Connect with us

ഉന്നം പിഴച്ചു! ‘മാഡം കാവ്യയല്ല’ ഒളിച്ചിരിക്കുന്ന മാഡം ആ സ്ത്രീ, മറനീക്കി ആ മുഖം ഇതാ! കാവ്യ മുങ്ങി നിൽക്കുകയാണെന്ന് സംവിധായകൻ ക്ലൈമാക്സിലേക്കോ?

News

ഉന്നം പിഴച്ചു! ‘മാഡം കാവ്യയല്ല’ ഒളിച്ചിരിക്കുന്ന മാഡം ആ സ്ത്രീ, മറനീക്കി ആ മുഖം ഇതാ! കാവ്യ മുങ്ങി നിൽക്കുകയാണെന്ന് സംവിധായകൻ ക്ലൈമാക്സിലേക്കോ?

ഉന്നം പിഴച്ചു! ‘മാഡം കാവ്യയല്ല’ ഒളിച്ചിരിക്കുന്ന മാഡം ആ സ്ത്രീ, മറനീക്കി ആ മുഖം ഇതാ! കാവ്യ മുങ്ങി നിൽക്കുകയാണെന്ന് സംവിധായകൻ ക്ലൈമാക്സിലേക്കോ?

ദിലീപിൻ്റെ സഹോദരിയുടെ ഭർത്താവ് സൂരജും ശരതും തമ്മിലുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തു വന്നതോടെ മാഡത്തെക്കുറിച്ച് കേരളം വീണ്ടും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ദിലീപിൻ്റെ ഭാര്യയായ കാവ്യ മാധവനാണോ മാഡം എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

കാവ്യാ മാധവനെ കുറിച്ച് അടക്കം പറയുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകൾ ആണ് അന്വേഷണ സംഘം പുതിയതായി കോടതിയിൽ ഹാജരാക്കിയത്. ഇതിന് പിന്നാലെ കാവ്യ മാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസും നൽകിയിട്ടുണ്ട്. കേസിലെ മാഡം കാവ്യ ആണോ എന്നതിലാണ് വ്യക്തത വരാനുളളത്. അതേസമയം മാഡം കാവ്യ അല്ലെന്നും അത് മറ്റൊരു സ്ത്രീയാണ് എന്നുമാണ് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ:

”പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകള്‍ നിര്‍ണ്ണായകമായ തെളിവുകള്‍ തന്നെയാണ്. ദിലീപിന്റെ ഫോണില്‍ ഈ രണ്ട് ഓഡിയോ ക്ലിപ്പുകള്‍ മാത്രമല്ല ഉളളത്. പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് പതിനോരായിരത്തി അറന്നൂറ്റി അന്‍പത് ഓഡിയോ ക്ലിപ്പുകളോളം ക്രൈംബ്രാഞ്ചിന് ആ രണ്ട് ഓഡിയോ ക്ലിപ്പുകളില്‍ നിന്ന് മാത്രം കിട്ടിയിട്ടുണ്ട്. അത്രത്തോളം ചാറ്റുകളും കിട്ടിയിട്ടുണ്ടെന്നാണ് പറയുന്നത്”.

”അതില്‍ പേഴ്‌സണ്‍ ആയിട്ടുളള ചാറ്റുകള്‍ കാണാം. ബിസിനസ്സുപരമായിട്ടുളളത് കാണാം. ഈ കേസിന് കാവ്യയുമായിട്ടുളള ബന്ധം ആദ്യം മുതല്‍ക്കേ തന്നെ ആളുകള്‍ സംശയിച്ചിരുന്നതാണ്. കാവ്യയും ദിലീപും തമ്മിലുളള എന്തോ ചില കാര്യങ്ങള്‍ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞു എന്നുളളതില്‍ നിന്നാണല്ലോ വൈരാഗ്യം തുടങ്ങുന്നത്. ആബാദ് പ്ലാസയില്‍ റിഹേഴ്‌സലൊക്കെ നടന്ന് കൊണ്ടിരുന്നപ്പോഴുളള ഇഷ്യു അതായിരുന്നു”.

”അവിടെ പിടിച്ച് തള്ളും ബഹളവുമൊക്കെ ഉണ്ടായത് അതിന്റെ പേരിലായിരുന്നു. അതിന് വേണ്ടിയാണ് ഇവര്‍ ഈ ക്രൂരകൃത്യങ്ങള്‍ മുഴുവന്‍ ചെയ്ത് കൂട്ടിയത് എന്നുളളതിന് സ്പഷ്ടമായ തെളിവുകളാണ് വരുന്നത്. എന്നാല്‍ ഒരു കാര്യം ഞാന്‍ പറയാം. എല്ലാ ചാനലുകളും പറയുന്നത് മാഡം കാവ്യയാണ് എന്ന്. എന്നാല്‍ താന്‍ ഇപ്പോഴും പറയുന്നത് മാഡം കാവ്യ അല്ലെന്നാണ്. മാഡം എന്ന് പറയുന്നത് മറ്റൊരു സ്ത്രീയുണ്ട്”.

