Connect with us

അവസാന അടവ് പുറത്ത് എടുത്തോ? അന്വേഷണസംഘത്തിനു സര്‍ക്കാര്‍ നിര്‍ദേശം, കഥ മാറിമറിയുന്നു, ഇത് ദിലീപിന്റെ വമ്പൻ വിജയമോ?

News

അവസാന അടവ് പുറത്ത് എടുത്തോ? അന്വേഷണസംഘത്തിനു സര്‍ക്കാര്‍ നിര്‍ദേശം, കഥ മാറിമറിയുന്നു, ഇത് ദിലീപിന്റെ വമ്പൻ വിജയമോ?

അവസാന അടവ് പുറത്ത് എടുത്തോ? അന്വേഷണസംഘത്തിനു സര്‍ക്കാര്‍ നിര്‍ദേശം, കഥ മാറിമറിയുന്നു, ഇത് ദിലീപിന്റെ വമ്പൻ വിജയമോ?

മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമടക്കം നടി ആക്രമിക്കപ്പെട്ട കേസിലെ സംഭവവികാസങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. കൂനിൻ മേൽ കുരു പോലെ ദിലീപിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഈ കേസ് അന്വേഷണം എന്നായിരിക്കും അവസാനമുണ്ടാകുകയെന്നാണ് പലരുടെയും ചോദ്യം. സംഭവം നടന്നു അഞ്ചുവര്‍ഷം പിന്നിട്ടശേഷവും ഇരുപക്ഷവും വാശിയോടെയാണു നീങ്ങുന്നത്. ഓരോ ദിവസം കഴിയും തോറും അതിനിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. സങ്കീര്‍ണമായ കേസില്‍ ഇതിനോടകം തന്നെ പല കാര്യങ്ങളിലും വ്യക്തത വന്നതായാണ് അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നും ലഭിക്കുന്ന വിവരം.

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലും അന്വേഷണം അതിരു വിടരുതെന്നു സര്‍ക്കാര്‍ അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേസിന്റെ മെറിറ്റില്‍നിന്നുള്ള അന്വേഷണം നടത്താമെന്നും എന്നാല്‍, വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ കേസിലേയ്‌ക്കു വലിച്ചിഴയ്‌ക്കരുതെന്നുമാണു നിര്‍ദേശം. കേസന്വേഷണം എന്നതില്‍ കവിഞ്ഞുള്ള താല്‍പര്യം ഉണ്ടാകാന്‍ പാടില്ല. അന്വേഷണ സംഘത്തിലെ ചിലര്‍ക്കു വ്യക്‌തിപരമായ വൈരാഗ്യമുണ്ടെന്നും അതുമൂലം തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ച പിന്നാലെയാണ്‌ ഇത്തരത്തില്‍ നിര്‍ദേശം.

ഏതുവിധേനയും തങ്ങളെ കുരുക്കിലാക്കുക എന്ന ലക്ഷ്യത്തോടെയാണു നീങ്ങുന്നതെന്നാണു ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെയും അഭിഭാഷകരുടെയും പരാതി. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഡി.ജി.പിയ്‌ക്കു തങ്ങളോടുള്ള വ്യക്‌തിപരമായ ഇഷ്‌ടക്കേടുമൂലം അനാവശ്യകേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ദിലീപിന്റെ ഫോണില്‍നിന്നു വിവരങ്ങള്‍ നീക്കിയെന്നു കരുതപ്പെടുന്ന സൈബര്‍ വിദഗ്‌ധന്‍ സായ്‌ശങ്കറും അന്വേഷണ ഉദ്യോഗസ്‌ഥനു തങ്ങളോടു വ്യക്‌തിപരമായ വൈരാഗ്യമുണ്ടെന്നു ആരോപിച്ചു സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മൂന്നു കേസുകളില്‍ ഡി.ജി.പിക്കു തങ്ങളോടു അനിഷ്‌ടമുണ്ടെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിട്ടുള്ളത്‌.

നടിയെ ആക്രമിച്ച കേസില്‍ നേരത്തെ പരാതി വന്നപ്പോള്‍ അന്നുതന്നെ ഡി.ജി.പിയെ വിളിച്ചു പോലീസ്‌ മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ഇന്റലിജന്‍സ്‌ വിഭാഗം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ചിലേയ്‌ക്കു മാറ്റിയിട്ടുണ്ട്‌. അന്വേഷണം അതിരുവിടുന്നതായി സര്‍ക്കാരിനും റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ വധഗൂഢാലോചനാ കേസില്‍ തുടര്‍ന്നുള്ള മേല്‍നോട്ടം ഹര്‍ഷിത അട്ടല്ലൂരിയ്‌ക്കു നല്‍കിയേക്കും. എന്നാല്‍, പോലീസിന്റെ ഇമേജിനെ ബാധിക്കുന്ന കേസായതിനാല്‍, വിട്ടുകൊടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരും തയാറല്ല.

അതേസമയം കേസിൽ തുടരന്വേഷണം നടത്തി ഏപ്രിൽ 15 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് വിചാരണ കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനിടെ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. തിങ്കളാഴ്ചയാണ് നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്

പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതിനോടകം തന്നെ ദിലീപിനെതിരെ ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിരവധി രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രത്യക അന്വഷണ സംഘം നേരത്തേ ദിലിപിന്റേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കൈയ്യിൽ നിന്നായി 26 ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നും പിടിച്ചെടുത്ത തെളിവുകൾ നിർണായകമാണെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ദിലീപ് സമർപ്പിച്ച ഫോണുകളിൽ നിന്നും സുപ്രധാന ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 12 നമ്പറിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. എന്നാൽ ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

More in News

Trending

Recent

To Top