Connect with us

കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത്.. മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും; പാർവതി പറയുന്നു

Malayalam

കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത്.. മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും; പാർവതി പറയുന്നു

കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത്.. മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും; പാർവതി പറയുന്നു

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന പുഴുവിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ടീസര്‍ നേടിയെടുക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ നായികാവേഷം ചെയ്യുന്ന പാര്‍വതി തിരുവോത്ത് ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുന്ന വാക്കുകള്‍ വൈറലാകുകയാണ്.

ഒരു അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത് . ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും എന്നാണ് പാര്‍വതി പറയുന്നത്. തന്റെ കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത് എന്നും ഈ ചിത്രത്തിന്റെ ശക്തമായ പ്രമേയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി എന്നും പാര്‍വതി പറയുന്നു.

താന്‍ വിശ്വസിക്കുന്ന രാഷ്ടീയ ചിന്തകളെയും അതുപോലെ സ്ത്രീ- പുരുഷ സമത്വ ചിന്തകളെയും ഒരു പരിധി വരെ പിന്തുണയ്ക്കുന്ന ഒരു ചിത്രം കൂടിയാണ് പുഴു എന്നും അത്‌കൊണ്ട് കൂടിയാണ് താനിത് ചെയ്തത് എന്നും പാര്‍വതി പറയുന്നു. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാന്‍ വയ്യെന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്റെ ഫെയ്സ്ബുക് പേജില്‍ കുറിച്ചിരുന്നു.

നവാഗതയായ രതീന സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോര്‍ജ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വര്‍, സംഗീതം ഒരുക്കിയത് ജെക്‌സ് ബിജോയ്, എഡിറ്റ് ചെയ്തത് ദീപു ജോസഫ് എന്നിവരാണ്. ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മാളവിക, ഇന്ദ്രന്‍സ്, അന്തരിച്ചു പോയ നടന്‍ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top