Connect with us

സമയം അവസാനിച്ചു,പത്മസരോവരത്ത് തിരക്കിട്ട ചർച്ചകൾ! ഇന്ന് നിർണ്ണായകം! കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്, കോടതിയിൽ എത്തിയാൽ…

Malayalam

സമയം അവസാനിച്ചു,പത്മസരോവരത്ത് തിരക്കിട്ട ചർച്ചകൾ! ഇന്ന് നിർണ്ണായകം! കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്, കോടതിയിൽ എത്തിയാൽ…

സമയം അവസാനിച്ചു,പത്മസരോവരത്ത് തിരക്കിട്ട ചർച്ചകൾ! ഇന്ന് നിർണ്ണായകം! കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്, കോടതിയിൽ എത്തിയാൽ…

നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് പരിഗണിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്. മൂന്ന് ദിവസം 33 മണിക്കൂറായിരുന്നു അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സഹായി കൃഷ്ണദാസ് എന്ന അപ്പു, ഉറ്റ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ചോദ്യം ചെയ്യൽ കഴിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതോടെ നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുകയായിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തൽ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതിപരിഗണിച്ചു.കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു .

ജനുവരി 27 വരെ നടനെ അറസ്റ്റ് ചെയ്യരുതെന്നും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി അറിയിച്ചിരുന്നു . അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ ഫോണുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. അഞ്ചുപേരും ഫോൺ മാറ്റി എന്ന വിവരങ്ങളാണ് ഇന്ന് പുറത്തുവന്നത്. എന്നാൽ മറ്റൊരു നിർണായക തീരുമാനം എടുത്തിരിക്കുകയാണ് പ്രതികൾ. ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല. ഫോൺ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടൻ മറുപടി നൽകും. അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ തുറന്നടിച്ചിരിക്കുകയാണ്.

ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടിസ് നൽകുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം.

ബുധനാഴ്ച മൂന്ന് മണിക്ക് മുമ്പ് പഴയ ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും ഫോണുകളില്‍ കൃത്രിമം കാണിക്കുമെന്ന് ആശങ്കയുണ്ടെന്നുമാണ് ദിലീപിന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തു.

വീട്ടില്‍ വെച്ചു നടന്നത് വൈകാരികമായ സംസാരം മാത്രമാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്. ‌ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

More in Malayalam

Trending

Recent

To Top