Connect with us

സ്റ്റുഡിയോയിൽ കിടന്ന് ഉറങ്ങുകയായിരുന്നു; ശരീരത്തിലൂടെ ആ സെലിബ്രെറ്റിയുടെ തണുത്ത കൈ ഇഴഞ്ഞു!

Malayalam

സ്റ്റുഡിയോയിൽ കിടന്ന് ഉറങ്ങുകയായിരുന്നു; ശരീരത്തിലൂടെ ആ സെലിബ്രെറ്റിയുടെ തണുത്ത കൈ ഇഴഞ്ഞു!

സ്റ്റുഡിയോയിൽ കിടന്ന് ഉറങ്ങുകയായിരുന്നു; ശരീരത്തിലൂടെ ആ സെലിബ്രെറ്റിയുടെ തണുത്ത കൈ ഇഴഞ്ഞു!

സിനിമാ രംഗത്തെ മോശം അനുഭവങ്ങൾ പലപ്പോഴും നടിമാർ തുറന്നു പറയാറുണ്ട്.തെന്നിന്ത്യൻ സംഗീതത്തിലെ ഏറ്റവും പ്രശസ്തയായ ഗായിക ചിൻമയിയാണ് ഇക്കുറി തനിയ്ക്ക് നേരിടേണ്ടിവന്ന അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ, ഒരു ദൈവം തന്ത പൂവേ എന്ന പാട്ടു പാടി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഗായിക കൂടിയാണ് ചിന്മയി.

പ്രമുഖരും പ്രശസ്തരുമുൾപ്പെടെ നിരവധി സ്ത്രീകൾ അന്യപുരുഷന്മാരിൽ നിന്ന് പലപ്പോഴായി തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ളവയെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തെന്നിന്ത്യൻ സംഗീതത്തിലെ ഏറ്റവും പ്രശസ്തയായ ഗായിക ചിന്മയിയിയും സമാനമായ വെളിപ്പെടുത്തലുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ജീവിതത്തിൽ ഇന്നോളം നേരിട്ട ലൈംഗിക അതിക്രമങ്ങൾ ഗായിക വ്യക്തമാക്കുകയാണ്

ചിൻമയിയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ എഫ്ബി വാളിലെ, അല്ലെങ്കിൽ എന്റെ എല്ലാ സുഹൃത്തുക്കളും എനിക്കറിയാവുന്ന എല്ലാ സ്ത്രീകളും ഏതെങ്കിലുമൊരു മുതിർന്ന ഏതെങ്കിലുമൊരാളുടെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടാകും. അത് ഒന്നുകിൽ ഒരു അധ്യാപകനായിരിക്കും. അല്ലെങ്കിൽ ഒരു അമ്മാവൻ. ഇതൊക്കെ നമ്മുടെ രാജ്യത്തെക്കുറിച്ച്, നമ്മുടെ സമൂഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങൾ എന്താണ്

കുട്ടിക്കാലത്ത് ബന്ധുക്കളുടെ ബലാത്സംഗത്തിന് ഇരയാവുകയും മരണഭയവും ജീവഭയവും കാരണം ഇതിനെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്ത ഒരുപാട് പേരെ എനിക്കറിയാം. എട്ടോ ഒൻപതോ വയസ്സുള്ളപ്പോഴാണ് എനിക്ക് ആദ്യമായി ഈ അനുഭവം ഉണ്ടായത്. ഒരു റെക്കോഡിങ് സ്റ്റുഡിയോയിൽ കിടന്നുറങ്ങുകയായിരുന്നു ഞാൻ. അമ്മ ഒരു കർണാടക സംഗീത ഡിക്ഷ്ണറിയുടെ ജോലിയിലായിരുന്നു. അപ്പോഴാണ് ഞാൻ എന്റെ ദേഹത്ത് ഒരു തണുത്ത കൈ എന്റെ ദേഹത്ത് ഞാൻ അറിയുന്നത്. ഒരിക്കലും എന്റെ ദേഹത്ത് തൊടാൻ അരുതാത്ത ഒരു കൈ. ദൈവതുല്ല്യനായ ഒരു മനുഷ്യനായിരുന്നു അത്. ഒരു സെലിബ്രിറ്റിയായ ആൾ.

