Connect with us

ഒടുവില്‍ വിനായകന്‍ ക്ഷമ ചോദിച്ചു; ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

News

ഒടുവില്‍ വിനായകന്‍ ക്ഷമ ചോദിച്ചു; ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒടുവില്‍ വിനായകന്‍ ക്ഷമ ചോദിച്ചു; ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരുത്തീ സിനിമയുടെ പ്രൊമേഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം. മീ ടൂ സംബന്ധിച്ച തന്റെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നു വിനായകന്‍ മാധ്യമപ്രവര്‍ത്തകയെ കൈ ചൂണ്ടി വിവാദപരാമര്‍ശം നടത്തിയത്. ആ ‘പെണ്ണിനോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ചോദിക്കും, അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ,’ എന്നാണ് വിനായകന്‍ പറഞ്ഞത്.

ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിനായകന്‍. തന്റെ ഭാഷാപ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുയെന്നാണ് വിനായകന്‍ പറഞ്ഞത്.

വിനായകന്‍ പറഞ്ഞത്: നമസ്‌കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല. വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു

More in News

Trending

Recent

To Top