Connect with us

‘ഇത് നമുക്ക് കോടതിയിൽ നിന്ന് കിട്ടാത്തതാണ്, അതൊന്നും ഇനി വേണ്ട’ ദിലീപിന്റെ ആ വാക്ക് ചതിച്ചു! ഇനി രക്ഷയില്ല… ഒടുക്കം എല്ലാം പുറത്തേക്ക്

News

‘ഇത് നമുക്ക് കോടതിയിൽ നിന്ന് കിട്ടാത്തതാണ്, അതൊന്നും ഇനി വേണ്ട’ ദിലീപിന്റെ ആ വാക്ക് ചതിച്ചു! ഇനി രക്ഷയില്ല… ഒടുക്കം എല്ലാം പുറത്തേക്ക്

‘ഇത് നമുക്ക് കോടതിയിൽ നിന്ന് കിട്ടാത്തതാണ്, അതൊന്നും ഇനി വേണ്ട’ ദിലീപിന്റെ ആ വാക്ക് ചതിച്ചു! ഇനി രക്ഷയില്ല… ഒടുക്കം എല്ലാം പുറത്തേക്ക്

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ നാളെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തുക. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യൽ ഇത് സംബന്ധിച്ച് പൊലീസ് ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സായ് ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്

ദിലീപിന്റെ ഫോണിലെ നിർണ്ണായ തെളിവുകള്‍ നശിപ്പിച്ചത് സായി ശങ്കറാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകള്‍ തിരിച്ചെടുത്ത് നല്‍കാന്‍ തയ്യാറാണെന്ന് താന്‍ അറിയിച്ചെങ്കിലും അത് പൊലീസ് തന്നെ തിരിച്ചെടുത്തിട്ടുണ്ടെന്നാണ് സായി ശങ്കർ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

വിവരങ്ങള്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പൊലീസിന് അറിവുണ്ടായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ എനിക്ക് അറിയാവുന്നവ പറഞ്ഞ് കൊടുത്തിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങള്‍ അവർ ഇതിനോടകം തിരിച്ചെടുത്തുവെന്ന കാര്യം എനിക്ക് അറിയില്ല. ഈ സംഭവങ്ങള്‍ ശേഷം ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വർഗീസിനെ ബന്ധപ്പെട്ടിട്ടില്ലെന്നും സായി ശങ്കർ വ്യക്തമാക്കുന്നു.

അന്ന് താന്‍ നീക്കം ചെയ്തവയില്‍ ഒന്ന് കോടതിയില്‍ നിന്നുള്ള ഒരു രേഖയാണ്. അത് നിലവില്‍ പൊലീസിന് തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും എങ്ങനെയാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആക്സസ് ചെയ്യപ്പെട്ടത് എന്ന് എനിക്ക് അറിയില്ല. ഒരു ഫയലിന്റെ ഫിംഗർ പ്രിന്റായി അടിസ്ഥാനപരമായി ഹാഷ് വാല്യൂ. ആ ഫയലില്‍ എന്തെങ്കിലുമൊരു മോഡിഫിക്കേഷന്‍ നടന്നാല്‍ മാത്രമേ ഹാഷ് വാല്യൂ മാറുകയുള്ളു.

മറ്റ് ചില ചെറിയ കാര്യങ്ങലുമായി ഹാഷ് വാല്യൂ ബന്ധപ്പെടുന്നില്ല. എന്തെങ്കിലുമൊരു മാറ്റങ്ങള്‍ അവിടെ നടന്നിട്ടുണ്ടെങ്കില്‍ മാത്രമേ അത് ഹാഷ്യ വാല്യുവിനെ ബാധിക്കുകയുള്ളു. ഏതെങ്കിലും ഹാഷ് അല്‍ഗൊരിതം കൂടെ അവിടെ നല്‍കിയട്ടുണ്ടെങ്കില്‍ ടൈം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കോടതി രേഖയുടെ ഫോട്ടോയുടെ പശ്ചാത്തലം എനിക്ക് കൃത്യമായി ഓർമ്മയില്ല. പല ഫോട്ടോകളുണ്ടായിരുന്നു. പലതിനും പല പശ്ചാത്തലങ്ങളായിരുന്നു. കോടതി രേഖകളുടെ തന്നെ നിരവധി ഫോട്ടോസ് ഉണ്ടായിരുന്നു. ‘ ഇതൊന്നും നമുക്ക് കോടതിയില് നിന്നും കിട്ടാത്തതാണ്, അതു കൊണ്ട് അതൊന്നും വെക്കണ്ടെന്നാണ്’ ദിലീപ് വക്കിലിനോടായി പറയുന്നത്.

അതുപോലെ കഴിഞ്ഞ ദിവസം ആരോ ചോദിക്കുന്നത് കേട്ടു, ഇരുപതിനായിരം ഫോട്ടോ ആക്സസ് ചെയ്യാന്‍ എത്ര സമയം എടുക്കുമെന്ന്. ഒരു ഫോട്ടോയ്ക്ക് 10 സെക്കന്‍ഡ് വെച്ച് കൊടുത്തല്ല ഫോട്ടോ ആക്സസ് ചെയ്യുന്നത്. അത്രയും ഫോട്ടോയും ഞാന്‍ നോക്കിയിട്ടില്ല. ആവശ്യമുള്ള ഫോട്ടോകള്‍ മാത്രമാണ് നോക്കിയത്. ബാക്കിയുള്ളവ ജനറല്‍ ഫോട്ടോസ് ആയിരുന്നു. അതിന്റെ മുകളിലൊന്നും നമ്മള്‍ ഒന്നും ചെയ്തിട്ടില്ല. ഡിലീറ്റ് ചെയ്യണ്ടവയില്‍ മാത്രമാണ് ജെറ്റ് ഡാറ്റ ലോഡ് ചെയ്യിട്ടുള്ളത്.

ദിലീപിന്റെ ഫോണിലെ ചാറ്റുകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒന്നും ഇവിടെ കൂട്ടിച്ചേർക്കാനില്ല. ഏറെക്കുറേയും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളായിരുന്നു. രേഖകളിലല്ലാത്തെ ചാറ്റുകളില്‍ ഈ ഒരു സംഭവവുമായി ബന്ധപ്പെട്ട ഒന്നും താന്‍ കണ്ടിട്ടില്ലെന്നും സായി ശങ്കർ ചർച്ചയില്‍ ചൂണ്ടിക്കാട്ടുന്നു.

More in News

Trending

Recent

To Top