Connect with us

ആ മൊഴി കുടുക്കി! വിഐപി ആര്? ദിലീപിനെ പൂട്ടാൻ വീണ്ടും ആക്ഷൻ ഹീറോ കളത്തിലേക്ക് എത്തുമോ! സംഭവിക്കാൻ പോകുന്നത്!

News

ആ മൊഴി കുടുക്കി! വിഐപി ആര്? ദിലീപിനെ പൂട്ടാൻ വീണ്ടും ആക്ഷൻ ഹീറോ കളത്തിലേക്ക് എത്തുമോ! സംഭവിക്കാൻ പോകുന്നത്!

ആ മൊഴി കുടുക്കി! വിഐപി ആര്? ദിലീപിനെ പൂട്ടാൻ വീണ്ടും ആക്ഷൻ ഹീറോ കളത്തിലേക്ക് എത്തുമോ! സംഭവിക്കാൻ പോകുന്നത്!

ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ എത്തിയതിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മാസ്സ് കടന്നു വരവെന്ന് പറയാതിരിക്കാൻ വയ്യ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുമ്പോൾ അക്ഷരാർത്ഥത്തിൽ മലയാളികൾ ഞെട്ടിയിരിക്കുകയാണ്

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്.

ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ
ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ‘പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ’ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്

കേസിൽ കൂട്ടമായി കൂറു മാറുന്ന സാക്ഷികൾക്കിടയിൽ പൊലീസിന് ഒരു പിടിവള്ളിയാണ് ഈ വെളിപ്പെടുത്തൽ. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം നടത്തും. ആരോപണം ഗൗരവതരമെന്ന് അന്വേഷണ സംഘം നിലപാട് എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും ബാലചന്ദ്ര കുമാർ നൽകിയ പരാതിയിൽ നിയമോപദേശം തേടും.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടംകൂട്ടമായി കൂറു മാറുമ്പോൾ ഈ വെളിപ്പെടുത്തലുകൾ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതാണ് ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തലുകൾ. എന്നാൽ ആ കുറ്റകൃത്യത്തിൽ ദിലീപിന് പങ്കുള്ളതായി തെളിയിക്കാനുള്ളതൊന്നും വെളിപ്പെടുത്തലുകളിൽ ഇല്ല.

പെരുമ്പാവൂർ സിഐ ആയിരിക്കെ ബൈജു പൗലോസാണ് ഈ കേസ് അന്വേഷിച്ചത്. കേരളാ പൊലീസിലെ ആക്ഷൻ ഹീറോ എന്ന വിളിപ്പോരുള്ള ബൈജു വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യത ഏറെയാണ്.

നടിക്കെതിരേ നടന്ന് ആക്രമണക്കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ സൂപ്പർതാരമായത് കേരളാ പൊലീസായിരുന്നു. ദിലീപിനെ കുടുക്കിയതുമായി ബന്ധപ്പെട്ട് പല കഥകൾ പ്രചരിക്കുമ്പോഴും എല്ലാവരും തന്ത്രങ്ങളൊരുക്കിയതിന്റെ ക്രെഡിറ്റ് നൽകിയത് ബൈജു പൗലോസ് എന്ന സർക്കിൾ ഇൻസ്പെക്ടർക്കാണ്. നടിക്കെതിരേയുള്ള ആക്രമണ കേസിൽ നിര്‍ണായക വഴിത്തിരിവുകളുണ്ടായത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകളായിരുന്നു. കേസ് വഴിമുട്ടി നിൽക്കുമ്പോൾ ബൈജു നടത്തിയ നീക്കങ്ങളാണ് ദിലീപിനെ വെളിച്ചത്തു കൊണ്ടുവന്നത്.

സുനിയുടെ ഒപ്പം പൊലീസ് ചാരനെ നിയോഗിച്ചതടക്കമുള്ള ബുദ്ധി ബൈജു പൗലോസിന്റെ ആണെന്നാണ് സൂചന. അതുവഴി ദിലീപിലേക്കെത്തിയ ബൈജുവിന്റെ ഓരോ നീക്കങ്ങളും കണക്കു കൂട്ടിയുള്ളതായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂർ ചോദ്യം ചെയ്ത് മാരത്തോണ്‍ തെളിവുശേഖരണത്തിന് പിന്നിലും ബൈജു പൗലോസിന്റെ ബുദ്ധിയായിരുന്നു ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴികളിലെ വൈരുധ്യം കണ്ടെത്തി ബൈജു പൗലോസിന്റെ സംഘം അതീവ രഹസ്യമായി തെളിവുകള്‍ ശേഖരിച്ചു. പള്‍സര്‍ സുനി തന്റെ ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നില്ലെന്ന ദിലീപിന്റെ വാദം ആദ്യം തന്നെ പൊളിച്ചടുക്കുകയായിരുന്നു സംഘം.

