Connect with us

ബംഗാളി നടി പല്ലവിയെ മരിച്ച നിലയിൽ കണ്ടെത്തി…കാമുകനേയും കുടുംബത്തേയും ചോദ്യം ചെയ്യും താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ സിനിമ ലോകവും ആരാധകരും

News

ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊൽക്കത്തയിലെ താരത്തിന്റെ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.

മോൻ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. രണ്ട് ദിവസം മുൻപ് വരെ ഷൂട്ടിങ് ലൊക്കേഷനുകളിൽ സജീവമായിരുന്നു താരം. പല്ലവിയെ സന്തോഷവതിയായാണ് കണ്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്നും സഹപ്രവർത്തകർ പറയുന്നു. സരസ്വതിർ പ്രേമിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

പല്ലവിയുടെ കാമുകൻ സഗ്നിക് ചക്രബർത്തിയേയും കുടുംബത്തേയും പൊലീസ് ചോദ്യം ചെയ്യും. സഗ്നിക്കിനും പല്ലവിയ്ക്കുമിടയിൽ ഗുരുതര പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

More in News

Trending

Recent

To Top