Connect with us

എത്രയും പെട്ടെന്ന് അത് ചെയ്യണം! കാറിലുരുന്ന് പറഞ്ഞ വാവിട്ട വാക്ക്, നടുക്കുന്ന ശബ്ദരേഖ ഇത് ദൈവത്തിന്റെ കളി, പ്രതികൾക്ക് പാളിയത് കുറ്റകൃത്യത്തിന്റെ അവസാനത്തെ ഡീലിൽ

News

എത്രയും പെട്ടെന്ന് അത് ചെയ്യണം! കാറിലുരുന്ന് പറഞ്ഞ വാവിട്ട വാക്ക്, നടുക്കുന്ന ശബ്ദരേഖ ഇത് ദൈവത്തിന്റെ കളി, പ്രതികൾക്ക് പാളിയത് കുറ്റകൃത്യത്തിന്റെ അവസാനത്തെ ഡീലിൽ

എത്രയും പെട്ടെന്ന് അത് ചെയ്യണം! കാറിലുരുന്ന് പറഞ്ഞ വാവിട്ട വാക്ക്, നടുക്കുന്ന ശബ്ദരേഖ ഇത് ദൈവത്തിന്റെ കളി, പ്രതികൾക്ക് പാളിയത് കുറ്റകൃത്യത്തിന്റെ അവസാനത്തെ ഡീലിൽ

നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്കരിച്ചുവെന്ന് അവകാശപ്പെട്ട് റിപ്പോർട്ടർ ചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഇത് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളെ സംബന്ധിച്ച് പ്രതികരണവുമായി അഡ്വ അജകുമാർ

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് പാളിയത് കുറ്റകൃത്യത്തിന് അവസാന ഭാഗത്താണെന്നാണ് അഡ്വ അജകുമാർ പറയുന്നത്. നടി പോലീസിൽ പരാതി നൽകില്ലെന്ന അമിത ആത്മവിശ്വാസമാണ് പ്രതികളെ കുടുക്കിയതെന്നും അജകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധമാണ് ഇനി പോലീസ് കണ്ടേത്തേണ്ടതെന്നും അജകുമാർ വ്യക്തമാക്കി

‘അഭിഭാഷകർ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നത് പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റപ്രകാരം ഒരു ക്രൈം നടക്കാൻ അതിന്റെ സിറ്റുവേഷൻസ് അനുസരിച്ച് സാധ്യത ഉണ്ടോ എന്ന് പരിശോധിക്കലാണ്. അതിൽ നിയമ വിരുദ്ധതയൊന്നുമില്ല. സീൻ ഓഫ് ക്രൈമിൽ അത് നടക്കുന്ന സമയത്ത് എന്തൊക്കെയാണ് അതിന്റെ പരിതസ്ഥിതികൾ, ചുറ്റുമുള്ള സാഹചര്യം എന്താണ്, അത്തരമൊരു കുറ്റം അവിടെ നടന്നാൽ സാക്ഷിയാകാൻ സാധ്യത ഉള്ളവർ ആരാണ് ഇതൊക്കെ മനസിലാക്കുന്നതിന് വേണ്ടിയാണ് സാധരണ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നത്’.

‘കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിൽ പ്രോസിക്യൂഷനെ സംബന്ധിച്ചുള്ള കാര്യം എന്നത് വീഡിയോയിൽ പൾസർ സുനിയെ കുറിച്ച് നടത്തുന്ന സംഭാഷണങ്ങളാണ്. കാരണം പൾസർ സുനിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എട്ടാം പ്രതി പറഞ്ഞത്. അങ്ങനെയെങ്കിൽ പൾസർ സുനിയെ എന്തിനാണ് ജയിൽ മാറ്റുന്നതെന്നും സുനിയെ അപേക്ഷ കൊടുത്ത് ജയിൽ മാറ്റത്തക്ക സ്വാധീനവും ലിങ്കും പ്രതികൾക്ക് ഉണ്ടോയെന്നും പരിശോധിക്കണം’.

‘സാധാരണ ഒരു പ്രതിയെ ജയിൽ മാറ്റണമെങ്കിൽ പോലീസ് അപേക്ഷ കൊടുക്കണം, അല്ലേങ്കിൽ അയാളോ അയാളുടെ കുടുംബമോ അപേക്ഷ കൊടുക്കണം. തന്റെ ജീവൻ ഈ ജയിലിൽ അപകടത്തിലാണെന്നും മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും അപേക്ഷ കൊടുത്താലാണ് സർക്കാർ അത് പരിഗണിക്കുക’.

ഇവിടെ പൾസർ സുനിയുടെ ജയിൽ മാറ്റത്തിന് കൂട്ടുപ്രതി ആലോചിച്ചുവെന്ന് പറയുമ്പോൾ അതിന്റെ പിന്നിലുള്ള ചേതോ വികാരം പോലീസ് അന്വേഷിക്കേണ്ടതുണ്ട്. അത് ഈ കേസിൽ എട്ടാം പ്രതിയേയും ഒന്നാം പ്രതിയേയും ബന്ധിക്കുന്ന പാശമായി മാറും. സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തേ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. മുൻ ജയിൽ ഡിജിപി തന്നെ നടനോടുള്ള സഹതാപ തരംഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ജയിലിൽ എട്ടാം പ്രതി വിചാരിച്ചാൽ എന്ത് കാര്യങ്ങളും ചെയ്തെടുക്കാൻ കഴിയുന്ന സാഹചര്യം പ്രതി ഉണ്ടാക്കിയെടുത്തുവെന്ന് ഉറപ്പിക്കാൻ കഴിയും’.

