Bollywood
നടൻ ജോണ്‍ എബ്രഹാമിനും ഭാര്യ പ്രിയ രുഞ്ചലിക്കുംകൊവിഡ് സ്ഥിരീകരിച്ചു
നടൻ ജോണ്‍ എബ്രഹാമിനും ഭാര്യ പ്രിയ രുഞ്ചലിക്കുംകൊവിഡ് സ്ഥിരീകരിച്ചു
നടൻ ജോണ്‍ എബ്രഹാമിനും ഭാര്യ പ്രിയ രുഞ്ചലിക്കുംകൊവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് കൊവിഡ് പോസിസ്റ്റീവായ വിവരം ആരാധകരെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇരുവരും ഹോം ക്വാറന്റീനില്‍ ആണ്. മൂന്ന് ദിവസം മുമ്പ് കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായി.
ഇതേതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പോസ്റ്റീവായ വിവരം അറിഞ്ഞപ്പോള്‍ തന്നെ താനും ഭാര്യയും വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മറ്റാരുമായും സമ്പര്‍ക്കമില്ലെന്നും നടന്‍ അറിയിച്ചു. ഇരുവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂവെന്നും ജോണ്‍ പറഞ്ഞു.
അതേസമയം, മലയാള സിനിമ ലോകത്ത് ചുവടുവച്ചിരിക്കുകയാണ് ജോണ്‍. മൈക്ക് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിട്ടാണ് താരം എത്തുന്നത്. ജെഎ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലാണ് സിനിമയൊരുങഅങുന്നത്. നവാഗതാന രഞ്ജിത്ത് സജീവനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്ണു പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനശ്വര രാജന്‍, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.