സുനിയുമായി ദിലീപിനു ബന്ധമുണ്ടെന്നു പൊലീസിനു വ്യക്തമായിരുന്നുവെങ്കിലും അതു തെളിയിക്കാനുള്ള മാർഗം അന്വേഷിച്ചുകൊണ്ടിരിക്കേയാണു ടെന്നിസ് ക്ലബ്ബിലെ ഒരു സെൽഫി വഴിതുറന്നത്. ദിലീപ് അവിടെ എത്തിയതിനെക്കുറിച്ചു ചോദിക്കാനായി ക്ലബ് ജീവനക്കാരനെ പൊലീസ് ആലുവയിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ വച്ചു വിവരങ്ങൾ ശേഖരിച്ചശേഷം പോകാൻ തുടങ്ങുമ്പോഴാണ് എന്നാണു ദിലീപ് എത്തിയതെന്നു ബൈജു പൗലോസ് വീണ്ടും ചോദിച്ചത്.

തീയതി അറിയാത്തതുകൊണ്ടുള്ള ചോദ്യം ആയിരുന്നില്ല ഇത്. എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നുള്ള ഒരു ചൂതാട്ടമായിരുന്നു. തീയതി അറിയാനായി ജീവനക്കാരൻ മൊബൈൽ ഫോൺ എടുത്തുനോക്കി. എന്താണു നോക്കുന്നതെന്നു ചോദിച്ചപ്പോൾ അവിടെ വന്നപ്പോൾ സെൽഫി എടുത്തിരുന്നെന്നും അതിലെ തീയതി നോക്കുകയാണെന്നും പറഞ്ഞു. ഉടൻ ഫോൺ വാങ്ങിയ പൊലീസ് സെൽഫികൾ പരിശോധിച്ചു. അപ്പോഴാണു സുനി പിന്നിൽ നിൽക്കുന്നതു പൊലീസ് കണ്ടെത്തിയത്. പൾസർ സുനി അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം എത്തിയത് ദിലീപിലേക്കാണ്.

തുടര്‍ന്നായിരുന്നു കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ റെയ്ഡ്. മാധ്യമങ്ങള്‍ക്ക് ഒരു വിധത്തിലും കേസിന്റെ വിവരങ്ങള്‍ ചോര്‍ന്നുകിട്ടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു ബൈജുവിന്റെ ഓരോ നീക്കവും. പൊലീസിലെ തന്നെ ഉന്നതരില്‍ ചിലര്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞതുപോലുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഒരുഘട്ടത്തില്‍ ദിലീപിനെ ന്യായീകരിക്കാന്‍ വരെ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത്.

അദ്ദേഹം ചുമതലയിൽ ഇരുന്നപ്പോൾ ബൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണത്തിന്റെ നിര്‍ണായക ചുമതലകളില്‍ നിന്ന് പരോക്ഷമായി ഒഴിവാക്കാനും ശ്രമം നടന്നതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെയായിരുന്നു ബൈജു പൗലോസിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍. അപ്പുണ്ണിയെയും നാദിര്‍ഷയേയും ജയിലില്‍ നിന്ന് വിളിച്ചിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴി ദിലീപിനുള്ള കുരുക്ക് മുറുക്കി. എന്നിട്ടും അറസ്റ്റ് വൈകിപ്പിക്കാന്‍ കാരണം ഒരുതരത്തിലും കുറ്റവാളി വഴുതിപ്പോകരുതെന്ന ബൈജുവിന്റെ ജാഗ്രതയായിരുന്നു. ഏതായാലും ബൈജു വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യത ഏറെയാണ്.

നടിയെ ആക്രമിച്ച് പീഡിപ്പിക്കുന്ന വീഡിയോ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ദിലീപ് കണ്ടെന്ന് വെളിപ്പെടുത്തലുണ്ട്. ഈ ദൃശ്യങ്ങൾ എങ്ങനെ ദിലീപിന് കിട്ടിയെന്നത് കേസിൽ നിർണ്ണായകമാകും. പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ പരാതികളിൽ പൊലീസ് ഉടൻ നിയമോപദേശം തേടും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയാണ് പരിശോധിക്കുക.

ഈ സാഹചര്യത്തിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈകളിൽ എത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന റിപ്പോർട്ട് അന്വേഷണഘട്ടത്തിൽ തന്നെ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ച മൊഴിമാറ്റിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഉൾപ്പെടെയാണ് കഴിഞ്ഞ മാസം 25 ന് ബാലചന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ദിലീപുമായുള്ള വാട്‌സ്ആപ്പ് ചാറ്റും മറ്റു ചില നിർണായക തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. അതേസമയം ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വിഐപി , കേസിലെ സ്ത്രീസാന്നിദ്ധ്യം ഉൾപ്പെടെ അന്വേഷിച്ച് കണ്ടെത്തുക അസാധ്യമാണ്.

More in News

Trending

Recent

To Top