News
ദിലീപ് ഭയക്കുന്ന മാഡം, പത്രം വായിച്ചിരിക്കുമ്പോൾ സുനിയുടെ ചോദ്യം…ജയിലിൽ ആയിരുന്ന സമയത്തും സുനി മാഡത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ താല്പര്യപെട്ടു, അന്വേഷണം ഊർജ്ജിതം…മാഡം മറനീക്കി പുറത്തേക്ക് വരുമോ?
ദിലീപ് ഭയക്കുന്ന മാഡം, പത്രം വായിച്ചിരിക്കുമ്പോൾ സുനിയുടെ ചോദ്യം…ജയിലിൽ ആയിരുന്ന സമയത്തും സുനി മാഡത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ താല്പര്യപെട്ടു, അന്വേഷണം ഊർജ്ജിതം…മാഡം മറനീക്കി പുറത്തേക്ക് വരുമോ?
നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച് താന്‍ അകത്തായി എന്ന തരത്തില്‍ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയില്‍ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാന്‍ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നല്‍കുന്നുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം ഇപ്പോൾ ഊർജിതമായി നടക്കുകയാണ്. ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടൻ ദിലീപ് പറയുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
‘സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല’, എന്നും ‘ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ രക്ഷിച്ച് കൊണ്ടുപോയി. ഞാൻ ശിക്ഷിക്കപ്പെട്ടു’ എന്നും പറയുന്നത് കേട്ടതായാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദിലീപ് സുഹൃത്ത് ബൈജുവിനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ.
ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്യുകയും ചെയ്തു.
മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപ് വെളിപ്പെടുത്തിയിരുന്നു. കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് വ്യക്തമാക്കി. പിന്നീട് ഇത് സംബന്ധിച്ച ചർച്ചകളും അന്വേഷണവും നിലച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും മാഡം കാണാമറയത്ത് തന്നെയാണ്.
ജയിലിലെ സുനിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് സഹതടവുകാരനായിരുന്നു ജിന്‍സണ്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരക്കരയ്ക്ക് നൽകിയ അഭിമുഖത്തിൽ പൾസർ സുനി മാഡത്തെ കുറിച്ച് സൂചിപ്പിച്ച കാര്യവും തുറന്ന് പറഞ്ഞിട്ടുണ്ട്.
ദിലീപാണ് ക്വട്ടേഷന്‍ തന്നത് എന്ന് സുനി എടുത്തുപറഞ്ഞിട്ടില്ല. പക്ഷേ, ചില കാര്യങ്ങള്‍ പറയാതെ പറയുകയാണ് ചെയ്തത്. കുറച്ച് നേരം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് സെല്ലിലുണ്ടായിരുന്നത്. എനിക്കും വിപിന്‍ ലാലിനും ചില ജോലികളുണ്ട്. അതെല്ലാം കഴിഞ്ഞ് വൈകീട്ടാണ് സെല്ലിലെത്തുക. ഈ വേളയില്‍ പത്രം വായിച്ചുള്ള വിവരങ്ങള്‍ ചോദിക്കുമ്പോഴാണ് സുനി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും ജിന്‍സണ്‍ പ്രതികരിച്ചു.
പത്രം വായിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട് എന്തേലും വാര്‍ത്തയുണ്ടോ എന്ന് സുനി ചോദിച്ചു. പ്രമുഖ നടനിലേക്ക് എന്ന മട്ടില്‍ വാര്‍ത്തയുണ്ട് എന്ന് ഞാന്‍ മറുപടി നല്‍കി. കേസിന് പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ട് എന്ന വാര്‍ത്തയുണ്ടോ എന്ന് സുനി ചോദിച്ചു. അത്തരത്തില്‍ വാര്‍ത്തയില്ലെന്ന് ഞാന്‍ പറഞ്ഞു. അല്ലാതെ മാഡത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സുനി പറഞ്ഞിട്ടില്ലെന്നാണ് ജിന്‍സണ്‍ പറഞ്ഞത്. ജയിലിൽ ആയിരുന്ന സമയത്തും സുനി മാഡത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ താല്പര്യപെട്ടിരുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്
ആരാണ് മാഡം എന്നോ ഇവരുടെ തൊഴിലിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ആദ്യം ലഭിച്ചിരുന്നില്ല. എന്നാൽ ദിലീപിനോട് അടുത്ത് നിൽക്കുന്ന സിനിമാ മേഖലയിൽ നിന്നുള്ളവരാണ് മാഡമെന്നാണ് ബാലചന്ദ്ര കുമാർ നൽകിയ സൂചന. കേസ് വീണ്ടും ഉയർന്ന് വന്നപ്പോൾ സോഷ്യല്‍ മീഡിയയിലടക്കം മാഡത്തെ ഉടന്‍ കണ്ട് പിടിക്കണമെന്നുള്ള ആവിശ്യം ഉയർന്നിരുന്നു.
മാഡം എന്ന നടി ദിലീപിന്റെ നായികയായിരുന്നുവെന്നും കൊച്ചി സ്വദേശിനിയായ നടി തിരുവനന്തപുരത്താണ് പഠിച്ചതെന്നും ഇപ്പോള്‍ കൊച്ചിയിലാണ് താമസമെന്നുള്ള ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവന്നിരുന്നു
പലര്‍ക്കും മാഡത്തെ അറിയാമെന്നും പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതിനാലും സംശയത്തിന്റെ നിഴലിലും ഒരു സ്ത്രീയുടെ പേരെടുത്ത് പറയാന്‍ കഴിയാത്തതിനാല്‍ തുറന്ന് പറയാത്തതാണെന്നുമാണ് വിവരം. മാഡം എന്നു പറയുന്നത് നടി ആണെന്നും ദിലീപിന് അത്രയ്ക്കും വേണ്ടപ്പെട്ട സ്ത്രീയാണെന്നും ഇവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ദിലീപ് ഈ പെടാപ്പാട് ഒക്കെ പെടുന്നതെന്നുമാണ് വിവരം.
മാഡവും, മാഡത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരേയും കണ്ടുപിടിക്കണമെന്നുള്ള ഒറ്റ ഉദ്ദേശം മാത്രമേ ക്രൈംബ്രാഞ്ചിന് ഉള്ളൂ…. മാഡത്തെ കണ്ടുപിടിച്ചാൽ ഈ കേസിന്റെ മുന്നോട്ടുള്ള വിജയത്തിന് പച്ചകൊടിയായിരിക്കും… എന്നാൽ ഇതുവരെയും മാഡത്തെ കുറിച്ച് തുമ്പുണ്ടാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ
