Connect with us

ഒന്നും മറച്ച് വെയ് ക്കുന്നില്ല, എല്ലാം ചെയ്തത് അതിന് വേണ്ടി! ചോദ്യം ചെയ്യലിൽ പൊലീസിന് മുന്നിൽ എല്ലാം തുറന്ന് പറഞ്ഞ് സംവിധായകൻ; കാര്യങ്ങളുടെ പോക്ക് കണ്ടോ?

News

ഒന്നും മറച്ച് വെയ് ക്കുന്നില്ല, എല്ലാം ചെയ്തത് അതിന് വേണ്ടി! ചോദ്യം ചെയ്യലിൽ പൊലീസിന് മുന്നിൽ എല്ലാം തുറന്ന് പറഞ്ഞ് സംവിധായകൻ; കാര്യങ്ങളുടെ പോക്ക് കണ്ടോ?

ഒന്നും മറച്ച് വെയ് ക്കുന്നില്ല, എല്ലാം ചെയ്തത് അതിന് വേണ്ടി! ചോദ്യം ചെയ്യലിൽ പൊലീസിന് മുന്നിൽ എല്ലാം തുറന്ന് പറഞ്ഞ് സംവിധായകൻ; കാര്യങ്ങളുടെ പോക്ക് കണ്ടോ?

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയോ തടവറയിൽ ആണെന്നും ആരോപിച്ച് ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ സനല്‍ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നുവെന്നായിരുന്നു സനൽ ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റേതായ പരാതിയിൽ സനൽകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാറാശാലയിൽ നിന്നും കസ്റ്റഡിയിൽ എടുത്ത സനലിനെ ഇന്നലെ തന്നെ കൊച്ചി എളമക്കരയിൽ എത്തിച്ചിരുന്നു

2019 മുതൽ പ്രതി പിന്തുടര്‍ന്ന്ശല്യപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പോലീസിന് നൽകിയ പരാതിയിൽ മഞ്ജു ഉന്നയിച്ചിരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് ശേഷവും ശല്യപ്പെടുത്തിയെന്നും മഞ്ജു പരാതിയിൽ പറയുന്നുണ്ട്.

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യർത്ഥന നടത്തിയതെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസിനോട് പറഞ്ഞിരിക്കുകയാണ്. ചോദ്യം ചെയ്യലിലാണ് സനൽകുമാർ ഇക്കാര്യം പറഞ്ഞത്. ഇന്ന് 11 മണിക്ക് സനൽകുമാറിനെ ആലുവ കോടതിയിൽ ഹാജരാക്കും. ജാമ്യം കിട്ടാവുന്ന വകുപ്പ് തന്നെയാണ് സനൽ കുമാറിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

അതേസമയം അറസ്റ്റ് ചെയ്ത പിന്നാലെയും സനലിനെ കൊണ്ട് വട്ടം കറങ്ങുകയാണ് പോലീസ്. സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് അറിയിച്ചിട്ടും കോടതിയിൽ ഹാജരാകണമെന്ന നിലപാടിൽ സനൽ ഉറച്ച് നിൽക്കുന്നതോടെ പോലീസ് വെട്ടിലായി.

സനല്‍കുമാര്‍ പൊലീസിനെതിരെ പ്രതിഷേധത്തിലാണ്. ഇന്നലെ രാത്രിയോടെ ആരോഗ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ച് ജാമ്യം അനുവദിച്ചെങ്കിലും തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തത്. അതുകൊണ്ടു തന്നെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം എന്നുമുള്ള നിലപാടിലാണ് അദ്ദേഹം. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയാറെടുപ്പിലാണെന്നു പൊലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചെങ്കിലും രാത്രിയോടെ നിലപാടു മാറ്റി സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന ഐപിസി 345 ഡി മാത്രം ചുമത്തുകയായിരുന്നു. പിന്തുടര്‍ന്നു ശല്യം ചെയ്യുക, നിരീക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വകുപ്പു പ്രകാരം നിലനില്‍ക്കുന്നത്. ഒരു സ്ത്രീയെ താല്‍പര്യം ഇല്ലെന്ന് അറിയിച്ചിട്ടും പിന്തുടരുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നിരിക്കെ, ജാമ്യമില്ലാത്ത കുറ്റമാണ്. എന്നാല്‍ പൊലീസ് വിവേചനത്തില്‍ കോടതിയില്‍ ഹാജരാക്കാതെ ജാമ്യം നല്‍കാന്‍ അനുവാദമുണ്ട്. ഈ വിവേചന അധികാരം ഉപയോഗിച്ചാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ തനിക്കു നോട്ടിസ് തരാതെ നടത്തിയ അറസ്റ്റിനെതിരെയാണ് സനല്‍കുമാറിന്‍റെ പ്രതിഷേധം.

More in News

Trending