Malayalam Breaking News
ദിലീപിനെ ഞെട്ടിച്ച് അന്വേഷണ സംഘനത്തിന്റെ അപ്രതീക്ഷിത നീക്കം! ചങ്കിടിച്ച് കാവ്യാ…നിർണ്ണായക വിവരം പുറത്ത് കൽതുറങ്കിലേക്ക്?
ദിലീപിനെ ഞെട്ടിച്ച് അന്വേഷണ സംഘനത്തിന്റെ അപ്രതീക്ഷിത നീക്കം! ചങ്കിടിച്ച് കാവ്യാ…നിർണ്ണായക വിവരം പുറത്ത് കൽതുറങ്കിലേക്ക്?
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ഈ മാസം 20 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് നടൻ ദിലീപിനെയും ഉറ്റ ബന്ധുക്കളെയും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. കാവ്യാമാധവൻ, ദിലീപിൻറെ സഹോദരൻ അനൂപ സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ദിലീപ് പീഡനദൃശ്യങ്ങൾ വീട്ടിൽ ഇരുന്ന് കണ്ടതും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധവുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ചു എന്ന് ദിലീപിൻറെ സഹോദരൻ അനൂപ് സമ്മതിച്ചു എന്ന ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്
കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നതടക്കം ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണത്തിന് പ്രത്യേക സംഘം മുന്നോട്ടുവന്നത്. സാക്ഷികളെ ഒരോരുത്തരെയായി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ടില്ലെങ്കിൽ അത് ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നുവെന്ന ആരോപണമുന്നയിച്ച് രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജി വച്ച സന്ദർഭത്തിലാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ,ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ‘അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു’, എന്ന് ഡബ്ല്യുസിസിയുടെ പ്രസ്താവനയിൽ പറയുന്നു.