Connect with us

മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്, ശല്യം ചെയ്തിട്ടില്ല: അവർക്ക് ശല്യമുണ്ടായിരുന്നെങ്കില്‍ എന്നെ വിളിച്ച് പറയാമായിരുന്നു; ജാമ്യം ലഭിച്ചതിന് പിന്നാലെ സംവിധായകന്റെ ആദ്യ പ്രതികരണം

News

മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്, ശല്യം ചെയ്തിട്ടില്ല: അവർക്ക് ശല്യമുണ്ടായിരുന്നെങ്കില്‍ എന്നെ വിളിച്ച് പറയാമായിരുന്നു; ജാമ്യം ലഭിച്ചതിന് പിന്നാലെ സംവിധായകന്റെ ആദ്യ പ്രതികരണം

മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്, ശല്യം ചെയ്തിട്ടില്ല: അവർക്ക് ശല്യമുണ്ടായിരുന്നെങ്കില്‍ എന്നെ വിളിച്ച് പറയാമായിരുന്നു; ജാമ്യം ലഭിച്ചതിന് പിന്നാലെ സംവിധായകന്റെ ആദ്യ പ്രതികരണം

മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട് പക്ഷെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ജാമ്യം കിട്ടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. മഞ്ജു ആരുടെയൊക്കെയോ നിയന്ത്രണത്തിലാണെന്ന സംശയമാണ് താനുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയാണെന്ന് കാട്ടി പോസ്റ്റ് ഇടുന്നതിന് മുമ്പ് അവർക്ക് പോസ്റ്റിടുന്ന കാര്യം ചൂണ്ടിക്കാട്ടി മെസേജ് അയച്ചിരുന്നു. എന്നാൽ മറുപടി വന്നില്ല. ഇതോടെയാണ് പോസ്റ്റിട്ടതെന്നും സനൽ കുമാർ പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍

മഞ്ജു തടവിലാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട്. അത് ചെയ്തില്ല. അത് ചെയ്യാത്തത് സനല്‍കുമാര്‍ ശശിധരന്റെ കുറ്റമല്ല. എന്റെ ഡ്യൂട്ടി എന്ന് പറയുന്നത് എനിക്കൊപ്പം ജോലി ചെയ്ത ഒരാള്‍ എനിക്ക് അറിയുന്ന ഒരാള്‍ക്ക് ഒരു ആപത്തുണ്ട് എന്ന് എനിക്ക് തോന്നുമ്പോ ഞാന്‍ അത് സത്യസന്ധമായിട്ട് ഞാന്‍ അത് പറഞ്ഞു. അപ്പോഴും യാതൊരു പ്രതികരണവും ഒരിടത്ത് നിന്നുമുണ്ടായിട്ടില്ല. അത് ലഘുവായിട്ട് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ക്രമസമാധാനം വളരെയധികം അട്ടിമറിക്കപ്പെടുന്നു എന്ന എന്റെ ആശങ്ക അറിയിച്ചു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കടമ ചെയ്തു. അത് എഴുതിയതിന് പിറ്റേ ദിവസമാണ് ഇങ്ങനെ ഒരു കേസ് വരുന്നത്. ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. സ്റ്റേഷന്‍ ജാമ്യം നല്‍കാം എന്ന് പറഞ്ഞതാണ്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞതാണ്. അതിന് കാരണം കോടതിയില്‍ വന്ന് എനിക്ക് പറയാനുള്ളത് പറയണം എന്നുള്ളതുകൊണ്ടാണ്. ഒന്ന് ഫോണില്‍ വിളിച്ചാല്‍ ഞാന്‍ സ്‌റ്റേഷനില്‍ എത്തിയേനെ.

അതിന് പകരം ഏതോ തീവ്രവാദിയുടെ ലൊക്കേഷനൊക്കെ തിരയുന്നതുപോലെ ഞാനും എന്റെ അനിയത്തിയും ബന്ധുക്കളുമൊക്കെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്നവഴിക്ക് എന്നെ വളഞ്ഞിട്ട് പിടിച്ച് ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് എന്റെ മൊബൈല്‍ എടുത്തിട്ട് ലൈവ് ചെയ്യാന്‍ ശ്രമിച്ചു. അവര്‍ അത് തടയാന്‍ ശ്രമിച്ചു. പലരും അത് തമാശയായി കരുതി. നിലവിളിക്കുന്ന ആളുകളെ നോക്കി ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. മഞ്ജുവിന് ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് എന്നെ വിളിച്ചിട്ട് പറയാമായിരുന്നു. ഞാന്‍ ഏഴ് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടല്ലോ. ആ സമയത്ത് ഞാന്‍ അവര്‍ക്ക് ഒരു മേസേജ് അയച്ചു. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് എനിക്ക് ഒരു പേടിയുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു പോസ്റ്റിടാന്‍ പോകുവാണ്. പൊതുസമൂഹം അറിയണം എന്ന് തോന്നുന്നു എന്ന് പറഞ്ഞു. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. മെയിലും അയച്ചു. അവരുടെ പ്രതികരണം തുടര്‍ന്നും ഉണ്ടാകാതെ വന്നതോടെയാണ് പോസ്റ്റ് ചെയ്തത്. അപ്പോഴും അവര്‍ മിണ്ടിയില്ല. അങ്ങനെയാണ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിനും കത്തയച്ചത്. ഇതെല്ലാം ഒരു പൗരന്റെ കടമയാണ്. കേസ് അന്വേഷിക്കുന്നതൊക്കെ എന്റെ ജോലിയാണ്. പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അത് നിരസിച്ചതിലാണോ ഇങ്ങനെ ശല്യപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്ന എന്നായിരുന്നു സംവിധായകന്റെ മറുപടി.

More in News

Trending

Recent

To Top