Connect with us

ദിലീപും കാവ്യമാധവനും മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്, കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും…കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല! കാവ്യയെ വലിച്ച് കീറി ഒട്ടിച്ചു

featured

ദിലീപും കാവ്യമാധവനും മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്, കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും…കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല! കാവ്യയെ വലിച്ച് കീറി ഒട്ടിച്ചു

ദിലീപും കാവ്യമാധവനും മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്, കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും…കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല! കാവ്യയെ വലിച്ച് കീറി ഒട്ടിച്ചു

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവനെ വീണ്ടും ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. കേസിൽ ആരോപണവുമായി രംഗത്തുവന്ന ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അടുത്ത ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കാവ്യ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍ പറയുന്നത്. ദിലീപും കാവ്യാമാധവനും ഒരുവീട്ടിലുള്ളവരാണ്. സാമ്പത്തികമായി ഒരുപാട് സ്വാധീനമുള്ളവരാണ് അവർ. സിനിമയുടെ വലിയ പ്രിവിലേജും അവർക്കുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥർക്കും ജുഡീഷ്യറിക്കുമൊക്കെ ഉണ്ടായിട്ടുണ്ട്. അഞ്ച് കൊല്ലമായി ഈ കേസിലെ അന്വേഷണം നടക്കുന്നത്.

ഇക്കാലയളവില്‍ പൊലീസ് കൊടുത്ത കൃത്യമായ തെളിവുകള്‍ പോലും കോടതി സ്വീകരിക്കാത്ത ഒരു സാഹചര്യം ഈ കേസിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുവെന്നും ധന്യാരാമന്‍ വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന്‍റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ദിലീപ് കേസിലെ എട്ടാംപ്രതിയായതിന് ശേഷമുള്ള കാര്യമല്ല ഞാന്‍ പറയുന്നത്. അതിജീവിതയായ നടിക്കെതിരെ അക്രമം നടക്കുന്ന സമയത്തെ കാര്യങ്ങളാണ്. ആ സമയത്തുള്ള 30 ലേറെ വരുന്ന ഓഡിയോ ക്ലിപ്പുകള്‍ ചെക്ക് ചെയ്യാനാണ് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നും ധന്യാ രാമന്‍ വ്യക്തമാക്കുന്നു.

നമ്മളെയൊക്കെ കേസില്‍ പെടുത്തുകയെന്ന ഉദ്ദേശത്തോടെ ആരെങ്കിലും നീങ്ങിയാല്‍ പൊലീസ് വിളിക്കുന്ന സ്ഥലത്ത് പോയി നമ്മള്‍ അന്തസ്സായി മൊഴി കൊടുക്കും. ഒന്നിനേയും നമ്മള്‍ പേടിക്കേണ്ട ആവശ്യമില്ല. ആ കുറ്റകൃത്യത്തിന്റെ ഭാഗമായി നമ്മളില്ലാത്തതുകൊണ്ട് മനസ്സ് വളരെ ഉറച്ചതായിരിക്കും. അതുകൊണ്ട് നമ്മള്‍ അന്തസ്സായി മറുപടി കൊടുക്കും.

ഈ കള്ളത്തരങ്ങള്‍ മുഴുവ്‍ കാണിച്ച, ദിലീപും കാവ്യമാധവനും എന്ന് പറയുന്ന ആ രണ്ട് പേർ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്. കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും. അത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ധന്യാ രാമന്‍ കൂട്ടിച്ചേർക്കുന്നു.

ഒരു നുണ നമ്മള്‍ ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്. അതല്ല, സത്യസന്ധമായ മൊഴിയാണെങ്കില്‍ ഒരാള്‍ക്ക് വക്കീലിന്റെ ട്രെയിനിങ്ങും മറ്റ് തയ്യാറെടുപ്പുകളും ആവശ്യമില്ല. ഈ കേസില്‍ പ്രതികളായവരൊക്കെ അത്തരമൊരു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒരു പ്രത്യേകതരം സ്റ്റോറിയുണ്ടാക്കി അവർ പറയുയാണ്. എന്തൊക്കെ സ്റ്റോറിയുണ്ടാക്കിയാലും നിർഭാഗ്യവശാല്‍ വ്യക്തമായ തെളിവും മൊഴിയിലെ വൈരുധ്യങ്ങളുമൊക്കെ ഇതിനിടയില്‍ ഉണ്ടായിരിക്കും. കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല

ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ജീവിക്കുന്ന മനുഷ്യരും നിരവധി തെളിവുകളും ഇവിടെയുണ്ട്. എത്രയൊക്കെ മൂടുപടം ഇട്ട് മറയ്ക്കാന്‍ ശ്രമിച്ചാലും അത് സാധ്യമല്ല. സാധാരണക്കാരന്‍ ഒരു കേസില്‍ പ്രതിയാവുമ്പോള്‍ അവനെ ഉടന്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ പോവും.

നേരെമറിച്ച് ഇതുപോലത്തെ കൊച്ചമ്മമാർക്ക് എല്ലാവിധ നിയമത്തിന്റേയും സ്വാധീനത്തിന്റേയും പിന്തുണയില്‍ അവർ ഇരുന്ന ഇടത്തേക്ക് പോയി എല്ലാ പ്രിവിലേജോടും കൂടി ചോദ്യം ചെയ്യാനായി ഇത്രയും സമയം അനുവദിച്ചു. ഒന്നും പേടിക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് ഇവർ ഫോണ്‍ ഒളിപ്പിക്കുന്നത്. ചോദ്യം ചെയ്യലൊക്കെ എന്തിനാണ് നീണ്ടിക്കൊണ്ടു പോവുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭയന്നിട്ടാണെന്നും ധന്യാരാമന്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെടുന്നു.

Continue Reading
You may also like...

More in featured

Trending

Recent

To Top