Connect with us

രാമന്‍ പിള്ളയ്‌ക്കു സാങ്കേതിക കാര്യങ്ങളില്‍ പരിജ്‌ഞാനം കുറവാണ്‌… വക്കീലിനെ ‘ഹാക്ക്’ ചെയ്ത് സായ് ശങ്കർ, അടപടലം പണികൊടുത്തു..ദിലീപും വക്കീലും ഇനി വിയർക്കും

News

രാമന്‍ പിള്ളയ്‌ക്കു സാങ്കേതിക കാര്യങ്ങളില്‍ പരിജ്‌ഞാനം കുറവാണ്‌… വക്കീലിനെ ‘ഹാക്ക്’ ചെയ്ത് സായ് ശങ്കർ, അടപടലം പണികൊടുത്തു..ദിലീപും വക്കീലും ഇനി വിയർക്കും

രാമന്‍ പിള്ളയ്‌ക്കു സാങ്കേതിക കാര്യങ്ങളില്‍ പരിജ്‌ഞാനം കുറവാണ്‌… വക്കീലിനെ ‘ഹാക്ക്’ ചെയ്ത് സായ് ശങ്കർ, അടപടലം പണികൊടുത്തു..ദിലീപും വക്കീലും ഇനി വിയർക്കും

നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആരോപണ വിധേയനായ സൈബര്‍ വിദഗ്‌ധന്‍ സായ്‌ശങ്കറിന്റെ
സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കുകയാണ്

അതിനിടെ സായ്‌ശങ്കര്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയുടെ പേരിലുള്ള ഇന്റര്‍നെറ്റ്‌ വൈഫൈ ഹാക്ക്‌ ചെയ്‌തെന്നു സംശയം. രാമന്‍പിള്ളയോ ഓഫീസിലുള്ള മറ്റാരെങ്കിലുമോ പാസ്‌വേഡ്‌ നല്‍കാതെതന്നെ സായ്‌ശങ്കര്‍ അവിടെയുള്ള വൈഫൈ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചെന്നാണു കരുതുന്നത്‌.

സായ്‌ശങ്കറിനു വൈഫൈയുടെ പാസ്‌വേഡ്‌ നല്‍കിയിട്ടില്ലെന്നാണു ജൂനിയര്‍ അഭിഭാഷകര്‍ പറയുന്നത്‌. ഈ സാഹചര്യത്തില്‍ സായ്‌ശങ്കര്‍ രാമന്‍പിള്ളയെയും “ഹാക്ക്‌” ചെയ്‌തുവെന്നാണു സംശയം. മുതിര്‍ന്ന അഭിഭാഷകനായ രാമന്‍ പിള്ളയ്‌ക്കു സാങ്കേതിക കാര്യങ്ങളില്‍ പരിജ്‌ഞാനം കുറവാണ്‌. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിലുള്ള മറ്റാരെങ്കിലും വൈഫൈ പാസ്‌വേഡ്‌ നല്‍കിയതാകുമോ എന്നു സംശയിച്ചിരുന്നു. എന്നാല്‍, അങ്ങനെ നല്‍കിയിട്ടിലെന്നു ബോധ്യമായതോടെയാണു സായ്‌ശങ്കര്‍ രാമന്‍പിള്ളയേയും ഹാക്ക്‌ ചെയ്‌തെന്നു സംശയിക്കുന്നത്‌.

ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച്‌ പിടിച്ചെടുക്കുമെന്നും പരിശോധിക്കുമെന്നും അറിയാത്തയാളല്ല സായ്‌ശങ്കര്‍. താന്‍ പിടിക്കപ്പെടുകയാണെങ്കില്‍ അഭിഭാഷകരും കുടുങ്ങട്ടെയെന്നു സായ്‌ശങ്കര്‍ കരുതിയിരിക്കണം. അങ്ങനെവന്നാല്‍ കേസിന്റെ കാര്യങ്ങള്‍ അവര്‍ നടത്തുമെന്നും തനിക്കും പരുക്കില്ലാതെ രക്ഷപെടാമെന്നും സായ്‌ശങ്കര്‍ വിചാരിച്ചിരിക്കണം. അതിനാല്‍ ബോധപൂര്‍വമാണു സായ്‌ശങ്കര്‍ രാമന്‍പിള്ളയുടെ ഓഫീസിലിരുന്ന്‌ അവിടത്തെ വൈഫൈ ഉപയോഗിച്ചത്‌.

രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ചാണു സായ്‌ശങ്കര്‍ നടന്‍ ദിലീപിനെ കാണുന്നത്‌. തന്റെ മൊബൈലിലെ ചില വിവരങ്ങള്‍ പെന്‍ഡ്രൈവിലേക്കു പകര്‍ത്തിത്തരാമോ എന്നു ദിലീപ്‌ ആവശ്യപ്പെട്ടപ്പോള്‍ ചെയ്‌തുകൊടുത്തെന്നു സായ്‌ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. രാമന്‍പിള്ളയുടെ ഓഫീസിലെ വൈഫൈയുടെ ഐ.പി. അഡ്രസ്‌ ദിലീപിന്റെ ഫോണുകള്‍ ശാസ്‌ത്രീയ പരിശോധന നടത്തി കണ്ടെത്തിയതോടെയാണു അന്വേഷണസംഘത്തിന്റെ സംശയമുന രാമന്‍പിള്ളയുടെ ഓഫീസിലേക്കു നീണ്ടത്‌.

മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്‌ രാമന്‍പിള്ളയ്‌ക്കു നോട്ടീസ്‌ നല്‍കിയെങ്കിലും അതിനു തയാറാകാതെ മറുപടി നല്‍കുകയായിരുന്നു. രാമന്‍പിള്ളയെ ചോദ്യംചെയ്യുന്നതില്‍ വലിയ പ്രതിഷേധമാണു ബാര്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അഭിഭാഷക സംഘടകളില്‍ നിന്നുണ്ടായത്‌. ഹൈക്കോടതിയും ക്രൈംബ്രാഞ്ചിന്റെ നീക്കത്തെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാമന്‍പിള്ളയില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിയുന്നതു മറ്റൊരവസരത്തിലേക്കു മാറ്റിയതായി ക്രൈംബ്രാഞ്ച്‌ അറിയിക്കുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കേസിലെ നിര്‍ണായക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലെത്തിയോ, മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധം, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ദിലീപില്‍ നിന്നും ചോദിക്കും.

More in News

Trending

Recent

To Top