Connect with us

രാത്രി ജയിലിലേക്ക് ഇരച്ചെത്തിയത് വെറുതെയായില്ല, എല്ലാം മണി മണിയായി വന്നു! അന്വേഷണ സംഘത്തോട് ‘സുനി’ പറഞ്ഞത്; പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

Malayalam

രാത്രി ജയിലിലേക്ക് ഇരച്ചെത്തിയത് വെറുതെയായില്ല, എല്ലാം മണി മണിയായി വന്നു! അന്വേഷണ സംഘത്തോട് ‘സുനി’ പറഞ്ഞത്; പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

രാത്രി ജയിലിലേക്ക് ഇരച്ചെത്തിയത് വെറുതെയായില്ല, എല്ലാം മണി മണിയായി വന്നു! അന്വേഷണ സംഘത്തോട് ‘സുനി’ പറഞ്ഞത്; പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അപ്രതീക്ഷിത നീക്കമായിരുന്നു ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ചിരിക്കുകയാണ് പള്‍സര്‍ സുനി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കി.

ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയത്. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

സുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിരുന്നു അന്വേഷണ സംഘം സുനിയെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തിയത്

പള്‍സര്‍ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും എല്ലാം ഇതിനോടകം പുറത്ത് വന്നതാണ്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ ശോഭനയും വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവെന്ന് വിലയിരുത്തപ്പെടുന്ന ദിലീപിന്റെ ഫോണുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തവിട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ഫോണുകള്‍ സീല്‍ ചെയ്ത കവറില്‍ ഫോണ്‍ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന് മുന്നില്‍ ഹാജറാക്കണം എന്നും കോടതി വ്യക്തമാക്കി

എന്നാല്‍, ഫോണ്‍ ഹാജറാക്കാന്‍ കഴിയില്ലെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഹാജറാക്കിയേ തീരൂ എന്ന് നിലപാട് കടുപ്പിക്കുയയാണ് കോടതി ചെയ്തത്. ഫോണ്‍ ഹാജറാക്കിയേ മതിയാവു എന്ന് അറിയിച്ച കോടതി വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുകയാണ് എന്നും വേണമെങ്കില്‍ ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കുകയായിരുന്നു

More in Malayalam

Trending

Recent

To Top