‘കേസിൽ ദൈവത്തിന്റെ കളിയുണ്ടായിട്ടുണ്ട്. പ്രതികൾക്ക് പാളിയത് കുറ്റകൃത്യത്തിന്റെ അവസാനത്തെ ഡീലിൽ ആണ്. കാരണം ആ സമയത്ത് ഈ കുറ്റകൃത്വം കേസായി. സമൂഹം ശ്രദ്ധിച്ച് തുടങ്ങി, അത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. അതിനിടയിൽ കേസിന് പിന്നിൽ ഇന്നയാളാണെന്ന ആരോപണം ഉയർന്നതോടെ കുറ്റകൃത്വത്തിൽ വളരെയേറെ ഓർഗനൈസേഷ്ണൽ പാളിച്ച വന്നു പോയി. പോലീസിൽ പരാതി കൊടുക്കില്ലെന്ന ഓവർ കോൺഫിഡൻസാണ് പ്രതികളെ കുടുക്കിയത്’.

‘ഇത്രയും ക്രൂരമായ കുറ്റ കൃത്യം പോലീസിൽ പരാതിപ്പെടണമെന്ന് പിടി തോമസ് നടിയെ ബോധ്യപ്പെടുത്തിയത് കൊണ്ടാണ് ഇത് കേസ് ആയത്. ഇല്ലേങ്കിൽ മറ്റ് പലരേയും പോലെ കരഞ്ഞ് അവസാനിപ്പിക്കുകയും മനുഷ്യ അടിമയായി ജീവിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടായി വരികയും കേസിലെ പരമ മാന്യൻ സൂപ്പർ മാന്യനായി സമൂഹത്തിൽ ഞെളിഞ്ഞ് നടക്കുകയും ചെയ്തേനേ’.

‘പല സെക്ഷ്വൽ ക്രൈമിലും ജീവിതം നശിപ്പിച്ചയാളും നശിപ്പിക്കപ്പെട്ട പെൺകുട്ടിയും കഷ്ടപ്പെടുന്നത് കാണാറുണ്ട്. എന്നാൽ ഇവിടെ നശിപ്പിച്ച ജീവിതം നശിച്ചില്ല എന്ന് മാത്രമല്ല അവർ കൂടുതൽ മാന്യതയോട് കൂടിയും ബഹുമാനത്തോട് കൂടിയും സമൂഹത്തിലേക്ക് തിരിച്ചെത്തി എന്നതാണ്. അതിജീവിതക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു. അതിനർത്ഥം നമ്മുടെ സമൂഹത്തിൽ നന്മ പുലരുന്ന മനസ്സുകളുണ്ട് എന്നതാണ്’.

‘കാവ്യയെ ചോദ്യം ചെയ്യുമ്പോൾ പോലീസ് നല്ല രീതിയിൽ പ്രിക്വേഷൻസ് എടുക്കേണ്ടതുണ്ട്. കാവ്യ ഈ കേസിൽ സാക്ഷി മാത്രമാണോ അതോ കേസിൽ പങ്കുണ്ടോയെന്ന കാര്യം ഉറപ്പിച്ചതിന് ശേഷം മാത്രമേ അവരുടെ റോളിനെ കുറിച്ച് അഡീഷ്ണൽ കുറ്റപത്രത്തിൽ പറയാൻ സാധിക്കുകയുള്ളൂ. ഇനി ചോദ്യം ചെയ്യുമ്പോഴാണ് കാവ്യയ്ക്ക് ഏത് തലം വരെ പങ്കുണ്ടായിരുന്നു അല്ലേങ്കിലും എത്രത്തോളം കാര്യങ്ങൾ അറിയാം എന്ന കാര്യങ്ങൾ കണ്ടെത്താൻ പറ്റുക’.

‘ഇനിയും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേസിൽ അന്വേഷണ സംഘത്തിന് നിരവധി പരിമിതികൾ ഉണ്ട്. അതെല്ലാം മറികടന്നാണ് അവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് 160 നോട്ടീസിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ കാവ്യ പ്രതിയാകാൻ സാധ്യത ഉണ്ടെന്ന് തോന്നി കഴിഞ്ഞാൽ 41 എ പ്രകാരം പോലീസിന് കാവ്യയ്ക്ക് നോട്ടീസ് കൊടുക്കാം.എന്നാൽ 41 എ പ്രകാരമാണ് നോട്ടീസ് ലഭിക്കുന്നതെങ്കിൽ 160 നോട്ടീസിൽ ലഭിക്കുന്ന പ്രിവിലേജുകൾ ഒന്നും കാവ്യയ്ക്ക് ലഭിക്കില്ല. പോലീസ് വിളിക്കുന്നിടത്തേക്ക് കാവ്യ വരേണ്ടി വരും’.

More in News

Trending

Recent

To Top