Bollywood
ലോക്ക് ഡൗൺ കാലത്ത് ദീപികയും രണ്‍വീര്‍ സിങ്ങും ചെയ്തത് കണ്ടോ?
ലോക്ക് ഡൗൺ കാലത്ത് ദീപികയും രണ്‍വീര്‍ സിങ്ങും ചെയ്തത് കണ്ടോ?
ബോളിവുഡിലെ താരദമ്ബതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്. അതുപോലെതന്നെ ലോക്ക് ഡൗണ്‍ കാരണം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആ സന്തോഷം പിന്നെ ട്രോളുകളായി മാറും എന്നു മാത്രം. പരസ്പരം ട്രോളി ദീപികയും രണ്‍വീറും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.അടച്ചിടല്‍ കാലത്ത് വൈറലായ ഒരു വീഡിയോ ആയിരുന്നു ദീപിക, രണ്‍വീറിന് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത്. പിന്നീട് നടിയുടെ കൈപ്പുണ്യത്തെ കുറിച്ച് രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.
ദീപിക നിര്‍മ്മിക്കുന്ന ’83’ എന്ന സിനിമ ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ക്രിക്കറ്റ് താരം കപില്‍ ദേവിനെ അവതരിപ്പിക്കുന്നു. സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമൊത്ത് ഷകുന്‍ ബത്രയുടെ പേരിടാത്ത സംരംഭത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്.