News
രാത്രി ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം, ജയിലിലേക്ക് പാഞ്ഞെത്തി! ദിലീപിനെ പൂട്ടാനുള്ള അവസാന തെളിവ്! മണിച്ചിത്ര താഴിട്ട്പൂട്ടും! മാരക ട്വിസ്റ്റിലേക്ക്
രാത്രി ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം, ജയിലിലേക്ക് പാഞ്ഞെത്തി! ദിലീപിനെ പൂട്ടാനുള്ള അവസാന തെളിവ്! മണിച്ചിത്ര താഴിട്ട്പൂട്ടും! മാരക ട്വിസ്റ്റിലേക്ക്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അപ്രതീക്ഷിത നീക്കവുമായി ക്രൈംബ്രാഞ്ച്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം. സുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിരുന്നു അന്വേഷണ സംഘം സുനിയെ ചോദ്യം ചെയ്തത്.
പള്‍സര്‍ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും എല്ലാം ഇതിനോടകം പുറത്ത് വന്നതാണ്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
അതേസമയം ദിലീപിന്‍റെ കൈവശമുളള മൊബൈൽ ഫോണുകൾ ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. രാവിലെ പതിനൊന്നിനാണ് ഈ ഹർജി പരിഗണിക്കുന്നതിനായി കോടതി ചേരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ദിലീപ് മനഃപൂർവം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപണം. എന്നാൽ തന്‍റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങൾ ഉളളതിനാൽ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. ഈ സാഹചര്യത്തിൽ നിലപാടറിയിക്കാൻ ദിലീപിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കുന്നത്. പ്രതികളുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയും കോടതിയുടെ പരിണനയ്ക്ക് വരും.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾ ഫോൺ മാറ്റിയതെന്നും, ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും പ്രോസിക്യൂഷൻ ഇന്നലെ വാദിച്ചിരുന്നു. ഫോണുകൾ കൈമാറണമെന്നും ഇതിൽ എന്തിനാണ് പേടിയെന്നും കോടതി വാക്കാൽ ചോദിച്ചു.ഫോൺ ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം ക്രിമിനൽ കേസുകളിൽ ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മുൻഭാര്യയുമായുള്ള സംഭാഷണം ആ ഫോണിലുണ്ടെന്നും, അന്വേഷണ സംഘം അത് പുറത്തുവിട്ടാൽ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമായിരുന്നു ദിലീപിന്റെ വാദം. ഫോൺ കൈമാറിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി
ദിലീപിന്റെ ഹർജി ഇന്ന് കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കെവെയാണ് കഴിഞ്ഞ ദിവസം പൾസർ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്ന് കോടതിയിൽ ഇത് സമർപ്പിക്കാൻ സാധ്യതയുണ്ട്. അതോടോടെ ദിലീപിന്റെ മുൻകൂർ ജാമ്യത്തെ അത് ബാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്