News
മാഡം ദിലീപിന്റെ പ്രിയപ്പെട്ടവൾ! ജയിൽ ഇടിഞ്ഞ് വീണാലും മാഡത്തെ പൂട്ടാൻ തയ്യാറാവില്ല, രണ്ടും കൽപ്പിച്ച് ക്രൈംബ്രാഞ്ച് ആ മുഖം മറനീക്കി പുറത്തേക്കോ ?
മാഡം ദിലീപിന്റെ പ്രിയപ്പെട്ടവൾ! ജയിൽ ഇടിഞ്ഞ് വീണാലും മാഡത്തെ പൂട്ടാൻ തയ്യാറാവില്ല, രണ്ടും കൽപ്പിച്ച് ക്രൈംബ്രാഞ്ച് ആ മുഖം മറനീക്കി പുറത്തേക്കോ ?
നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. ഈ കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്
വിഐപി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെങ്കിലും മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആരാണ് മാഡം എന്നോ ഇവരുടെ തൊഴിലിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ഇല്ല. എന്നാൽ ദിലീപിനോട് അടുത്ത് നിൽക്കുന്ന സിനിമാ മേഖലയിൽ നിന്നുള്ളവരാണ് മാഡമെന്നാണ് ബാലചന്ദ്ര കുമാർ നൽകുന്ന സൂചന. കേസിൽ നിർണായക നീക്കങ്ങളുണ്ടായെന്ന സൂചനയാണ് ദിലീപിന്റെ പുറത്തുവന്ന ശബ്ദ രേഖകളിലുള്ളത്.
അവരെ സംരക്ഷിക്കാൻ ശ്രമിച്ച് താൻ അകത്തായി എന്ന തരത്തിൽ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാർ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയിൽ പറയുന്നവരാണ് മാഡമെന്നാണ് സൂചന. പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാൻ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നൽകുന്നുണ്ട്. മാഡം മറനീക്കി പുറത്തുവരുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്. ഏതായാലും മാഡം ആരാണെന്നുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം
മാഡമെന്ന പേര് പൾസർ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോൾ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.”ദിലീപിന്റെ വീട്ടിലെ സംസാരത്തിൽ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയത് . പഴയതിനെക്കാൾ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പിൽ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തിൽ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോർഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
നമുക്ക് വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകൾ ചെയ്തതായി കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, ‘സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട’ കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജുവെന്നായിരുന്നു ഒരു ചാനൽ ചർച്ചയിൽ ബാലചന്ദ്രകുമാർ പറഞ്ഞത്. മാഡവും, മാഡത്തിന് പിന്നിൽ പ്രവർത്തിക്കുന്നവറേയും കണ്ടുപിടിക്കാൻ കട്ടയ്ക്കിറങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്