Connect with us

എന്നെ ചതിച്ചുകളഞ്ഞു! ഒടുക്കം എല്ലാം പുറത്ത്! മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞ് വിവാദനായകൻ..മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പ്രതികരണം, ഞെട്ടിച്ച് കളഞ്ഞു

News

എന്നെ ചതിച്ചുകളഞ്ഞു! ഒടുക്കം എല്ലാം പുറത്ത്! മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞ് വിവാദനായകൻ..മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പ്രതികരണം, ഞെട്ടിച്ച് കളഞ്ഞു

എന്നെ ചതിച്ചുകളഞ്ഞു! ഒടുക്കം എല്ലാം പുറത്ത്! മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞ് വിവാദനായകൻ..മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പ്രതികരണം, ഞെട്ടിച്ച് കളഞ്ഞു

ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിലായിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തതിന് ശേഷമുള്ള സായ് ശങ്കറിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്

ദിലീപിന്റെ അഭിഭാഷകര്‍ വഞ്ചിച്ചെന്ന ആരോപണമാണ് സായ് ശങ്കർ നൽകിയത്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന പേരില്‍ തന്റെ ഒപ്പ് വാങ്ങിച്ച് ദിലീപിന്റെ അഭിഭാഷകര്‍ എഴുതിച്ചേര്‍ത്ത കള്ളപ്പരാതിയാണിതെന്നും സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.വധഗൂഡാലോചന കേസിൽ കസ്റ്റഡിയിലായതിനു ശേഷം ആലുവ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് വന്നപ്പോഴാണ് പ്രതികരണം.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞതായി ഹർജിയിൽ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.

ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സായ് ശങ്കറിന്റെ പുതിയ നീക്കം.

More in News

Trending