”ആ സ്ത്രീയെ ക്രൈംബ്രാഞ്ച് രണ്ട് മൂന്ന് കണിക്കൂര്‍ ചോദ്യം ചെയ്ത് കഴിഞ്ഞു.. ആ സ്ത്രീ തിരുവനന്തപുരത്തുളള ഒരു സീരിയല്‍ പ്രൊഡ്യൂസറാണ്. അവരെ ക്രൈംബ്രാഞ്ച് ഇനിയും ചോദ്യം ചെയ്യും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ക്ക് ദിലീപുമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു എന്നൊക്കെയാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്തൊക്കെയായാലും കാവ്യയ്ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട് എന്നാണ് ഓഡിയോ ക്ലിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത്”.

”അത് നേരത്തെ തന്നെ അറിയാവുന്നതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴികളിലും പുറത്ത് വിട്ട ചില ഓഡിയോ ക്ലിപ്പുകളിലുമെല്ലാം വ്യക്തമായി പറയുന്നുണ്ട്, ബാലചന്ദ്ര കുമാര്‍ ആ വീട്ടിലിരുന്ന സമയത്ത് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം ദിലീപ് ആ ടാബ് മടക്കി കൊടുക്കുന്ന കാവ്യയുടെ കയ്യിലാണ്. ആ മൊഴി ബാലചന്ദ്ര കുമാര്‍ പോലീസിന് കൊടുത്തിട്ടുണ്ട്. മൊഴി കൊടുക്കുക മാത്രമല്ല ബാലചന്ദ്ര കുമാറിന്റെ 164 സ്‌റ്റേറ്റ്‌മെന്റിലും അതുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്”.

”അങ്ങനെയെങ്കില്‍ തീര്‍ച്ചയായും അതിനകത്ത് കൂട്ടുത്തരവാദിത്തമുണ്ട്. ലക്ഷ്യ എന്ന സ്ഥാപനത്തിലേക്കാണ് ആക്രമണം കഴിഞ്ഞ് നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കൊണ്ട് കൊടുക്കുന്നത്. ഇപ്പോള്‍ കൂറുമാറിയ സാക്ഷിയായ സാഗറിന്റെ അടുത്താണ് അത് കൊടുക്കുന്നത്. കാവ്യ അറിയാതെ ലക്ഷ്യയില്‍ കൊണ്ട് പോയി കൊടുക്കുമോ. അപ്പോള്‍ കാവ്യയ്ക്കും ദിലിപീനും മറ്റുളളവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്”.

”കാവ്യ ചെന്നൈയിലാണ് എന്ന് പറയുന്നതിലും സംശയമുണ്ട്. കാവ്യ ചെന്നൈയിലാണ് എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. രണ്ട് ദിവസത്തിനുളളില്‍ ചെന്നൈയിലെത്തും. മുന്‍കൂര്‍ ജാമ്യത്തിന് കൊടുക്കുന്നത് വരെ ഇവിടെ നിന്ന് മാറി നില്‍ക്കാനുളള രീതിയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കും. അതിന് ശേഷം ഇവിടേക്ക് രംഗപ്രവേശം ചെയ്യും. കാവ്യ ഇപ്പോള്‍ മുങ്ങി നില്‍ക്കുകയാണ് എന്ന് തന്നെ പറയാം”

”ദൃശ്യങ്ങള്‍ ഇവരുടെ കയ്യിലുണ്ട് എന്നുളളതിനുളള നൂറ് ശതമാനം തെളിവാണ് ഓഡിയോ ക്ലിപ്പ്. ബാലചന്ദ്രകുമാര്‍ പറഞ്ഞത് ശരിയല്ലേ. വീട്ടില്‍ വെച്ച് ആ ദൃശ്യങ്ങള്‍ കണ്ടിരുന്നു. അതിന് ശേഷം കാവ്യയുടെ കയ്യില്‍ ടാബ് കൊടുത്തു. മിസ്റ്റര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഇതിലെ കാര്യങ്ങള്‍ ദിലീപ് പറഞ്ഞിരുന്നു എന്ന് ബാലചന്ദ്ര കുമാര്‍ രഹസ്യ മൊഴി കൊടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബാലചന്ദ്ര കുമാര്‍ ആരെയും ഉപദ്രവിക്കാന്‍ ചെയ്തതല്ലെന്ന് വ്യക്തമാകുന്നു. കാവ്യ അറസ്റ്റിലാകുമെന്നും പ്രതിയാകുമെന്ന് തന്നെയാണ് പുറത്ത് വന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബിജു കൊട്ടാരക്ക പറയുന്നു

More in News

Trending