Connect with us

പിടിതരാതെ ദിലീപ് സഹകരിച്ചില്ലെങ്കിൽ കാവ്യ ഉൾപ്പെടെ രണ്ടുപേരെ! ക്രൈംബ്രാഞ്ചിന്റെ അവസാന അടവ്! വിയർത്ത് ദിലീപ് സമ്മര്‍ദതന്ത്രവുമായി അന്വേഷണസംഘം

News

പിടിതരാതെ ദിലീപ് സഹകരിച്ചില്ലെങ്കിൽ കാവ്യ ഉൾപ്പെടെ രണ്ടുപേരെ! ക്രൈംബ്രാഞ്ചിന്റെ അവസാന അടവ്! വിയർത്ത് ദിലീപ് സമ്മര്‍ദതന്ത്രവുമായി അന്വേഷണസംഘം

പിടിതരാതെ ദിലീപ് സഹകരിച്ചില്ലെങ്കിൽ കാവ്യ ഉൾപ്പെടെ രണ്ടുപേരെ! ക്രൈംബ്രാഞ്ചിന്റെ അവസാന അടവ്! വിയർത്ത് ദിലീപ് സമ്മര്‍ദതന്ത്രവുമായി അന്വേഷണസംഘം

ഫോണിൽ പിടിതരാതിരിക്കുന്ന ദിലീപിനെ കേസില്‍ സമ്മര്‍ദതന്ത്രവുമൊരുക്കി ക്രൈംബ്രാഞ്ച്‌. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ വിവരങ്ങള്‍ തേടി കുടുംബാംഗങ്ങളില്‍ രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നാണു ക്രൈംബ്രാഞ്ച്‌ ദിലീപിനെ അറിയിച്ചത്‌. ഇവരുടെ ഫോണുകളും പരിശോധനയ്‌ക്കയയ്‌ക്കും. കേസില്‍ ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം രണ്ടിനു മാറ്റിയിരിക്കേ അതിനുള്ളില്‍ കൊലപാതക ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുളള അന്വേഷണത്തിലാണു ക്രൈംബ്രാഞ്ച്‌.

മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിലും ദിലീപ്‌ പല വിവരങ്ങളും മറയ്‌ക്കുന്നുവെന്നു വ്യക്‌തമായതോടെയാണു ചില കാര്യങ്ങളില്‍ വ്യക്‌തതവരാന്‍ അടുത്ത ബന്ധുക്കളില്‍ ചിലരെ വിളിച്ചുവരുത്തേണ്ടിവരുമെന്ന്‌ അന്വേഷണ സംഘം ദിലീപിനെ അറിയിച്ചത്‌.ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്ര കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ചിനു കൊടുത്ത മറുപടിക്കത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.

കൊലപാതക ഗൂഢാലോചന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കാതെ ദിലീപിന്‌ അനുകൂലമായി സാക്ഷിമൊഴി മാറ്റിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. ഇവരുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും. സിനിമാരംഗത്തുനിന്ന്‌ അരുണ്‍ ഗോപി, റാഫി, വ്യാസന്‍ എടവനക്കാട്‌ എന്നിവരുടെ മൊഴിയെടുക്കുകയും വധഭീഷണി സ്വരത്തിലുള്ള റെക്കോഡ്‌ ചെയ്‌ത ശബ്‌ദ ഭാഗങ്ങള്‍ ദിലീപ്‌ പറഞ്ഞതു തന്നെയെന്നു സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സജിത്തിന്റെ മൊഴിയും എടുത്തു. ഇദ്ദേഹം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് നടപടി.

കഴിഞ്ഞ ദിവസം ദിലീപ് കേസിൽ കോടതിയിൽ വാദം കേട്ടിരുന്നു ഫോണുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധനമായും പറഞ്ഞത്.. ഞങ്ങൾ അപകടത്തിലാണെന്നും ഞങ്ങൾ നേരിടുന്ന അപകടം കോടതി മനസ്സിലാക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ ചുട്ട മറുപടിയാണ് ഈ വാദത്തിനു കോടതി നൽകിയത് . കോടതിയിൽ ഫോൺ നൽകുന്നതിൽ എന്തപകടമാണെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തിരിച്ചു ചോദിക്കുകയുണ്ടായി. എന്തുകൊണ്ടു കോടതിക്കു നൽകിക്കൂടായെന്ന നിർണ്ണായകമായ ചോദ്യമാണ് കോടതി ചോദിച്ചത്. എന്നാൽ ഇത് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനു വിരുദ്ധമായിരിക്കുമെന്നും അപകടരമായ കീഴ്‌വഴക്കമാണെന്നും അഭിഭാഷകനും വാദിക്കുകയുണ്ടായി. ഞങ്ങൾ നേരിടുന്ന അപകടം കോടതി മനസ്സിലാക്കണമെന്നു ദിലീപിന്റെ അഭിഭാഷകൻ വാദിക്കുകയുണ്ടായി.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയ ശേഷം പ്രതികൾ ഉപയോഗിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ വേറെയാണെന്നും അതിനു മുൻപുള്ള ഫോണുകൾ ഒളിപ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷനും വാദിക്കുകയുണ്ടായി. ഹൈക്കോടതി റജിസ്ട്രിയുടെ സുരക്ഷിതമായ കസ്റ്റഡിയിലായിരിക്കും ഫോണുകളെന്നും കോടതിയുടെ ഉത്തരവില്ലാതെ ഫോണുകൾ ആർക്കും കൈമാറില്ലെന്നും വാദത്തിനിടെ കോടതിയും വ്യക്തമാക്കി.ക്രിമിനൽ നടപടി ചട്ട പ്രകാരം ഒളിപ്പിച്ചുവച്ചിരിക്കുന്ന ഫോണുകൾ പിടിച്ചെടുക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരമുണ്ട് . എന്നാൽ അങ്ങനെ ചെയ്യാതെ മര്യാദയുടെ പേരിലും അമ്പരപ്പ് ഒഴിവാക്കാനുമാണു ഉപഹർജി നൽകിയതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഞങ്ങളുടെ പക്കൽ ഡിജിറ്റൽ തെളിവുകൾ ഉണ്ട്, അത് ഞങ്ങൾ സ്വകാര്യ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും വ്യക്തമാക്കി. അതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഏതെങ്കിലും കേസിൽ പ്രതികൾ പറഞ്ഞതായി കേട്ടിട്ടുണ്ടോയെന്നും പ്രോസിക്യൂഷൻ ഉന്നയിക്കുകയുണ്ടായി.

ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതകളില്ല. പക്ഷേ ആരോപണം ഗുരുതരമാണ്. വിശദമായി അന്വേഷണം നടത്തണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്താനാവില്ലെന്നു പ്രതികൾക്കു ഒരിക്കലും പറയാനാവില്ല. ആരോപണങ്ങളിൽ സത്യമുണ്ടോയെന്ന അന്വേഷണഏജൻസിയുടെ ശ്രമമാണ് കോടതി പരിഗണിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായാണ് ഫോണുകൾ ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഇന്നലെ ഉപഹർജി നൽകുകയായിരുന്നു. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നീ പ്രതികളുടെ ഫോണുകൾ വിട്ടുകിട്ടാനാണു പ്രോസിക്യൂഷൻ ഉപഹർജി നൽകിയത്. അന്ന് വരെ കാത്തിരിക്കാൻ പറ്റില്ല ഉടനെ തന്നെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നൽകുകയായിരുന്നു.

More in News

Trending

Recent

To Top