Connect with us

കരീന കപൂര്‍ സൂപ്പര്‍ സ്‌പ്രെഡ്ഡര്‍ ആണോയെന്ന ആശങ്കയിൽ മുംബൈ കോര്‍പ്പറേഷന്‍, കോവിഡ് ചട്ടം ലംഘിച്ച് പാര്‍ട്ടികള്‍; നടിയുടെ വീട് സീല്‍ ചെയ്തു

Bollywood

ഇന്നലെയായിരുന്നു കരീന കപൂറിനും നടി അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ വസതികള്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു.

തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നടിമാര്‍ നല്‍കാത്തതിനാല്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍. കോവിഡ് ചട്ടം ലംഘിച്ച് നിരവധി പാര്‍ട്ടികളില്‍ കരീന പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. കരീന കപൂര്‍ സൂപ്പര്‍ സ്‌പ്രെഡ്ഡര്‍ ആണോ എന്ന ആശങ്കയിലാണ് മുംബൈ കോര്‍പ്പറേഷന്‍.

ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്. നവംബര്‍ 8ന് നടന്ന കരണ്‍ ജോഹറിന്റെ വീട്ടിലെ ഡിന്നര്‍ പാര്‍ട്ടിയില്‍ അടക്കം ഇരുവരും ഒന്നിച്ച എത്തിയിരുന്നു. ഇവരില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കോവിഡ് പടര്‍ന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോര്‍പ്പറേഷന്‍.

കരണിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ജ്വല്ലറി ഡിസൈനറും നടന്‍ സഞ്ജയ് കപൂറിന്റെ ഭാര്യയുമായ മഹീപ് കപൂര്‍, ഫാഷന്‍ ഡിസൈനറും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമ ഖാന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം കരീന വെളിപ്പെടുത്തിയത്. അതേസമയം, തന്റെ കുടുംബവും സ്റ്റാഫുകളും വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും അവര്‍ക്ക് ലക്ഷണങ്ങളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

More in Bollywood

Trending

Recent

To Top