Connect with us

ഒന്നിന് പുറകെ ഒന്ന്! ഒടുവിൽ ആ ഓഡിയോയും പുറത്ത്! ഹമ്പമ്പോ എന്തൊരു കള്ളത്തരം! കുരുക്ക് മുറുകി, നിര്‍ണായക ശബ്ദരേഖ പുറപുറത്തേക്ക്, സാക്ഷിയെ മൊഴി മാറ്റിയത് ഇങ്ങനെ

News

ഒന്നിന് പുറകെ ഒന്ന്! ഒടുവിൽ ആ ഓഡിയോയും പുറത്ത്! ഹമ്പമ്പോ എന്തൊരു കള്ളത്തരം! കുരുക്ക് മുറുകി, നിര്‍ണായക ശബ്ദരേഖ പുറപുറത്തേക്ക്, സാക്ഷിയെ മൊഴി മാറ്റിയത് ഇങ്ങനെ

ഒന്നിന് പുറകെ ഒന്ന്! ഒടുവിൽ ആ ഓഡിയോയും പുറത്ത്! ഹമ്പമ്പോ എന്തൊരു കള്ളത്തരം! കുരുക്ക് മുറുകി, നിര്‍ണായക ശബ്ദരേഖ പുറപുറത്തേക്ക്, സാക്ഷിയെ മൊഴി മാറ്റിയത് ഇങ്ങനെ

നടിയെ ആക്രമിച്ച കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഓഡിയോ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴി മാറ്റാന്‍ ശ്രമിക്കുന്ന ശബ്ദരേഖ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടു. 2017 ല്‍ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം നവംബര്‍ മാസം 15ാം തീയതി ദിലീപിന്റെ ആലുവയിലെ വസതിയില്‍ വെച്ച് നടന്ന സംഭാഷണമാണ് പുറത്ത് വന്നത്

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴിമാറ്റാന്‍ സ്വാധീനിച്ചതെങ്ങനെയെന്ന് ദിലീപിന് വിശദീകരിച്ചുകൊടുക്കുന്നതാണ് സംഭാഷണത്തില്‍ കേള്‍ക്കാന്‍ സാധിക്കുന്നത്. ഈ സമയം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, മറ്റൊരു സുഹൃത്ത് ബൈജു എന്നവരായിരുന്നു വീട്ടിലുണ്ടായിരുന്നു. ഒപ്പം നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ സൂചിപ്പിച്ച വി.ഐ.പിയും വീട്ടിലുണ്ടായിരുന്നു.

പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന സാഗറിനെ സ്വാധീനിച്ച് മൊഴി മാറ്റിയതെങ്ങനെ എന്ന് ദിലീപിനോട് വിശദീകരിക്കുകയാണ് ശബ്ദ രേഖയില്‍. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രശാലയിലെ പഴയ ജീവനക്കാരനായിരുന്നു സാഗര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്ന് ഒരു കവര്‍ അവിടെ ഏല്‍പിക്കുന്നതായി കണ്ടുവെന്ന് ആദ്യഘട്ടത്തില്‍ സാഗര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് ഈ മൊഴി മാറ്റുകയായിരുന്നു. സാഗറിനെ മൊഴി മാറ്റാന്‍ സ്വാധീനിച്ചു എന്ന തരത്തിലൊരു റിപ്പോര്‍ട്ട് പൊലീസ് അന്വേഷണ സംഘം തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്ത് വന്ന സംഭാഷണങ്ങള്‍.

ആലപ്പുഴയിലേക്ക് സാഗറിനെ കൊണ്ടുപോവുകയും അവിടെ നിന്ന് മനം മാറ്റി തിരിച്ചുകൊണ്ടുവന്നു എന്നുമാണ് ശബ്ദരേഖയില്‍ വിശദീകരിക്കുന്നത്. സാഗര്‍ ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പിനെ കാണാന്‍ പോയി കേള്‍ക്കുമ്പോള്‍ സാഗര്‍ ഫിലിപ്പച്ചായനെ കാണാന്‍ പോയോ എന്നാണ് ദിലീപ് ചോദിക്കുന്നത്. എന്താവശ്യത്തിനായാണ് കാണാന്‍ പോയതെന്ന ദിലീപിന്റെ ചോദ്യത്തിനുള്ള വിശദീകരണമാണ് അനൂപ് നല്‍കുന്നത്. സാഗര്‍ മൊഴി മാറ്റിയതിനാല്‍ പൊലീസിന് ഇനി സാഗറിനെ തൊടാനാവില്ലെന്ന് വി.ഐ.പി പറയുന്നുണ്ട്. സാഗറിനെ സ്വാധീനിച്ചത് പുറത്ത് വന്നാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകുമോയെന്ന ആശങ്കയും സൂരജ് പങ്കുവെക്കുന്നുണ്ട്.

അതേസമയം വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ ചില ആവശ്യങ്ങള്‍ വിചാരണ കോടതി തള്ളിയതിനെതിരേയുള്ള ഹര്‍ജികളാണ് ചൊവ്വാഴ്ച ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് പ്രത്യേക ദൂതന്‍വഴി ഹൈക്കോടതി നോട്ടീസ് അയച്ചു. ജനുവരി ആറിന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

More in News

Trending