Connect with us

വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം; 83-യെ പ്രശംസിച്ച് രജനികാന്ത്

News

വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം; 83-യെ പ്രശംസിച്ച് രജനികാന്ത്

വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം; 83-യെ പ്രശംസിച്ച് രജനികാന്ത്

രണ്‍വീര്‍ സിംഗ് നായകനായെത്തിയ ’83’ പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് ’83’ പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത്. ”വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം” എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ ’83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും രജനികാന്ത് ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 24ന് റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായത്. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ചിത്രത്തിന്റെ പ്രമോഷനായി രണ്‍വീര്‍ സിംഗ് കേരളത്തില്‍ എത്തിയിരുന്നു.

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് ’83’ നിര്‍മിച്ചത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതിൻ ബെയ്‍ദ് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

More in News

Trending