News
സര്‍ക്കാരും പോലീസും മാധ്യമങ്ങളും കയ്യിലിരിക്കുമ്പോള്‍ നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടാന്‍ ഏതൊരു പോലീസുകാരനും കഴിയും. അങ്ങനെ ഒരു പോലീസുകാരന്‍ ചെയ്യുന്നതിന് വലിയ കഴിവൊന്നും ആവശ്യമില്ല; രാഹുല്‍ ഈശ്വർ
സര്‍ക്കാരും പോലീസും മാധ്യമങ്ങളും കയ്യിലിരിക്കുമ്പോള്‍ നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടാന്‍ ഏതൊരു പോലീസുകാരനും കഴിയും. അങ്ങനെ ഒരു പോലീസുകാരന്‍ ചെയ്യുന്നതിന് വലിയ കഴിവൊന്നും ആവശ്യമില്ല; രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായിക ആയിരുന്ന നടിയേയും ചോദ്യം ചെയ്‌തേക്കും. ഇപ്പോഴിതാ പോലീസിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ ചാനൽ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വർ
രാഹുല്‍ ഈശ്വറിന്‌റെ വാക്കുകള്‍ ഇങ്ങനെ
‘ ദിലീപിനെ വേട്ടയാടാന്‍ പോലീസ് എന്ത് വ്യാജപരിപാടികള്‍ പോലും ചെയ്യും എന്ന് നമുക്കറിയാം. പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്രിമമായ ഇത്തരം പല പരിപാടികളും ഉണ്ടാകും. ഇത് എല്ലാവരും പ്രതീക്ഷിക്കുന്നതാണ്. സര്‍ക്കാരും പോലീസും മാധ്യമങ്ങളും കയ്യിലിരിക്കുമ്പോള്‍ നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടാന്‍ ഏതൊരു പോലീസുകാരനും കഴിയും. അങ്ങനെ ഒരു പോലീസുകാരന്‍ ചെയ്യുന്നതിന് വലിയ കഴിവൊന്നും ആവശ്യമില്ല”.
”തുമ്പും തലയും ഇല്ലാത്ത കുറേ കാര്യങ്ങള്‍ വെച്ച് ദിലീപിനെ തൂക്കിക്കൊല്ലണം എന്ന് പോലീസിന് ആഗ്രഹിക്കാം. ആഗ്രഹിക്കുന്നതിന് നികുതി കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ട് എന്ത് ആഗ്രഹിക്കാനും പോലീസിന് അവകാശമുണ്ട്. പക്ഷേ ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന് താന്‍ അടക്കമുളളവര്‍ സൂചിപ്പിച്ചപ്പോള്‍ അത് കിട്ടിയതിന് കാരണം തങ്ങള്‍ പറയുന്നത് വസ്തുതകളും മറുഭാഗം പറയുന്നത് ഫിക്ഷനും ഗൂഢാലോചനാ സിദ്ധാന്തങ്ങളും മാത്രമാണ്”.
”നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുമെന്ന് പറയുന്നു. എന്തിനാണ് ചോദ്യം ചെയ്യുന്നത്. പോലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിനെ ഈ കേസുമായി ബന്ധപ്പെടുത്തി എന്തെങ്കിലും കാര്യമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ അവര്‍ ശ്രമിച്ചു. 12 ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞു. ആ ചാറ്റുകള്‍ ഏതോ നടിമാരുമായിട്ടാണ് എന്ന് പറഞ്ഞു. ഇനി അത് മറ്റേ നടിയുമായി ബന്ധിപ്പിച്ച് ചോദ്യം ചെയ്യാനുളള തറപരിപാടികളാണ് കാണിക്കുന്നത്”
”പോലീസിന് അധികാരമുളളപ്പോള്‍ അതിന്റെ ധാര്‍ഷ്ട്യവും അധികാര ദുര്‍വിനിയോഗവും നടത്തും. ദിലീപ് വിരോധികള്‍ എന്ന് പറയുന്ന കുറേപ്പേരുണ്ട്. സമൂഹത്തില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന, ദിലീപിനോട് സിനിമയില്‍ ദേഷ്യവും പകയും ഉളള ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ ചെയ്യുന്നതല്ലേ. ഇല്ലെങ്കില്‍ പോലീസിന് എങ്ങനെ മനസ്സിലായി ഈ ചാറ്റുകള്‍ മറ്റേ നടിയുമായി ബന്ധപ്പെട്ടതാണ് എന്ന്. ചാറ്റ് റിട്രീവ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിവാണല്ലോ”.
”പോലീസിന് എന്താണ് വേണ്ടത്. പോലീസുകാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് നിലനില്‍ക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റേ കേസിലേക്ക് എത്താനുളള ഒരു കുറുക്കുവഴിയാണ് ഈ കേസ്. ആ കുറുക്കുവഴിയിലൂടെ ദിലീപിനെ കുടുക്കാനുളള ഒരു അവസാനവട്ട ശ്രമം നടത്തുകയാണ്. ഈ നാട്ടില്‍ നീതിന്യായ സംവിധാനങ്ങളും ജഡ്ജിമാരും ഉളളിടത്തോളം കാലം ഇതൊന്നും നടക്കില്ല. അവസാന നിമിഷം വരെ പുകമറ സൃഷ്ടിച്ച് ദിലീപിനെ ടാര്‍ജറ്റ് ചെയ്ത് വേട്ടയാടി തേജോവധം ചെയ്യാം എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും നടക്കാന്‍ പോകുന്നില്ല”.’ദിലീപിന്റെ ഭാഗത്താണ് ന്യായവും നീതിയും. പോലീസിന്റെ ഭാഗത്ത് ഒരു തെളിവും ഇല്ല.. എല്ലാവരും പറയുന്നു തെളിവ് നശിപ്പിച്ചു എന്ന്. പോലീസിന് എങ്ങനെ മനസ്സിലായി അത് തെളിവാണ് എന്ന്. ഡാറ്റ നശിപ്പിച്ചു എന്നോ ചാറ്റ് നശിപ്പിച്ചു എന്നോ പറയാം. അത് തെളിവാണ് എന്ന് മനസ്സിലാകണം എങ്കില്‍ പോലീസ് ആ കാര്യങ്ങള്‍ റിട്രീവ് ചെയ്യണം. റിട്രീവ് ചെയ്‌തെടുത്ത കാര്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെങ്കില്‍ അത് മാത്രം മതി ദിലീപിനെ അറസ്റ്റ് ചെയ്യാന്‍”.”സംശയത്തിന്റെ പുകമറയുണ്ടാക്കി, തങ്ങള്‍ എന്തൊക്കെയോ ചെയ്യുകയാണ് എന്ന തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം. കൂടി വന്നാല്‍ ഒരു മാസം കൂടിയല്ലേ ഉളളൂ. ഏപ്രില്‍ 15-16ഓട് കൂടി ഇതെല്ലാം തീരുമല്ലോ. അതിന് മുന്‍പ് കേസ് പരമാവധി നീട്ടാനുളള പോലീസിന്റെ തന്ത്രങ്ങളാണ്. പോലീസ് ഇത്തരം ഈഗോ കാണിക്കരുത്. ദിലീപും ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ വീട്ടിലും ഭാര്യയും അമ്മയും രണ്ട് പെണ്‍കുട്ടികളുമൊക്കെ ഉണ്ട്”.
