Connect with us

ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ.. താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ…ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ച് നടന്‍ ഉണ്ണിരാജന്‍

News

‘മറിമായം’ എന്ന ടിവി പരിപാടിയിലൂടെയും ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ഓപ്പറേഷന്‍ ജാവ’ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് ഉണ്ണിരാജന്‍. ഇപ്പോഴിതാ കാസര്‍ഗോഡ് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ചിരിക്കുകയാണ് നടന്‍.

ഈ ജോലിയെക്കുറിച്ച് അറിവോടെയാണോ അപേക്ഷിച്ചിരിക്കുന്നത് എന്ന് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം ബോര്‍ഡംഗങ്ങള്‍ ചോദിച്ചു. ഒരു ജോലി എന്നത് തന്റെ സ്വപ്നമാണ് എന്നായിരുന്നു നടന്റെ മറുപടി.

സീരിയിലില്‍ നിന്ന് വലിയ വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടയില്‍ വീണു പരിക്കേറ്റതിനാല്‍ ശാരീരികാവസ്ഥയും മോശമാണ്. പിന്നെ എല്ലാ തൊഴിലിനും അതിന്റെതായ മഹത്ത്വമുണ്ട് എന്നാണ് നടന്‍ പറയുന്നത്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ എന്നും നടന്‍ ചോദിക്കുന്നു ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.

More in News

Trending

Recent

To Top