എങ്കിലും ഞാൻ അപ്പോൾ തന്നെ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മ എന്നെ സമാധിനിപ്പിച്ച് ഇക്കാര്യം അയാളുടെ മേലധികാരിയെ അറിയിച്ചു. പ്രശ്നം കൈകാര്യം ചെയ്തോളാമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കുറുപ്പുണ്ട് ദൈവതുല്ല്യനായ അയാൾ ഇപ്പോൾ എവിടെയോ ഉയർന്ന ഒരു സ്ഥാനത്ത് വിരാജിക്കുന്നുണ്ടാവണം.

പിന്നീട് സ്‌കൂളിൽ. അവിടെ പുറത്തേയ്ക്ക് വരുമ്പോൾ കുട്ടികളെ കൈകാര്യം ചെയ്യുന്ന ഓട്ടോ ഡ്രൈവർമാർ ഉണ്ടായിരുന്നു. ഇവർ ഒരു തെരുവിലില്ലെങ്കിൽ ഞങ്ങൾ സൈക്കിളിൽ പോകുന്ന മറ്റൊരു തെരുവിലുണ്ടാവും. ഒരിക്കലും തിരിഞ്ഞുനോക്കാതിരിക്കാൻ മാത്രമാണ് ഞങ്ങൾ ചെയ്യാൻ കഴിയുമായിരുന്നത്.

ഒരു വിഡ്ഢിയെ പോലെ ഞാൻ ധരിച്ചിരുന്നത് സ്ത്രീകൾക്ക് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് എന്നായിരുന്നു. ജർമൻ ക്ലാസിലെ ഒരു സഹപാഠിയാണ് ആണുങ്ങൾക്കും ഇത്തരം അനുഭവങ്ങളുണ്ടാന്നുണ്ടെന്ന് പറഞ്ഞത്. ബീച്ചിനടുത്ത ബസന്ത് നഗർ ഇത്തരം വൃത്തികെട്ട കിളവന്മാരുടെ ഒരു വിഹാരകേന്ദ്രമായിരുന്നു.

ബസ്സുകളിൽ ചെറിയ ആൺകുട്ടികളെയും ഇവർ കൈകാര്യം ചെയ്യാറുണ്ടത്രെ. പെൺകുട്ടികൾക്ക് കരഞ്ഞ് ബഹളം വയ്ക്കുകയും വൃത്തികെട്ട ആ കിളവനെ ബസ്സിൽ നിന്ന് പുറന്തള്ളാനും കഴിയും. ആൺകുട്ടികൾക്ക് എന്തു ചെയ്യാൻ കഴിയും. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ഓർത്തിട്ടുണ്ടോ?

നല്ല സ്പർശത്തെക്കുറിച്ചും ചീത്ത സ്പർശത്തെക്കുറിച്ചും പഠിപ്പിക്കണമെന്ന് മുതിർന്നവർക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ആൺകുട്ടികൾ എത്രമാത്രം അപകടത്തിലാണെന്ന് എല്ലാവരും മറക്കുന്നു. ചെല്ലുന്നിടത്തെല്ലാം ഞാൻ ഇക്കാര്യം പറയാറുണ്ട്. പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആൺകുട്ടികളെക്കുറിച്ചും ചിന്തിക്കണമെന്ന് ഞാൻ പറയാറുണ്ട്.

എന്റെ എഫ്ബി പ്രൊഫൈലിൽ എനിക്കറിയാവുന്ന എല്ലാ സ്ത്രീകളും ചില പുരുഷന്മാരും മീ റ്റു എന്ന് ഹാഷ്ടാഗിടുന്നുണ്ട്. ഒന്നോർത്തോളം മറ്റൊരു പുരുഷന്റെ പീഡനത്തിന് ഇരയാകേണ്ടിവന്നുവെന്ന് ഒരു പുരഷൻ പറയുക എന്നാൽ ചെറിയ കാര്യമല്ല. ചില്ലറ ധൈര്യം പോര അതിന്. സ്ത്രീകൾക്ക് ഇനി പിന്തുണ ലഭിക്കും. പക്ഷേ, ആണുങ്ങൾക്ക് അത് ലഭിക്കില്ല.

