Connect with us

ഇലക്ഷൻ സമയത്ത്, ഞങ്ങള്‍ വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട.. അതിന് മറുപടിയില്ല…ഞെട്ടിച്ച് സുരേഷ് ഗോപി

News

ഇലക്ഷൻ സമയത്ത്, ഞങ്ങള്‍ വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട.. അതിന് മറുപടിയില്ല…ഞെട്ടിച്ച് സുരേഷ് ഗോപി

ഇലക്ഷൻ സമയത്ത്, ഞങ്ങള്‍ വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട.. അതിന് മറുപടിയില്ല…ഞെട്ടിച്ച് സുരേഷ് ഗോപി

ഇ.കെ സമസ്ത നേതാവ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ചത് വലിയ ചർച്ചയ്ക്കാണ് വഴി തെളിയിച്ചത്. കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു.

ഇപ്പോഴിതാ വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്.

ഈ വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് പറയട്ടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.ഇതില്‍ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം ബിജെപിയ്ക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇലക്ഷന്റെ സമയത്ത്, ബിജെപി വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഞാനെന്തിനാ പറയുന്നെ? മുഖ്യമന്ത്രി പറയട്ടെ, ആഭ്യന്തര മന്ത്രി പറയട്ടെ. രണ്ടും ഒരാളാണ്, അതെനിക്ക് അറിയാഞ്ഞിട്ടല്ല. സ്ഥാനമാണ് പറഞ്ഞത്. പ്രതിപക്ഷം പറയട്ടെ. ഞങ്ങളെ വരുത്തൂ. വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ. പറയാം. ഞങ്ങള്‍ക്കിപ്പോള്‍ പറയാന്‍ ഉത്തരവാദിത്വമില്ലല്ലോ.

ഇലക്ഷന്റെയൊക്കെ സമയത്ത്, ഞങ്ങള്‍ വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട. അതിന് മറുപടിയില്ല. ഇവിടെ അങ്ങനെയൊരു അനീതി നടന്നു. ആ അനീതി ചോദ്യം ചേയ്യേണ്ടത് ആരാണ്? പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമാണ് ഉത്തരവാദിത്വം. അവരോട് ചോദിക്കൂ’ സുരേഷ് ഗോപി പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top