Connect with us

നടി വിമലാ രാമൻ വിവാഹിതയാകുന്നു; വരൻ പ്രമുഖ നടൻ

Malayalam

നടി വിമലാ രാമൻ വിവാഹിതയാകുന്നു; വരൻ പ്രമുഖ നടൻ

നടി വിമലാ രാമൻ വിവാഹിതയാകുന്നു; വരൻ പ്രമുഖ നടൻ

നടി വിമലാ രാമൻ വിവാഹിതയാകുന്നു. നടന്‍ വിനയ് റായാണ് . വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയ്യതി അധികം വൈകാതെ പുറത്ത് വിടും.

തങ്ങളുടെ മനോഹര നിമിഷങ്ങളിലെ ചിത്രങ്ങളും അവധി ആഘോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്.

ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായെത്തി. തുപ്പരിവാലന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓ മൈ ഡോഗ് ആണ് ഇനി റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന സിനിമ.

പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്ത് നാന്ദി കുറിച്ച വിമല രാമന്‍ ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് സൂര്യന്‍, റോമിയോ, നസ്രാണി, കല്‍ക്കട്ട ന്യൂസ്, കോളേജ് കുമാരന്‍ തുടങ്ങി തുടര്‍ച്ചയായി മലയാളത്തില്‍ സിനിമകള്‍ ചെയ്തു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക് സിനിമകളിലും സജീവമായിരുന്നു വിമല രാമന്‍. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.

More in Malayalam

Trending

Recent

To Top