സാധാരണ ജനങ്ങളായി വേഷപ്രച്ഛന്നരായി നടക്കുന്ന ഒരുപാട് ബാലപീഡകരും ലൈംഗിക വൈകൃതക്കാരും നമുക്കിടയിലുണ്ട്. ഇവരെല്ലാം സാധാരണ കുടുംബ പശ്ചാത്തലത്തിലുള്ളവരാണ്. ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിനെക്കുറിച്ചും മുൻകരുതൽ എടുക്കേണ്ടതിനെക്കുറിച്ചും പറയുമ്പോഴെല്ലാം നമ്മൾ ഇന്ത്യൻ സംസ്‌കാരം എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.

പെണ്ണുങ്ങൾ ഇത് അനുഭവിച്ചുകൊണ്ടേയിരിക്കണം. എന്നിട്ട് മുള്ളു സാരിയിൽ വീണാലും സാരി മുള്ളിൽ വീണാലും കോട്ടം സാരിക്കാണെന്ന ചൊല്ല് നാണംകെട്ട് കേട്ടുകൊണ്ടിരിക്കുകയും വേണം. ഒരാളും ഇതുമായി മുന്നോട്ടുപോയിട്ടില്ല. ആരും ആ മുള്ളു കത്തിച്ചുകളയണമെന്നോ സാരി കീറിക്കളയണമെന്നോ ഷർട്ടും സ്‌കേർട്ടും ധരിക്കണമെന്നോ പറഞ്ഞില്ല. തലമുതൽ പാദം വരെ മൂടിയാലും സ്ത്രീകൾക്ക് ബസ്സിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കണം. ആണുങ്ങൾ മോങ്ങിക്കൊണ്ടിരിക്കുന്ന ഫെമിനിസ്റ്റുകളെന്ന് വിശേഷിപ്പിച്ചുകൊണ്ടുമിരിക്കും. ട്വിറ്ററിൽ വിളയാടുന്ന ഇവരാണ് സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സ്ത്രീകളെ അധിക്ഷപിക്കുന്നത്. നിങ്ങൾ എത്ര പുരുഷന്മാർക്കൊപ്പം ശയിച്ചിട്ടുണ്ടെന്ന് തിരിച്ചു ചോദിച്ച് അവരെ നാണംകെടുത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്.

എനിക്ക് രക്ഷിതാക്കളോട് ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങളൾ ചെയ്യേണ്ടത് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി വളർന്നുവരാനുള്ള ഒരു സാഹചര്യം ഒരുക്കുകയാണ്. കുടുംബത്തിലെ ബാലപീഡകരെയും ലൈംഗികാതിക്രമങ്ങൾ കാട്ടുന്നവരെയും പുറത്താക്കുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല.

ദയവു ചെയ്ത് ഇനിയെങ്കിലും എല്ലാവരും സംസാരിച്ചു തുടങ്ങണം. നമ്മുടെ കുട്ടികളെയെങ്കിലും നമുക്ക് രക്ഷിക്കാം. ഈ തലമുറയിൽ നിന്നെങ്കിലും നമുക്ക് അവരെ രക്ഷിക്കാം. ഈ അഴുക്ക് നമുക്ക് കളയാം. ഇത് കുട്ടികളോടുള്ള നമ്മുടെ ബാധ്യതയാണെന്നാണ് ഗായിക പറയുന്നത്

സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ അലയടിച്ച ഒരു കാമ്പയിനായിരുന്നു കഴിഞ്ഞ കുറേ കാലങ്ങളായി മീടു എന്ന പേരിൽ മുന്നേറിയിരുന്നന്നത്. ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സ്ത്രീകളുടെ ഒരു തുറന്നുപറച്ചിൽ എന്നരീതിയിൽ കൂടിയാണ് ഈ കാമ്പയിൻ മുന്നോട്ടുപോവുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top