിച്ചിരുന്നത്. ആ ഒരു ഹൈക്കോടതി ജഡ്ജ്മെന്റ് നിലവിലുള്ള സമയത്ത് പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ ഒരുപാട് തലവേദനയാണ് കേരള സർക്കാറിന് മുന്നില്‍ സൃഷ്ടിക്കുകയെന്നും ധന്യാ രാജേന്ദ്രന്‍.വ്യക്തമാക്കുന്നു. ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

അവസാന നിമിഷം പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ കേസിലെ ഏട്ടാം പ്രതിയായ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല. സർക്കാർ തീരുമാനത്തിനെതിരെ അയാള്‍ കോടതികളില്‍ ഹർജി നല്‍കും. പ്രിസൈഡിങ് ഓഫീസർ ഈ കേസ് എത്രയും പെട്ടെന്ന് തീർക്കണമെന്ന് ഒന്നോ രണ്ടോ പ്രാവശ്യം സുപ്രീംകോടതിയില്‍ നിന്ന് നിർദേശം വന്നതുകൊണ്ടാണെന്ന് തോന്നുന്നു സർക്കാറിനും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ എന്തൊക്കെ കാര്യങ്ങളാണ് കോടതിയിലേക്ക് പോവുന്നത് എന്നായിരിക്കും അതിജീവിത ഇപ്പോള്‍ നോക്കുന്നത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ഒരു ആവശ്യം അന്വേഷണ സംഘം ആവശ്യപ്പെടുകയാണെങ്കിലും അത്തരമൊരു ആവശ്യം അതിജീവിതയായ നടിയും മുന്നോട്ട് വെച്ചേക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്. തുടരന്വേഷണത്തിലെ റിപ്പോർട്ടും അതിന്റെ മുകളില്‍ ഒരു വിചാരണയും കൂടിയേ വേണ്ടതുള്ളുവെന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ തീരുമാനമാണെങ്കില്‍ കൂടി ഇത് രണ്ടുമായിരിക്കാം അതിന്റെ പിറകില്‍. അതായത് കേസ് വേഗം തീർക്കണമെന്ന നിർദേശവും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന ഹൈക്കോടതിയുടെ തീരുമാനവും.

ഒരു കേസില്‍ പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയൊക്കെ കോടതയില്‍ പോവുന്ന അപൂർവ്വത ഈ കേസില്‍ നമ്മള്‍ കണ്ടു. എന്നിട്ടും പ്രിസൈഡിങ് ഓഫീസറിലുള്ള വിശ്വാസ്യത കോടതി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രിസൈഡിങ് ഓഫീസർക്ക് ഒരു ട്രാന്‍സ്ഫർ ഇപ്പോള് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

പ്രിസൈഡിങ് ഓഫീസർക്കെതിരായി വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയാണ് നടി നല്‍കിയിരിക്കുന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ സുരേഷും കോടതിക്കെതിരെ ഗൌരവപരമായ പല ആരോപണങ്ങളും പരാതിയിലൂടെ ഉന്നയിച്ചിരുന്നു. ഇത് രണ്ടും കോടതിയുടെ മുമ്പില്‍ ഉണ്ടായിട്ടും കോടതി അവർക്കെതിരെ നടപടിയെടുത്തില്ല.

അതായത് നാളെ ആർക്കും ജഡ്ജിയെ മാറ്റാന്‍ ആവശ്യപ്പെടാമെന്നുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ പാടില്ലെന്നത് കൊണ്ടായിരിക്കാം ഹൈക്കോടതി അത്തരമൊരു തീരുമാനം എടുത്തത്. അത്തരമൊരു ഉത്തരവ് ഇരിക്കെ ട്രാന്‍സ്ഫർ നടക്കുമെന്ന് ഏതായാലും തോന്നുന്നില്ല. തുടരന്വേഷണത്തില്‍ എന്തായിരിക്കും പ്രിസൈഡിങ് ഓഫീസറുടെ മനോഭാവം എന്നത് ആശ്രയിച്ചിരിക്കും പ്രോസിക്യൂഷനെ അതിജീവിതയോ വീണ്ടും കോടതിയിലേക്ക് പോവുമോയെന്നതെന്നും ധന്യാ ധന്യാ രാജേന്ദ്രന്‍. കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top