Connect with us

ആ രഹസ്യ അറ തുറന്നു! ദിലീപ് ഒളിപ്പിച്ചതെല്ലാം തുരന്നെടുത്തതോടെ…ആ കാഴ്ച കണ്ട് ഞെട്ടി!എല്ലാം മണി മണിയായി പുറത്തേക്ക്! ഇന്നലെ നടന്നത് ഇതാണ്… സായ് ശങ്കർ തുറന്ന് പറയുന്നു

News

ആ രഹസ്യ അറ തുറന്നു! ദിലീപ് ഒളിപ്പിച്ചതെല്ലാം തുരന്നെടുത്തതോടെ…ആ കാഴ്ച കണ്ട് ഞെട്ടി!എല്ലാം മണി മണിയായി പുറത്തേക്ക്! ഇന്നലെ നടന്നത് ഇതാണ്… സായ് ശങ്കർ തുറന്ന് പറയുന്നു

ആ രഹസ്യ അറ തുറന്നു! ദിലീപ് ഒളിപ്പിച്ചതെല്ലാം തുരന്നെടുത്തതോടെ…ആ കാഴ്ച കണ്ട് ഞെട്ടി!എല്ലാം മണി മണിയായി പുറത്തേക്ക്! ഇന്നലെ നടന്നത് ഇതാണ്… സായ് ശങ്കർ തുറന്ന് പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു സായ് ശങ്കറിനെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതോടെ കേസുമായി ബന്ധപ്പെട്ടു നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതായി സൂചന. അന്വേഷണ സംഘത്തിന്റെ കൈയിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ടു ചാറ്റുകളുടെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ നല്‍കിയിട്ടുണ്ട്. വീണ്ടെടുത്ത എട്ടു ചാറ്റുകളില്‍ ഒന്നു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്ന സൂചനയുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരം സായ് ശങ്കർ തെളിവുകൾ വീണ്ടെടുത്തത്. ഫോറൻസിക് ലാബിൽ വീണ്ടെടുക്കാൻ സാധിക്കാത്ത വിവരങ്ങളാണ് വീണ്ടെടുത്തതെന്നും പോലീസ് പറയുന്നത്. ഇപ്പോഴിതാ ഫോണിലെ വിവരങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് സായ്. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലാണ് സായ് പ്രതികരിച്ചത്.

സായ് ശങ്കറിന്റെ വാക്കുകളിലേക്ക്

‘എന്താണ് ഡിലിറ്റ് ചെയ്തത്, എങ്ങനെയാണ് ഡിലീറ്റ് ചെയ്തത്, എന്തൊക്കെ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് ചോദിച്ചത്. ഡിലീറ്റ് ചെയ്യപ്പെട്ട എട്ടോളം ചാറ്റുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 8 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ആണ് വീണ്ടെടുത്തത്. പല പല ചാറ്റുകളായിട്ടായിരുന്നു മെസേജുകൾ ഉണ്ടായിരുന്നത്. അവയിൽ ഫോറൻസിക് ഉദ്യോഗസ്ഥയുടെ ചാറ്റുകളും വീണ്ടെടുത്തിട്ടുണ്ട്’.

‘ഫോറൻസിക് ഉദ്യോഗസ്ഥയുമായി വ്യക്തിപരമായ ചാറ്റുകളാണ് വീണ്ടെടുത്തത്. ഒരു സംഭാഷണം നിർത്തിയിടത്തുനിന്ന് തുടങ്ങിയ തരത്തിലാണ് ചാറ്റുകൾ വീണ്ടെടുത്തത്. നേരത്തേ കേസിൽ ചർച്ചയായ മായാ സിഎഫ്എൽ എന്ന നമ്പറാണ് ഇതെന്നും സായ് ശങ്കർ പറഞ്ഞു. അധികം സംഭാഷണങ്ങൾ ചാറ്റിൽ ഉണ്ടായിരുന്നില്ല. കൂടുതൽ വിഷ്വൽസ് ആണ് ഉണ്ടായിരുന്നത്’.

‘രണ്ടര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നീക്കം ചെയ്ത 12 ചാറ്റുകളിൽ 4 എണ്ണം വീണ്ടെടുക്കേണ്ടതുണ്ട്. അവ വരും ദിവസങ്ങളിൽ വീണ്ടെടുക്കാനുള്ള ശ്രമം ഉണ്ടാകും. ഇക്കാര്യം പോലീസ് തന്നോട് വ്യക്തമാക്കിയിരുന്നു. ജംഗ് ഫയലുകൾ റിമൂവ് ചെയ്തതിന് ശേഷമാണ് ചാറ്റുകൾ വീണ്ടെടുത്തത്. പോലീസിന് ഈ വിവരങ്ങൾ റിക്കവർ ചെയ്ത് എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ചെയ്ത ആളിനെ കൊണ്ട് തന്നെ വീണ്ടെടുപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്’.

‘വളരെ വേഗത്തിൽ വീണ്ടെടുക്കാൻ വേണ്ടിയാണ് തന്നോട് തന്നെ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഈ കേസിൽ തന്റെ സഹകരണം വേണമെന്ന് നേരത്തേ പോലീസ് തന്നോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിന്റെ മാത്രം ഫോണിൽ നിന്നാണ് 8 ചാറ്റുകളും വീണ്ടെടുത്തിട്ടുള്ളത്. അതിനുള്ളിൽ വ്യക്തിപരമായ കാര്യങ്ങൾ ഉണ്ടോയെന്ന് വളരെ സൂഷ്മമായി തന്നെ പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അവ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാനും പോലീസ് ബോധപൂർവ്വം തന്നെ ഇടപെടുന്നുണ്ട്’.

ഡോ ഹൈദരിയിലെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സുരാജിന്റെ സംഭാഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ ഫോണിൽ നിന്നുമാണ് അന്വേഷണ സംഘം വീണ്ടെടുത്തതെന്നും സായ് ശങ്കർ പറഞ്ഞു. അതേസമയം സായി ശങ്കറിനെക്കൊണ്ട് തന്നെ വിഷം തിരിച്ച് കുത്തിയെടുക്കുകയാണ് പോലീസ് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത മുൻ റിട്ട എസ്പി ജോർജ് ജോസഫ് പ്രതികരിച്ചത്. കേസിൽ നിരവധി പച്ചയായ സത്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എല്ലാ മേഖലയിൽ ഉള്ളവരും കേസിൽ തെളിവ് നശിപ്പിക്കാനും നീതി ഇല്ലാതാക്കാനുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More in News

Trending

Recent

To Top